പത്രപ്രവര്‍ത്തകര്‍ക്കായുള്ള വേജ്‌ബോര്‍ഡ് അപ്രായോഗികമെന്ന ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ അഭിപ്രായപ്രകടനം രാജ്യത്തെ മാധ്യമത്തൊഴിലാളികളുടെ അടിസ്ഥാന അവകാശനിഷേധവും ഇന്ത്യന്‍ പാര്‍ലമെന്റിന്റെയും സുപ്രീംകോടതിയുടെയും നിയമങ്ങളെയും വിധികളെയും നോക്കുകുത്തിയാക്കാനുള്ള ശ്രമവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നിലവിലുള്ള മിനിമം തൊഴിലവകാശം പോലും പിഴുതുമാറ്റാനുള്ള വന്‍കിടമാധ്യമ മുതലാളിമാരുടെ നീക്കത്തിന്റെ തുടക്കമാണിതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് പി.എ. അബ്ദുല്‍ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍, കെ.എന്‍.ഇ.എഫ്. പ്രസിഡ് എസ്. ആര്‍. അനില്‍കുമാര്‍, ജനറല്‍… Continue reading വേജ് ബോര്‍ഡ് : ഐ.എന്‍.എസ് പ്രസ്താവന പ്രതിഷേധാര്‍ഹം – കെ.യു.ഡബ്ല്യു.ജെ, കെ.എന്‍.ഇ.എഫ്