Kerala Union of Working Journalists

വിശുദ്ധ തൊഴിലിന്റെ അടിമഭാരം

ചാനലുകളുടെ ചാകരക്കാലമാണ് കേരളത്തില്‍. നിലവിലുള്ള ചാനലുകള്‍ക്ക് പുറമേ മൂന്നെണ്ണം കൂടി താമസിയാതെ വരുന്നു. ഇപ്പോള്‍ ഉള്ളവയില്‍ ചിലത് വൈവിധ്യവത്കരിക്കുമെന്നും കേള്‍ക്കുന്നു. പറ്റുമെങ്കില്‍ ഒരു ചാനല്‍ തുടങ്ങിക്കളയാം എന്നു പറഞ്ഞ് ഏതാനും കോടികളുമായി കറങ്ങി നടക്കുന്നവരും കേരളത്തിലുണ്ട്. ടി വി ചാനലുകളുടെ പറുദീസ ആയിരിക്കുകയാണ് കൊച്ചു കേരളം. താരതമ്യേന കുറഞ്ഞ ജനസംഖ്യ സംസാരിക്കുന്നവര്‍ താമസിക്കുന്ന, ചെറിയ ഭൂഭാഗമായ കേരളത്തില്‍ ഇത്രമാത്രം ടിവി ചാനലുകള്‍ക്ക് സാധ്യതയുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സമീപ കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത് ഇല്ല എന്നു തന്നെയാണ്.… Continue reading വിശുദ്ധ തൊഴിലിന്റെ അടിമഭാരം

ഒരു പത്രപ്രവര്‍ത്തകന്റെ കോടതി വിജയങ്ങള്‍

അകാരണമായി എന്നെ മംഗളം പത്രത്തില്‍നിന്നു മാനേജ്‌മെന്റ് പിരിച്ചുവിട്ടതിനെതിരെ എറണാകുളം ലേബര്‍ കോടതിയില്‍ നല്‍കിയ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ടിലും ക്‌ളെയിം പെറ്റീഷനുകളിലുമായി എനിക്കനുകൂലമായി അഞ്ചു വിധികളാണുണ്ടായത്. അതിനെതിരെ മംഗളം മാനേജ്‌മെന്റ് ഹൈകോടതിയില്‍ നല്‍കിയ നാലു അപ്പീലുകളില്‍ നാല് ഇടക്കാല വിധികളുമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്റ്റേറ്റ് കണ്‍സ്യൂമര്‍ കമീഷന്‍ ഉത്തരവ് പ്രകാരം പി.എഫ്, പി.എഫ് പെന്‍ഷന്‍ എന്നിവ കോട്ടയം റീജ്യനല്‍ പി.എഫ് കമീഷണര്‍ നിര്‍ണയിക്കുന്നു. ഗ്രാറ്റുവിറ്റി കോട്ടയം ഗ്രാറ്റുവിറ്റി അതോറിറ്റി മുമ്പാകെ വിചാരണയിലാണ്. കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ അധ്യാപകനും പിന്നീട് ദീപിക… Continue reading ഒരു പത്രപ്രവര്‍ത്തകന്റെ കോടതി വിജയങ്ങള്‍