Kerala Union of Working Journalists

തൊഴിൽ കോഡും മാധ്യമങ്ങളും

അഡ്വ. തമ്പാൻ തോമസ്​ മുതലാളിത്ത വ്യവസ്ഥിതിയിൽ ഉൽപാദനം വർധിക്കുകയും അത് താഴേക്ക് ഒലിച്ചിറങ്ങി സാധാരണ ജനങ്ങൾക്ക് ഗുണകരമാവണം എന്ന മുദ്രാവാക്യം ഉയർത്തി 1975ൽ ആരംഭിക്കുകയും പിന്നീട് ലോകമെമ്പാടും ആരാധകരുണ്ടാവുകയും ചെയ്ത ആഗോളവത്കരണം ഇന്ത്യയിൽ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഭരണഘടനയെ കാറ്റിൽ പറത്തി പുതിയ തൊഴിൽ കോഡുകൾ ഉണ്ടാകുന്നത്. ഏകഭരണം നടക്കുന്ന ചൈനയുടെ മാതൃകയിൽ ഒരു യൂണിയൻ മാത്രം നിലനിൽക്കുകയും ആ യൂണിയെൻറ പ്രതിനിധി ഒരേസമയം മുതലാളിക്കും തൊഴിലാളിക്കും വേണ്ടി സംസാരിക്കുകയും ചെയ്യുന്ന കാലമാണ് നരേന്ദ്രമോദി സ്വപ്നം കാണുന്നത്.… Continue reading തൊഴിൽ കോഡും മാധ്യമങ്ങളും

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത്‌ അത്യധികം പ്രതിഷേധാര്‍ഹമാണെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത്‌ അത്യധികം പ്രതിഷേധാര്‍ഹമാണെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍സംസ്ഥാന സമിതി പ്രസ്‌താവിച്ചു.

മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് ഓൺലൈനായി അപേക്ഷിക്കാം

2019-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ ഡിസംബർ 14 വരെ പി.ആർ.ഡി വെബ്സൈറ്റായ www.prd.kerala.gov.in മുഖേന സമർപ്പിക്കാം.

കേരള ഹൈക്കോടതിയില്‍ സംഭവിച്ചത്

സി.നാരായണന്‍ ——————————————– കേരളത്തിലെ പതിനേഴ് പ്രമുഖ മാധ്യമങ്ങളെയും കേരള പത്രപ്രവര്‍ത്തക യൂണിയനെയും പ്രതിസ്ഥാനത്ത് ചേര്‍ത്ത് അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അേേസാസിയേഷന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നു എന്നതാണ് വക്കീലന്‍മാര്‍ സൃഷ്ടിച്ചിരിക്കുന്ന പുതിയ വാര്‍ത്ത. അഭിഭാഷകരുടെ യശസ്സിനും പ്രതിച്ഛായക്കും കേടു വരുത്തി എന്നതാണ് ഇത്രയും ഭീമമായ മാനനഷ്ടത്തുക ഈടാക്കാന്‍ വക്കീല്‍ അസോസിയേഷനെ പ്രേരിപ്പിക്കുന്നത് എന്ന് നോട്ടീസില്‍ പറയുന്നുണ്ട്. ധനേഷ് മാത്യു മാഞ്ഞൂരാന്‍ എന്ന ഗവ. പ്ലീഡറുടെ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്േദശങ്ങള്‍ക്ക് എതിരാണത്രേ.… Continue reading കേരള ഹൈക്കോടതിയില്‍ സംഭവിച്ചത്

മാധ്യമപ്രവര്‍ത്തകര്‍ മൗനങ്ങളുടെ ഇരുട്ടു മുറിയില്‍

ഡല്‍ഹി ബ്യൂറോ ഇത്രയും കാലം ഒന്നിച്ചു ജോലി ചെയ്ത സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഇ-മെയില്‍ വഴി ഒരു വിട പറയല്‍ സന്ദേശം അയയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷെ, എനിക്ക് എന്റെ കമ്പ്യൂട്ടര്‍ തുറക്കാനുള്ള അനുമതി പോലും ലഭിച്ചില്ല. ഒടുവില്‍ എല്ലാവരെയും നേരില്‍ക്കണ്ടു യാത്ര പറയാമെന്നു വെച്ചു. പക്ഷെ, മരവിപ്പിക്കുന്ന മൗനവും തീര്‍ത്തും അപരിചിതമായ പെരുമാറ്റവും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. ‘ഗുഡ് ബൈ സര്‍’- പുറത്തിറങ്ങാനൊരുങ്ങവെ, റിസപ്ഷനിലെ പെണ്‍കുട്ടിയുടെ മാത്രം സ്വരം കേട്ടു. എനിക്കു കരച്ചില്‍ വന്നു. അപമാനം, ഒറ്റപ്പെടല്‍, എല്ലാറ്റിലുമേറെ എനിക്കു… Continue reading മാധ്യമപ്രവര്‍ത്തകര്‍ മൗനങ്ങളുടെ ഇരുട്ടു മുറിയില്‍