നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും റിപ്പോര്‍ട്ടിംഗിനായി പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും. ഇതിനായി മാധ്യമ പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കണമെന്ന് തെരഞ്ഞെടുപ്പ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകരുടെ വിശദാംശങ്ങളും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സ്ഥാപന അധികൃതരുടെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി 20ന് വൈകീട്ട് അഞ്ചിന് മുമ്പ് പബ്ലിക് ഓഫീസ് കോമ്പൗണ്ടിലുള്ള സുതാര്യ കേരളം സെല്ലില്‍ നല്‍കണം.