Kerala Union of Working Journalists

പി.എഫ്. പെന്‍ഷന്‍ ഉയര്‍ന്ന ഓപ്ഷന്‍: പി.എഫ്. കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കണം കേരള പത്രപ്രവര്‍ത്തക യൂണിയന്‍

ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാനായി ഓപ്ഷന്‍ നല്‍കാനും ഇതിനുള്ള പൂര്‍വ്വകാലപ്രാബല്യത്തോടെ കുടിശ്ശിക അടയ്ക്കാനും പി.എഫ്. ട്രസ്റ്റുകളിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് സാധിക്കില്ലെന്ന പി.എഫ്. ഓര്‍ഗനൈസേഷന്റെ ഉത്തരവ് സുപ്രീംകോടതി വിധിയുടെയും കേന്ദ്ര തൊഴില്‍വകുപ്പു മന്ത്രി പാര്‍ലമെന്റിനു നല്‍കിയ ഉറപ്പിന്റെയും ലംഘനമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അഭിപ്രായപ്പെട്ടു.

ഇതു സംബന്ധി ച്ച് പി.എഫ്. കമ്മീഷണര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് പന്‍വലിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. നേരത്തെ ഉയര്‍ന്ന പെന്‍ഷന്‍ തിരമെടുക്കാ ത്തവര്‍ക്ക് കുടിശ്ശിക അടച്ച് ഉയര്‍ന്ന പെന്‍ഷന് അര്‍ഹത നേടാവുന്നതാണെന്ന വിധിയാണ് ഇപ്പോള്‍ പി.എഫ്. ഒ. തകിടം മറിക്കാന്‍ ശ്രമിക്കുന്നത്. പി.എഫ്. കമ്മീഷണറുടെ പ്രസ്താവനയോടെ, പി.എഫ്. ട്രസ്റ്റിലൂടെ പണമടയ്ക്കുന്ന തൊഴില്‍സ്ഥാപനങ്ങള്‍ ഓപ്ഷന്‍ സ്വീകരിക്കുന്നത് പിന്‍വലിച്ചിരിക്കയാണ്. ഇത് തുല്യനീതിയുടെ നിഷേധമാണ്.

നേരിട്ട് പണം അടയ്ക്കുന്നവരും ട്രസ്റ്റ് മുഖേന പണം അടയ്ക്കുന്നവരും തമ്മില്‍ വിവേചനം പാടില്ലാത്തതാണ്. എന്‍ കെ.പ്രമേചന്ദ്രന്‍ എം.പി. ഇക്കാര്യം ഉന്നയിച്ച േപ്പാള്‍ കേന്ദ്ര തൊഴില്‍വകുപ്പുമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമായ ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ പി.എഫ്.ഒ. ഇതെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അടിയന്തിരമായി ഇത് തിരുത്തണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെടുന്നു.