Home > Magazine

Journalism is not a crime

അതിജീവനത്തിനു ഒറ്റക്കെട്ടായി ലോകത്തെ അവനവിനിലേക്കു ചുരുക്കിയ മഹാമാരിയുടെ കാലം മാധ്യമലോകത്തേയും കടുത്ത പ്രതിസന്ധിയുടേയും വെല്ലുവിളികളുടേയും മുൾമുനയിലാണ് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. മാറിയ സാമ്പത്തിക, വ്യവസായ, വാണിജ്യ ചുറ്റുപാടുകൾക്കൊപ്പം സംരക്ഷണം നൽകിവന്ന നിയമവ്യവസ്ഥകൾ പൊളിച്ചെഴുതി ഭരണകൂടവും കോർപ്പറേറ്റുകൾക്ക് കുടപിടിക്കുമ്പോൾ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണു മാധ്യമ പ്രവർത്തകരുടെ ഭാവിദിനങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്. ഇന്ത്യൻ പത്രപ്രവർത്തകരുടെ ബലവും പ്രതീക്ഷയും ആശ്വാസവും സംരക്ഷണകവചവുമായിരുന്ന...

വെറിയുടെ രാഷ്ട്രീയത്തിനു നേര്‍ക്ക് ചിരിയുടെ ചാട്ടുളി

വെറിയുടെ രാഷ്ട്രീയത്തിനു നേര്‍ക്ക് ചിരിയുടെ ചാട്ടുളി കാര്‍ട്ടൂണ്‍ ഇന്ന് ചിരി മാത്രമല്ല, ചോര കൂടിയാണ്. പാരിസിലെ ഷാര്‍ലി ഹെബ്ദോ ന്യൂസ് റൂമില്‍ വീണ ചോരത്തുള്ളികള്‍ അവസാനത്തേതല്ല. അസഹിഷ്ണുതയുടേയും സമഗ്രാധികാരത്തിന്റേയും കഠാരമുനകള്‍ കാര്‍ട്ടൂണിനെ ഉറ്റുനോക്കുകയാണ്, ലോകമെങ്ങും. ചിരിയുടെ അന്ത്യമായിരിക്കുമോ ഈ അവസ്ഥ? അല്ലെന്നാണ് ആക്ഷേപഹാസ്യത്തിന്റെ പുതുകാലം പറയുന്നത്. അച്ചടി മാധ്യമങ്ങളില്‍ നിന്ന് കാര്‍ട്ടൂണ്‍ പുതുരൂപങ്ങളില്‍ ദൃശ്യമാധ്യമങ്ങളിലേക്കും...

നീതിയുടെ വിജയകാഹളം

നീതിയുടെ വിജയകാഹളം ചങ്ങാത്ത മുതലാളിത്തത്തിലെ മാധ്യമവ്യാപാരം പത്രവ്യവസായ രംഗത്തു പണിയെടുക്കുന്ന ഏതാണ്ടു മുക്കാല്‍ ലക്ഷം പേരുടെ ഒരു വ്യാഴവട്ടത്തിലേറെയായി മുടങ്ങികിടക്കുന്ന ശമ്പളപരിഷ്‌കരണമെന്ന ന്യായമായ ആവശ്യത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള പോരാട്ടമായതിനാല്‍ ഈ വിജയം അത്യധികമായ ചാരിതാര്‍ഥ്യം പകരുന്നു. മൂന്നുവര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തില്‍ കേരളപത്രപ്രവര്‍ത്തക യൂണിയനു ചരിത്രവിജയം നേടിത്തന്ന അഡ്വ. തമ്പാന്‍ തോമസ് കോടതി നടപടികളുടെ വിശദാംശങ്ങള്‍ വിവരിക്കുന്നു.

തൊഴിലിടങ്ങളിലെ നിലവിളികള്‍

രാജ്യത്തെ വാര്‍ത്താമാധ്യമ വ്യവസായത്തിലെ തൊഴില്‍ അന്തരീക്ഷം അനുദിനം അരക്ഷിതമാവുന്നത് ഒരു ഭീതിത യാഥാര്‍ഥ്യമായി നമ്മെ വിഴുങ്ങുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ താരതമ്യേന സുരക്ഷിതരായിരുന്ന കേരളത്തിലെ വാര്‍ത്താമാധ്യമ വ്യവസായത്തിലും വേതനം വെട്ടിക്കുറക്കലും പിരിച്ചുവിടലും തൊഴില്‍ നിഷേധവും പോലെയുള്ള നീതിരഹിത പ്രവണതകള്‍ സാധാരണമാവുകയാണ്.