തിരുവനന്തപുരം: ലേബർ കോഡ് അടക്കം തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നവംബർ 26ന് നടത്തുന്ന ദേശീയ പണിമുടക്കിന് കേരള പത്രപ്രവർത്തക യൂണിയെൻറ ഐക്യദാർഢ്യം. ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ബലവും പ്രതീക്ഷയും ആശ്വാസവും സംരക്ഷണ കവചവുമായിരുന്ന വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് ഇല്ലാതാക്കി കൊണ്ടുവന്ന ലേബർ കോഡ് മാധ്യമപ്രവർത്തകർക്കു കടുത്ത ആഘാതമാണ്. ഇതടക്കം രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങൾ തിരുത്താൻ ആവശ്യപ്പെട്ടു നടക്കുന്ന പണിമുടക്കിന് യൂണിയൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു വിവിധ ജില്ലകളിൽ യൂണിയൻ ഐക്യദാർഢ്യ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

കണ്ണൂർ പ്രസ്‌ക്ലബിന് മുന്നില്‍ കേരള പത്രപ്രവര്‍ത്തക യൂനിയനും, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ചുസംഘടിപ്പിച്ച പ്രതിഷേധ സമര സദസ്സിൽ പ്രസ്‌ക്ലബ് പ്രസിഡൻറ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, കെ.എൻ.ഇ.എഫ് ജില്ല സെക്രട്ടറി കെ. മധു, വൈസ് പ്രസിഡൻറ് ടി.ഷബിന്‍, െക.യു.ഡബ്ല്യു.ജെ ജില്ല ജോ. സെക്രട്ടറി ടി.കെ.എ.ഖാദര്‍, എന്‍.വി.മഹേഷ്ബാബു എന്നിവർ സംസാരിച്ചു.

കോഴിക്കോഡ് കെ.യു.ഡബ്ല്യു.ജെ – കെ.എൻ.ഇ.എഫ്. കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ് രാകേഷ്, ട്രഷറർ ഇ.പി. മുഹമ്മദ്, കെ.എൻ.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ പ്രകാശൻ, ജില്ലാ സെക്രട്ടറി പി.പി അനിൽകുമാർ, മാതൃഭൂമി നോൺ ജേണലിസ്റ്റ് യൂണിയൻ പ്രസിഡൻറ് ഒ.സി സചീന്ദ്രൻ, ദേശാഭിമാനി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം. പ്രമോദ്കുമാർ, പി. വിപുൽനാഥ് സംസാരിച്ചു. ഫസ്ന ഫാത്തിമ, എ.വി ഫർദീസ്, സി.വി ഗോപാലകൃഷ്ണൻ, വി.എ മജീദ്, സനിൽകുമാർ, റിതികേഷ്, വി. അബ്ദുൽ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.

മലപ്പുറത്ത് കെ.യു.ഡബ്ല്യു.ജെയും കെ.എൻ.ഇ.എഫും സംയുക്തമായി സംഘടിപ്പിചച ഐക്യദാർഢ്യ പരിപാടിക്ക് കെ.യു.ഡബ്ല്യൂ.ജെ ജില്ലാ സെക്രട്ടറി കെ.പി.എം റിയാസ്, ട്രഷറർ സി.വി രാജീവ്, നിർവാഹക സമിതി അംഗം കെ. ഷമീർ, കെ.എൻ.ഇ.എഫ് സംസ്ഥാന ട്രഷറർ ജമാൽ ഫൈറൂസ്, ജില്ലാ പ്രസിഡൻറ് ടി. ഇസ്മായിൽ, എ.വി കൃഷ്ണൻകുട്ടി, എം.പി സുരേഷ് എന്നിവർ നേതൃത്വം നൽകി.

തൃശൂരിൽ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.പി വിനീത സംസാരിച്ചു.