
വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും പോയ വഴി..
എൻ.പി രാജേന്ദ്രൻ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ബലവും പ്രതീക്ഷയും ആയിരുന്ന വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ് ഇനി നിയമപുസ്തകത്തിലില്ല. രാജ്യത്തെ പതിമൂന്നു നിയമങ്ങള്‍ ഒറ്റ കുടക്കീഴില് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യസുരക്ഷ ബില്‍ പാര്‍ലമെൻറ് പാസാക്കിയതോടെയാണ് വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ് ഇല്ലാതായത്. ജനാധിപത്യ രാജ്യങ്ങളിലെല്ലാം ഫോര്‍ത്ത് എസ്റ്റേറ്റായി അംഗീകരിക്കപ്പെട്ട മാധ്യമപ്രവര്‍ത്തനത്തിെൻറ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി,...