
മീഡിയ അക്കാദമിയും കണ്ണൂര്‍ പ്രസ്‌ക്ലബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമശില്‍പശാല പ്രസ്അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂര്‍ : വാര്‍ത്തകളുടെ പ്രധാന്യം ജനം തീരുമാനിക്കു തലത്തിലേക്കാണ് ഡിജിറ്റല്‍ കാലഘട്ടം മാധ്യമങ്ങളെ നയിക്കുന്നത് കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍. മീഡിയ അക്കാദമിയും കണ്ണൂര്‍ പ്രസ് ക്ലബും സംയുക്തമായി മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി സംഘടിപ്പിച്ച മാറു ന്ന മാധ്യമലോകം ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്മാര്‍ട്ട്് ഫോണുകളുടെ വരവ് വായനാരീതികള്‍ മാറ്റിക്കഴിഞ്ഞു. ജനം എന്തൊക്കെ വായിക്കുന്നുവെന്ന് മനസ്സിലാക്കി അതിനനുസരിച്ച് വാര്‍ത്തകള്‍ നല്‍കാനുള്ള സൗകര്യം മാധ്യമസ്ഥാപനങ്ങളും പ്രയോജനപ്പെടുത്താന്‍ തുടങ്ങി. ഇതോടെ ഗഹനമായ കാര്യങ്ങളേക്കാള്‍ വായനക്കാര്‍ കൂടുതല്‍ തേടുന്ന വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമപ്രവര്‍ത്തകരും നിര്‍ബന്ധിതരാകുകയാണെന്ന് എന്‍.പി. രാജേന്ദ്രന്‍ പറഞ്ഞു.
പൈതല്‍ റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍, അക്കാദമി ഭരണസമിതി അംഗം ദീപക് ധര്‍മടം, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി എന്‍.പി.സി. രംജിത് എന്നിവര്‍ പ്രസംഗിച്ചു.
മാറുന്ന മാധ്യമലോകം എന്ന വിഷയത്തില്‍ എന്‍.പി. രാജേന്ദ്രന്‍ ക്ലാസ് നയിച്ചു. ദൃശ്യമാധ്യമങ്ങളിലെ അതിവേഗറിപ്പോര്‍ട്ടിങ് സാധ്യത-വെല്ലുവിളി എന്ന വിഷയത്തില്‍ ദീപക് ധര്‍മടവും സൈബര്‍ ക്രൈം വാര്‍ത്തയാകുമ്പോള്‍ എന്ന വിഷയത്തില്‍ കെഎപി സബ്ഇന്‍സ്പെക്ടര്‍ എം.കെ. ഹരിപ്രസാദ് എന്നിവര്‍ ക്ലാസെടുത്തു.