Kerala Union of Working Journalists

സാമൂഹ്യമാധ്യമം അച്ചടിമാധ്യമത്തിന്റെ അന്തകനോ?

പരമ്പരാഗതമാധ്യമം എന്നുവിളിക്കപ്പെടുന്നത് പൊതുവെ അച്ചടിമാധ്യമത്തെയാണ്. നാനൂറുവര്‍ഷത്തെയെങ്കിലും പഴക്കമുണ്ട് ഈ മാധ്യമത്തിന്. കേരളത്തിലേക്ക് ഇത് കടന്നുവന്നിട്ട് ഇരുനൂറു വര്‍ഷം പോലും ആയിട്ടില്ല. അച്ചടിക്ക് ശേഷം വന്ന റേഡിയോ ഒരു പൂര്‍ണ വാര്‍ത്താമാധ്യമമല്ല. ടെലിവിഷനാകട്ടെ, വാര്‍ത്താമാധ്യമമെന്നതിലേറെ ഒരു വിനോദമാധ്യമമാണ്. ഏറ്റവും പ്രായം കുറഞ്ഞ ന്യൂ മീഡിയ പഴമക്കാര്‍ക്കെല്ലാം വെല്ലുവിളിയായി ഉയര്‍ന്നുവരികയാണ്. ന്യൂ മീഡിയയുടെ പുതിയ രൂപമായ സോഷ്യല്‍ മീഡിയ ആകട്ടെ, കുറെ ന്യൂജെന്‍ ബുദ്ധിജീവികളുടെ കണ്ണില്‍ പരമ്പരാഗതമാധ്യമത്തിന്റെ അന്തകനാണ്. നിര്‍ബന്ധമായും വധിക്കപ്പെടേണ്ടതാണ് അച്ചടിമാധ്യമം, അവരുടെ കാഴ്ചപ്പാടില്‍. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ലേഖനം… Continue reading സാമൂഹ്യമാധ്യമം അച്ചടിമാധ്യമത്തിന്റെ അന്തകനോ?