Kerala Union of Working Journalists

ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: കെയുഡബ്ല്യൂജെ അപലിച്ചു

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോടതി മുറിയിലും പരസിരത്തും വച്ച് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.

ഒരു പത്രപ്രവര്‍ത്തകന്റെ കോടതി വിജയങ്ങള്‍

അകാരണമായി എന്നെ മംഗളം പത്രത്തില്‍നിന്നു മാനേജ്‌മെന്റ് പിരിച്ചുവിട്ടതിനെതിരെ എറണാകുളം ലേബര്‍ കോടതിയില്‍ നല്‍കിയ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ടിലും ക്‌ളെയിം പെറ്റീഷനുകളിലുമായി എനിക്കനുകൂലമായി അഞ്ചു വിധികളാണുണ്ടായത്. അതിനെതിരെ മംഗളം മാനേജ്‌മെന്റ് ഹൈകോടതിയില്‍ നല്‍കിയ നാലു അപ്പീലുകളില്‍ നാല് ഇടക്കാല വിധികളുമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്റ്റേറ്റ് കണ്‍സ്യൂമര്‍ കമീഷന്‍ ഉത്തരവ് പ്രകാരം പി.എഫ്, പി.എഫ് പെന്‍ഷന്‍ എന്നിവ കോട്ടയം റീജ്യനല്‍ പി.എഫ് കമീഷണര്‍ നിര്‍ണയിക്കുന്നു. ഗ്രാറ്റുവിറ്റി കോട്ടയം ഗ്രാറ്റുവിറ്റി അതോറിറ്റി മുമ്പാകെ വിചാരണയിലാണ്. കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ അധ്യാപകനും പിന്നീട് ദീപിക… Continue reading ഒരു പത്രപ്രവര്‍ത്തകന്റെ കോടതി വിജയങ്ങള്‍