Kerala Union of Working Journalists

മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് ഓൺലൈനായി അപേക്ഷിക്കാം

2019-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ ഡിസംബർ 14 വരെ പി.ആർ.ഡി വെബ്സൈറ്റായ www.prd.kerala.gov.in മുഖേന സമർപ്പിക്കാം.

വേട്ടയ്ക്കിരയാകുന്ന നാലാം എസ്റ്റേറ്റ്

നിര്‍ഭയമായ ജീവിതമായിരുന്നു ഏതാനും വര്‍ഷം മുമ്പു വരെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വലിയ സമ്പാദ്യം. സഹ്യന്റെ അതിര്‍ത്തിക്കു പുറത്ത് പത്രപ്രവര്‍ത്തതകന്‍ ന്നും അരക്ഷിതനായിരുന്നു. മാഫിയകളുടെ വെട്ടും വെടിയുമേറ്റും തീവ്രവാദികളുടെയും വിഘടനവാദികളുടെയും ആക്രമണത്തിനിരയായും സഹ്യന്റെ അതിര്‍ത്തിക്കപ്പുറത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഏറെയാണ്. ഏറ്റവും ഒടുവില്‍ ആന്ധ്രാപ്രദേശില്‍ എണ്ണമാഫിയക്കെതിരെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രാദേശികപത്രത്തിലെ റിപ്പോര്‍ട്ടര്‍ എം.വി.എന്‍. ശങ്കര്‍ കൊല്ലപ്പെട്ടത് നമ്മള്‍ക്കു മുന്നിലുണ്ട്. കേരളം മാധ്യമപ്രവര്‍ത്തനത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ഏറെ സുരക്ഷിതമാണ് എന്ന സങ്കല്‍പത്തിന് 2011-ല്‍ മങ്ങലേറ്റു. ആ കൊല്ലം ഏപ്രില്‍ 11ന്… Continue reading വേട്ടയ്ക്കിരയാകുന്ന നാലാം എസ്റ്റേറ്റ്

വിശുദ്ധ തൊഴിലിന്റെ അടിമഭാരം

ചാനലുകളുടെ ചാകരക്കാലമാണ് കേരളത്തില്‍. നിലവിലുള്ള ചാനലുകള്‍ക്ക് പുറമേ മൂന്നെണ്ണം കൂടി താമസിയാതെ വരുന്നു. ഇപ്പോള്‍ ഉള്ളവയില്‍ ചിലത് വൈവിധ്യവത്കരിക്കുമെന്നും കേള്‍ക്കുന്നു. പറ്റുമെങ്കില്‍ ഒരു ചാനല്‍ തുടങ്ങിക്കളയാം എന്നു പറഞ്ഞ് ഏതാനും കോടികളുമായി കറങ്ങി നടക്കുന്നവരും കേരളത്തിലുണ്ട്. ടി വി ചാനലുകളുടെ പറുദീസ ആയിരിക്കുകയാണ് കൊച്ചു കേരളം. താരതമ്യേന കുറഞ്ഞ ജനസംഖ്യ സംസാരിക്കുന്നവര്‍ താമസിക്കുന്ന, ചെറിയ ഭൂഭാഗമായ കേരളത്തില്‍ ഇത്രമാത്രം ടിവി ചാനലുകള്‍ക്ക് സാധ്യതയുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സമീപ കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത് ഇല്ല എന്നു തന്നെയാണ്.… Continue reading വിശുദ്ധ തൊഴിലിന്റെ അടിമഭാരം