Home > Archive for featurednews ( > Page 2)

മാതൃഭൂമി ലേഖകന്‍ വിബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സൂപ്രണ്ടായി പ്രമോഷന്‍ നല്‍കിയത് റദ്ദാക്കാനാവശ്യപ്പെട്ട് കെയുഡബ്ല്യുജെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

മാതൃഭൂമി ലേഖകന്‍ വിബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാനപ്രതി ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ പോലീസ് സൂപ്രണ്ടായി പ്രമോഷന്‍ നല്‍കി ക്രൈംബ്രാഞ്ചില്‍ നിയമിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കെ.യു.ഡബ്ല്യു.ജെ-കെ.എന്‍.ഇ.എഫ്. സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു | kuwj,knef, state coordination committee

കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.

വഞ്ചിയൂര്‍ കോടതി വളപ്പില്‍ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു

വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിച്ചു

കേസരി ട്രസ്റ്റ് ഡിജിറ്റല്‍ ലൈബ്രറി

ഭരണകൂട ഭീകരത പല രൂപത്തില്‍ തിമിര്‍ത്താടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഉത്തരവാദിത്വ ബോധമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നിസ്സംഗത പാലിച്ചിരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസരി സ്മാരകട്രസ്റ്റില്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ സ്വദേശാഭിമാനി ഇടം ഉദ്ഘാടചടങ്ങിലെ പ്രസംഗത്തിലാണ് ഇക്കാര്യം വി.എസ്.പറഞ്ഞത്.

മാതൃഭൂമിയിലെ വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യ നിഷേധം : കെ.യു.ഡബ്ല്യു.ജെ. നിയമപോരാട്ടത്തിന്

മാതൃഭൂമിയിലെ വിരമിച്ച ജീവനക്കാര്‍ക്കു നിയമപ്രകാരം ലഭിക്കേണ്ട ഗ്രാറ്റിവിറ്റി ഉള്‍പ്പെടെയുള്ള റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളില്‍ നിന്നും നിയമവിരുദ്ധമായി ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു കൊണ്ടിരിക്കുന്ന കാടന്‍ സമീപനത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ന്യൂസ് പേപ്പര്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി.