Kerala Union of Working Journalists

ചാനൽ വിലക്ക് ഭരണഘടനയോടുള്ള വെല്ലുവിളി: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ഉടൻ തിരുത്തണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. രാജ്യത്തു കുറച്ചുകാലമായി മാധ്യമങ്ങൾക്കു നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്‍റെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയ വൺ. ജനാധിപത്യം ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും കടയ്ക്കൽ കത്തി വെക്കുന്നതാണു കേന്ദ്ര നടപടി. മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമം ഇന്ത്യൻ ഭരണഘടനയോടു തന്നെയുള്ള വെല്ലുവിളിയാണ്. ജനപക്ഷ നിലപാട് എടുക്കുന്ന മാധ്യമങ്ങളെ കൂച്ചുവിലങ്ങ് ഇടാൻ… Continue reading ചാനൽ വിലക്ക് ഭരണഘടനയോടുള്ള വെല്ലുവിളി: കെ.യു.ഡബ്ല്യു.ജെ

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം

ലേബർ കോഡ് അടക്കം തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നവംബർ 26ന് നടത്തുന്ന ദേശീയ പണിമുടക്കിന് കേരള പത്രപ്രവർത്തക യൂണിയെൻറ ഐക്യദാർഢ്യം.

സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് പ്രതിഷേധ സദസ്സ്

ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ, രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തി തടങ്കലിലാക്കിയ ദൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

തൊഴിൽ ചൂഷണം: രാജ്യമെങ്ങും മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം

തൊഴിൽനിഷേധവും ശമ്പളം വെട്ടിക്കുറയ്ക്കലും അടക്കം മാധ്യമ മേഖലയിലെ തൊഴിൽ ചൂഷണത്തിനെതിരെ രാജ്യവ്യാപകമായി മാധ്യമപ്രവർത്തകരുടെ പ്രതിഷേധം അലയടിച്ചു.  

സംസ്ഥാന സമ്മേളനം 14, 15 തിയ്യതികളില്‍ തൃശൂരില്‍

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ 14, 15 തിയ്യതികളിലായി തൃശൂരില്‍ നടക്കും. തൃശൂര്‍ കെഎം ബഷീര്‍ നഗറില്‍ (കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയം) നടക്കുന്ന സമ്മേളനം വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ആദര സമ്മേളനം 11ന് കേന്ദ്ര വിദശേകാര്യ സഹമന്ത്രി വി മുരളീധരനും ഉദ്ഘാടനം ചെയ്യും. 15ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ്… Continue reading സംസ്ഥാന സമ്മേളനം 14, 15 തിയ്യതികളില്‍ തൃശൂരില്‍