Home > circular > വേജ് ബോര്‍ഡ് : ഐ.എന്‍.എസ് പ്രസ്താവന പ്രതിഷേധാര്‍ഹം – കെ.യു.ഡബ്ല്യു.ജെ, കെ.എന്‍.ഇ.എഫ്

പത്രപ്രവര്‍ത്തകര്‍ക്കായുള്ള വേജ്‌ബോര്‍ഡ് അപ്രായോഗികമെന്ന ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ അഭിപ്രായപ്രകടനം രാജ്യത്തെ മാധ്യമത്തൊഴിലാളികളുടെ അടിസ്ഥാന അവകാശനിഷേധവും ഇന്ത്യന്‍ പാര്‍ലമെന്റിന്റെയും സുപ്രീംകോടതിയുടെയും നിയമങ്ങളെയും വിധികളെയും നോക്കുകുത്തിയാക്കാനുള്ള ശ്രമവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നിലവിലുള്ള മിനിമം തൊഴിലവകാശം പോലും പിഴുതുമാറ്റാനുള്ള വന്‍കിടമാധ്യമ മുതലാളിമാരുടെ നീക്കത്തിന്റെ തുടക്കമാണിതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് പി.എ. അബ്ദുല്‍ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍, കെ.എന്‍.ഇ.എഫ്. പ്രസിഡ് എസ്. ആര്‍. അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് എന്നിവര്‍ അഭിപ്രായപ്പെട്ടു. മാധ്യമത്തൊഴിലാളികള്‍ക്കുള്ള വേജ്‌ബോര്‍ഡ് അവരുടെ അവകാശമാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഈ നിയമം പാലിക്കാന്‍ രാജ്യത്തെ പത്രമാധ്യമങ്ങള്‍ക്ക് ബാധ്യതയു്. ഏറ്റവുമൊടുവില്‍, 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം നിലവില്‍ വന്ന മജീദിയ വേജ്‌ബോര്‍ഡിനെതിരെ വന്‍കിട പത്രമുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കനത്ത തിരിച്ചടിയാണ് ഉായത്.

വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ അക്ഷരംപ്രതി നടപ്പാക്കാനാണ് പരമോന്നത നീതിപീഠം വിധിച്ചത്. എന്നാല്‍ ഈ വിധി പോലും അനുസരിക്കാന്‍ കോര്‍പറേറ്റ് മുതലാളിമാരും, പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന പല വന്‍പത്രങ്ങളും ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്. സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ സ്വന്തം സ്ഥാപനത്തിലെ ആയിരക്കണക്കിന് ജീവനക്കാരെ മുഴുവന്‍ ഒരു സുപ്രഭാതത്തില്‍ കരാര്‍തൊഴിലാളികളാക്കിയ പത്രം പോലും ഇന്ത്യയിലു്. ഒന്നുകില്‍ കരാര്‍ വ്യവസ്ഥയിലേക്കു മാറുക, അല്ലെങ്കില്‍ വിട്ടുപോകുക എന്നായിരുന്നു ഇന്ത്യയിലെ പത്രപാരമ്പര്യത്തിന്റെ പ്രഘോഷകരായ ദ് ഹിന്ദു അതിലെ ജീവനക്കാര്‍ക്ക് നല്‍കിയ ശാസനം.

ശമ്പള പരിഷ്‌കരണം നടപ്പാക്കിയാല്‍ സ്ഥാപനം പൂട്ടേിവരുമെന്ന പത്രമുടമകളുടെ വാദം പൂര്‍ണമായും തള്ളിക്കൊാണ് മജീദിയ വേജ്‌ബോര്‍ഡ് നടപ്പാക്കാന്‍ ഇപ്പൊഴത്തെ കേരള ഗവര്‍ണറായ അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി.സദാശിവം വിധിച്ചത്. വേജ്‌ബോര്‍ഡ് നടപ്പാക്കിയതു കൊുമാത്രം ഒരു പത്രവും പൂട്ടിപ്പോയിട്ടില്ല എന്നത് കേരളത്തിലെ തന്നെ അനുഭവമാണ്. മാത്രമല്ല മലയാള മനോരമ ആദ്യം നടപ്പിലാക്കിയതില്‍ നിന്നും സ്വമേധയാ ക്ലാസ് ഉയര്‍ത്തി നടപ്പാക്കുകയുമുായി. എന്നാല്‍ കേരളകൗമുദി അടക്കം പല സ്ഥാപനങ്ങളും സുപ്രീം കോടതി വിധി നടപ്പാക്കിയിട്ടില്ല. ഐ.എന്‍.എസ്സിന്റെ പുതിയ സാരഥി ഉടമയായ പത്രത്തില്‍ വേജ്‌ബോര്‍ഡ് നടപ്പാക്കിയതാവട്ടെ ഒട്ടേറെ അപാകതയോടെയാണെന്ന വസ്തുതയും ഉ്.

ജീവനക്കാരെ കൂട്ടത്തോടെ വേജ്‌ബോര്‍ഡ് പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ കരാര്‍വല്‍ക്കരണം നടപ്പിലാക്കുകയാണ് പത്രം ഉടമകള്‍ സ്വീകരിച്ചിട്ടുള്ള പുതിയ തന്ത്രം. മിനിമം വേതനം പോലും എത്രയോ ജീവനക്കാര്‍ക്ക് കിട്ടുന്നില്ല. അവകാശങ്ങള്‍ ചോദിച്ചാല്‍ മറുപടി കൂട്ടസ്ഥലം മാറ്റമോ പിരിച്ചുവിടലോ ആണ്. കേരളത്തിലെ പല ദൃശ്യമാധ്യമങ്ങളിലും ശമ്പളം പോലും മാസങ്ങളായി ലഭിക്കാത്ത മാധ്യമപ്രവര്‍ത്തകരു്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി നിയമിച്ച ശേഷം ഒരു കൂസലുമില്ലാതെ സ്ഥാപനം അടച്ചിട്ട് മാധ്യമപ്രവര്‍ത്തകരെ വഴിയാധാരമാക്കിയ ഉടമകളും ഉ്. ഈ സ്ഥിതി അത്യന്തം അപലപനീയമാണ്. ഇതിനു പുറമെയാണ് വേജ്‌ബോര്‍ഡ് അപ്രായോഗികമാണെന്ന് ബംഗലുരുവില്‍ ചേര്‍ന്ന ഐ.എന്‍.എസ്സിന്റെ ഉന്നതതല യോഗത്തിന്റെ ഭാഗമായി വന്ന പ്രഖ്യാപനം. ഇനി ഒരു ശമ്പള ക്കമ്മീഷനെയും അനുവദിക്കാതെ, വേജ്‌ബോര്‍ഡ് എന്ന സംവിധാനത്തെത്തന്നെ പിഴുതുകളയാനുള്ള ദീര്‍ഘകാല അജയാണ് ഈ പ്രഖ്യാപനത്തിനു പിന്നില്‍. ഈ തൊഴിലാളി അവകാശ വിരുദ്ധ നീക്കത്തിനെതിരെ സപ്തംബര്‍ 23ന് എല്ലാ ജില്ലകളിലും വേജ്‌ബോര്‍ഡ് സംരക്ഷണസംഗമം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

more : protest statement-kuwj 19-9-15