Home > featurednews > മാതൃഭൂമി ലേഖകന്‍ വിബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സൂപ്രണ്ടായി പ്രമോഷന്‍ നല്‍കിയത് റദ്ദാക്കാനാവശ്യപ്പെട്ട് കെയുഡബ്ല്യുജെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

മാതൃഭൂമി ലേഖകന്‍ വിബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാനപ്രതി ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ പോലീസ് സൂപ്രണ്ടായി പ്രമോഷന്‍ നല്‍കി ക്രൈംബ്രാഞ്ചില്‍ നിയമിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സിബിഐ അറസ്റ്റിനുശേഷം സസ്‌പെന്‍ഷനിലായ അബ്ദുല്‍ റഷീദിനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു. പ്രതിയായ മറ്റൊരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും സര്‍വ്വീസിനു പുറത്താണ്. ഉണ്ണിത്താന്‍ കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞിട്ടില്ല.

റഷീദിന് പ്രമോഷന് നല്‍കിയത് ക്രമം തെറ്റിച്ചാണെന്നും ആരോപണം ഉണ്ട്. ഇദ്ദേഹത്തെ പ്രതിസ്ഥാനത്തു നിന്നും മാറ്റി മാപ്പുസാക്ഷിയാക്കാനും ശ്രമം ഉണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.