Kerala Union of Working Journalists

കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ഡിജിറ്റല്‍ ലൈബ്രറി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തിന് മാധ്യമപ്രവര്‍ത്തകരുടെ സംഭാവനയാണ് കേസരി ഡിജിറ്റല്‍ ലൈബ്രറിയെന്ന് കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജീവിതത്തിന്റെ സര്‍വ്വമേഖലയിലും വിവരസാങ്കേതിക വിദ്യയുടെ പ്രാധാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേസരി ഡിജിറ്റല്‍ ലൈബ്രറിക്ക് പ്രാധാന്യം ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

10254047_148050542250451_6333335009825377056_nമാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്രദമാകുന്ന വിധത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച മാഗസീനുകളും പത്രങ്ങളും ഉള്‍പ്പെടെ ഡിജിറ്റലൈസ് ചെയ്ത് തയ്യാറാക്കിയതാണ് ലൈബ്രറി. 1892 ല്‍ തൃശ്ശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച വിദ്യാവിനോദിനിയും 1897 ല്‍ കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ച വിദ്യാവിലാസിനിയും ഉള്‍പ്പെടെയുള്ള 2000ത്തോളം പ്രസിദ്ധീകരണങ്ങളാണ് ഡിജിറ്റലൈസ് ചെയ്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ 20 ലക്ഷം രൂപ സഹായത്തോടെയാണ് ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ഓഡിയോ വീഡിയോ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കേരളത്തിലെ മാധ്യമപ്രവര്‍ത്തന ചരിത്രം സമഗ്രമായി ഉള്‍ക്കൊള്ളും വിധം ഡിജിറ്റല്‍ ലൈബ്രറി വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

12495260_148051848916987_3114666304904828180_nഒന്നരലക്ഷത്തോളം പേജുകള്‍ നിലവില്‍ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. സി ഡിറ്റാണ് ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചത്. ഇതിന് നേതൃത്വം നല്‍കിയ സിഡിറ്റ് ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി. കേസരി ട്രസ്റ്റ് ചെയര്‍മാന്‍ സി റഹീം സെക്രട്ടറി ബി എസ് പ്രസന്നന്‍ വൈസ് പ്രസിഡന്റ് കെ എന്‍ സാനു, പി ആര്‍ പ്രവീണ്‍ സംസ്ഥാന കമ്മിറ്റി അംഗം രാജ്‌മോഹന്‍ ,എ സുകുമാരന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി ഗൗരീദാസന്‍ നായര്‍ എസ് ആര്‍ ശക്തിധരന്‍, സി ഡിറ്റ് രജിസ്ട്രാര്‍ ഷാജഹാന്‍ എന്നിവര്‍ സന്നിഹിതരായി. ട്രഷറര്‍ പി ശ്രീകുമാര്‍ നന്ദി പറഞ്ഞു.