Kerala Union of Working Journalists

മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

kuwj (1)തിരുവനന്തപുരം: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്കുള്ളിലും പട്യാല ഹൗസ് കോടതിക്കുള്ളിലും പട്യാല ഹൗസ് കോടതിക്കുള്ളിലും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.

IMG_5291കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സി റഹിം ഉദ്ഘാടനം ചെയ്‌യു. സംസ്ഥാന സെക്രട്ടറിമാരായ ഡി.എസ് രാജ്‌മോഹന്‍, എ വി മുസാഫിര്‍,സെക്രട്ടറി ബി.എസ് പ്രസന്നന്‍,ട്രഷറര്‍ പി.ശ്രീകുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് സി.ഗൗരീദാസന്‍ നായര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ശ്രീകണ്ഠന്‍, എ സുകുമാരന്‍, ഹാരിസ് കുറ്റിപ്പുറം, പി.വി.മുരുകന്‍ എന്നിവര്‍ സംസാരിച്ചു.