Kerala Union of Working Journalists

പത്രപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഭീഷണി : കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു.

എഴുത്തിനും വായനയ്ക്കും അധമമനസ്സുകളുടെ അനുമതി തേടേണ്ട ദുരവസ്ഥയാണ് പ്രബുദ്ധ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും നേരിട്ടിരിക്കുന്നതെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡ് പി.എ. അബ്ദുള്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി. നാരായണനും പ്രസ്താവനയില്‍ പറഞ്ഞു. കോഴിക്കോട്ടെ പ്രമുഖ വനിതാപത്രപ്രവര്‍ത്തകയായ വി.പി.റജീന സ്വന്തം ഫേസ്ബുക്ക് പേജിലെഴുതിയ ആത്മകഥാനുഭവങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉായ കടുത്ത ഭീഷണികള്‍ സര്‍ഗാത്മകതയ്‌ക്കെതിരായ അസഹിഷ്ണുതയുടെ കൊലവിളിയാണെന്ന് യൂണിയന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
റജീന എഴുതിയ ആത്മാംശരചന ഈ സമൂഹത്തിലെ വ്യക്തികളുടെ വിചിത്രമായ അനുഭവങ്ങളിലൊന്നു മാത്രമാണ്. അത്തരം രചനകള്‍ ഒരു വികാരത്തെയും വ്രണപ്പെടുത്തുന്നതല്ല പകരം മനുഷ്യമനസ്സുകളെ അഗാധമായി ചിന്തിപ്പിക്കുകയും ഹൃദയങ്ങളെ സംസ്‌കാരത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുക. സര്‍ഗാത്മകതയുടെ ഈ ശുദ്ധീകരണശക്തിയെ അന്ധവികാരങ്ങളുെട ഇരുട്ടിലേക്ക് നീക്കിയിട്ടിട്ട്, എഴുതിയ ആളെ അസ്തമിപ്പിക്കുക എന്ന കുടിലതയിലേക്ക് കാടുകയറുന്നത് ഭീകരപ്രവര്‍ത്തനമാണ്. തമിഴ്‌നാട്ടില്‍ പെരുമാള്‍ മുരുകനും കര്‍ണാടകത്തില്‍ പ്രൊഫ. കല്‍ബുര്‍ഗിയും നേരിട്ട ദുരന്തത്തിലേക്ക് മലയാളി എഴുത്തുകാരും ഇരകളാക്കപ്പെടാന്‍ തുടങ്ങിക്കഴിഞ്ഞതിന്റെ ആദ്യ ഉദാഹരണമായിരുന്നു തൃശ്ശൂരിലെ കോളേജധ്യാപികയുടെ അനുഭവം. റജീനയുടെ അനുഭവം ഇതിന്റെ തുടര്‍ച്ചയാണ്. ദീപ നിശാന്തിന്റെ മനസ്സിന് കരുത്തായി പുരോഗമന കേരളം നിലകൊെങ്കില്‍ റജീനയുടെ അനുഭവത്തെയും നിലപാടുകളെയും നമ്മള്‍ കാണാെത പോകരുത്. കായികമായി ആക്രമിക്കാനുള്ള ഭീഷണികളും ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനക്ഷതമുാക്കുന്ന ചീത്തവിളികളും റജീനയ്ക്ക് ഈ ദിവസങ്ങളില്‍ നേരടേി വന്നു. സത്യത്തില്‍ ആരുടെ മനസ്സിനാണ് രോഗാതുരത എന്ന് ഇത് വെളിപ്പെടുത്തുന്നു്. പൊതു എഴുത്തിടങ്ങളെയും നിലപാടുതറകളെയും തുടച്ചുമാറ്റാനുള്ള സംഘടിത നീക്കമാണ് റജീനയുെട ഫേസ്ബുക്ക്‌പേജ് രു തവണ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനു പിന്നില്‍. കേരളീയര്‍ ഈ ഫാസിസത്തിനെതിരെ എത്രയും പെട്ടെന്ന് ശക്തമായി മുന്നോട്ടു വരണം. ഒരു വനിതയ്‌ക്കെതിരെ സോഷ്യല്‍ മിഡിയയില്‍ അസഭ്യവും കൊലവിളിയും നടത്തുന്നതിനെതിരെ കേസെടുക്കാനും സാമൂഹ്യവിരുദ്ധരെ പിടികൂടാനും നിയമപാലകര്‍ തയ്യാറാകണം-പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *