തൊഴിൽനിഷേധവും ശമ്പളം വെട്ടിക്കുറയ്ക്കലും അടക്കം മാധ്യമ മേഖലയിലെ തൊഴിൽ ചൂഷണത്തിനെതിരെ രാജ്യവ്യാപകമായി മാധ്യമപ്രവർത്തകരുടെ പ്രതിഷേധം അലയടിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ, നാഷനൽ അലയൻസ് ഒാഫ് ജേണലിസ്റ്റ്സ്, മദ്രാസ് യൂണിയൻ ഒാഫ് ജേണലിസ്റ്റ്സ്, ബ്രിഹാൻ മുംബൈ യൂണിയൻ ഒാഫ് ജേണലിസ്റ്റ്സ്, ദൽഹി യൂണിയൻ ഒാഫ് ജേണലിസ്റ്റ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ശമ്പള നിഷേധത്തിനും വെട്ടി കുറയ്ക്കലിനും പിരിച്ചു വിടലിനും എതിരായ പ്ലക്കാർഡു കളുമായി കോവിഡ് മാനദണ്ഡം പാലിച്ച് രാജ്യെമങ്ങും പ്രസ് ക്ലബുകൾക്കു മുന്നിൽ മാധ്യമപ്രവർത്തകർ പ്രതിഷേധവുമായി അണിനിരന്നു.
രാജ്യവ്യാപകമായി മാധ്യമ പ്രവർത്തകർ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണു വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മക പ്രതിഷേധം നടന്നത്. ഇതിനകം ആയിരത്തിലധികം മാധ്യമ പ്രവർത്തകർക്ക് തൊഴിൽ നഷ്ടപ്പെട്ടു. അതിലുമേറെ പേർ ശമ്പളം ലഭിക്കാതെയും വെട്ടിക്കുറച്ചും ബുദ്ധിമുട്ട് നേരിടുകയാണ്. കോ വിഡ് – 19െൻറ മറവിൽ മാധ്യമ മനേജ്മെൻറുകൾ തൊഴിൽ നിഷേധം ഉൾപ്പെടെയുള്ള തൊഴിലാളി വിരുദ്ധ നടപടികൾ തുടർന്നു കൊണ്ടിരിക്കയാണ്. ഐ എൻ എസ് അടക്കമുള്ള സ്ഥാപനങ്ങൾ ഉടമകൾക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നുമുണ്ട്. ഇതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ നിയമ നടപടികൾ തുടർന്നു വരികയാണ്.
തുശൂർ പ്രസ് ക്ലബിനു മുന്നിൽ നടന്ന പ്രതിഷേധം കെ.യു.ഡബ്ലു.ജെ ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ് ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഹാഷിം, സെക്രട്ടറി പത്മേഷ്, കോഴിക്കോട് സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി കുട്ടൻ, ജില്ല പ്രസിഡൻറ് എം.ഫിറോസ്ഖാൻ, സെക്രട്ടറി പി.എസ് രാകേഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.സി റിയാസ്, മലപ്പുറത്ത് ജില്ല സെക്രട്ടറി കെ.പി.എം റിയാസ്, പാലക്കാട് സംസ്ഥാന കമ്മിറ്റി അംഗം ഷജിൽകുമാർ, ജില്ല ജോയൻറ് സെക്രട്ടറി കെ.പി യാസിർ, തൃശൂരിൽ ജില്ല പ്രസിഡൻറ് പ്രഭാത്, സംസ്ഥാന കമ്മിറ്റി അംഗം ജിനേഷ് പൂനത്ത്, എറണാകുളത്ത് ജില്ല പ്രസിഡൻറ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി.ശശികാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ഗോപകുമാർ, ആലപ്പുഴയിൽ ജില്ല പ്രസിഡൻറ് ഗോപകുമാർ, സെക്രട്ടറി രാജേഷ്, കോട്ടയത്ത് ജില്ല പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി എസ്. സനിൽ കുമാർ, കൊല്ലത്ത് ജില്ല പ്രസിഡൻറ് അജിത് ശ്രീനിവാസൻ, സെക്രട്ടറി പി.ബിജു തുടങ്ങിയവർ നേതൃത്വം നൽകി.