Kerala Union of Working Journalists

കേരള പത്രപ്രവർത്തക യൂണിയൻ ( KUWJ) നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച്‌

ജൂൺ 26 തിങ്കൾ ,11amമാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും സംസ്ഥാനത്തെ മാധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു. ജൂൺ 26 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന മാർച്ചിൽ എല്ലാ മാധ്യമപ്രവർത്തകരും പങ്കെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അഭ്യർത്ഥിക്കുന്നു. 1- മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക.2- മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക.3 – നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര- ദൃശ്യ… Continue reading കേരള പത്രപ്രവർത്തക യൂണിയൻ ( KUWJ) നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച്‌

ചാനൽ വിലക്ക് ഭരണഘടനയോടുള്ള വെല്ലുവിളി: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ഉടൻ തിരുത്തണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. രാജ്യത്തു കുറച്ചുകാലമായി മാധ്യമങ്ങൾക്കു നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്‍റെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയ വൺ. ജനാധിപത്യം ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും കടയ്ക്കൽ കത്തി വെക്കുന്നതാണു കേന്ദ്ര നടപടി. മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമം ഇന്ത്യൻ ഭരണഘടനയോടു തന്നെയുള്ള വെല്ലുവിളിയാണ്. ജനപക്ഷ നിലപാട് എടുക്കുന്ന മാധ്യമങ്ങളെ കൂച്ചുവിലങ്ങ് ഇടാൻ… Continue reading ചാനൽ വിലക്ക് ഭരണഘടനയോടുള്ള വെല്ലുവിളി: കെ.യു.ഡബ്ല്യു.ജെ

സിദ്ദീഖ് കാപ്പന്റെ മോചനത്തിന് കരിദിനം

ഉത്തർപ്രപദേശ് െപാലീസിൻറ തടങ്കലിൽ േരാഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുുന്ന മാധ്യമ പ്രപവർത്തകൻ സിദ്ദീഖ് കാപ്പെൻറ ജീവൻ രക്ഷിിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രപവർത്തക യൂണിയൻ തുടക്കമിട്ട പ്രക്ഷോഭത്തിെൻറ ഭാഗമായി കരിദിനം ആചരിച്ചു.

മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച ഐ.എ.എസുകാരനെതിരെ നടപടി വേണം: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത െഎ.എ.എസ് ഉദ്യാഗസ്ഥൻ എൻ. പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നൽകി ആക്ഷേപിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തിെൻറ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.… Continue reading മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച ഐ.എ.എസുകാരനെതിരെ നടപടി വേണം: കെ.യു.ഡബ്ല്യു.ജെ

Published
Categorized as news

തൊഴിൽ കോഡും മാധ്യമങ്ങളും

അഡ്വ. തമ്പാൻ തോമസ്​ മുതലാളിത്ത വ്യവസ്ഥിതിയിൽ ഉൽപാദനം വർധിക്കുകയും അത് താഴേക്ക് ഒലിച്ചിറങ്ങി സാധാരണ ജനങ്ങൾക്ക് ഗുണകരമാവണം എന്ന മുദ്രാവാക്യം ഉയർത്തി 1975ൽ ആരംഭിക്കുകയും പിന്നീട് ലോകമെമ്പാടും ആരാധകരുണ്ടാവുകയും ചെയ്ത ആഗോളവത്കരണം ഇന്ത്യയിൽ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഭരണഘടനയെ കാറ്റിൽ പറത്തി പുതിയ തൊഴിൽ കോഡുകൾ ഉണ്ടാകുന്നത്. ഏകഭരണം നടക്കുന്ന ചൈനയുടെ മാതൃകയിൽ ഒരു യൂണിയൻ മാത്രം നിലനിൽക്കുകയും ആ യൂണിയെൻറ പ്രതിനിധി ഒരേസമയം മുതലാളിക്കും തൊഴിലാളിക്കും വേണ്ടി സംസാരിക്കുകയും ചെയ്യുന്ന കാലമാണ് നരേന്ദ്രമോദി സ്വപ്നം കാണുന്നത്.… Continue reading തൊഴിൽ കോഡും മാധ്യമങ്ങളും