Kerala Union of Working Journalists

സിദ്ദീഖ് കാപ്പന്റെ മോചനത്തിന് കരിദിനം

തിരുവനന്തപുരം: ഉത്തർപ്രപദേശ് െപാലീസിൻറ തടങ്കലിൽ േരാഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുുന്ന മാധ്യമ പ്രപവർത്തകൻ സിദ്ദീഖ് കാപ്പെൻറ ജീവൻ രക്ഷിിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രപവർത്തക യൂണിയൻ തുടക്കമിട്ട പ്രക്ഷോഭത്തിെൻറ ഭാഗമായി കരിദിനം ആചരിച്ചു. തിരുവനന്തപുരത്ത് ജി.പി.ഒക്കു മുന്നിൽ ചേർന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരൻ, യൂണിയൻ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, ജോയൻറ് സെക്രട്ടറി രതി എന്നിവർ സംസാരിച്ചു. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയുടെ സന്ദേശം വായിച്ചു.

സിദ്ദിഖ് കാപ്പൻ കേസിൽ സർക്കാർ കക്ഷി ചേരണം: എം.കെ. രാഘവൻ

കോഴിക്കോട് : മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പെൻറ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണമെന്നും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഏകോപന സമിതി രൂപീകരിക്കണമെന്നും എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. ഉത്തർ പ്രദേശിൽ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണകൂട പിന്തുണയോടെ നടക്കുന്ന പീഡനങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. പ്രദീപ് കുമാർ എം.എൽ.എ. പറഞ്ഞു. ആശുപത്രിയിൽ അദ്ദേഹത്തെ ചങ്ങലക്കിട്ടു പീഢിപ്പിക്കുന്നത് നീചവും ക്രൂരവുമായ മനോഭാവമാണ്. ഉത്തർപ്രദേശിലെയും രാജ്യത്തെയും ഭരണാധികാരികൾക്ക് ഈ മനോഭാവമുണ്ടെന്നതാണ് ഇതിൽ വ്യക്തമാക്കുന്നത്. രോഗം കൊണ്ട് അവശനായ ഒരു മനുഷ്യൻ രക്ഷപ്പെടുമെന്ന് കരുതാൻ വയ്യ. ഇത് പൊതുസമൂഹത്തിനും മാധ്യമ മേഖലയ്ക്കും വ്യക്തമായ സൂചനയാണ്. അർണബ് ഗോസാമിയുടെ കേസിൽ തിടുക്കം കാട്ടിയ സുപ്രിം കോടതി പോലും സിദ്ദീഖ് കാപ്പന്റെ കാര്യത്തിൽ പക്ഷപാത പരമായ നിലപാടുകളാണ് സ്വീകരിച്ചത്. ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കക്ഷികളും ഒരുമിച്ചു നിന്ന് സിദ്ധീഖ് കാപ്പന് ചികിത്സയും മനുഷ്യാവകാശവും ഉറപ്പാക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന്- അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡൻറ് എം ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ്, കെ.യു.ഡബ്ലു.ജെ. മുൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, കെ.സി റിയാസ്, പി വിപുൽ നാഥ് , ദീപക് ധർമ്മടം, കെ.എ. സൈഫുദ്ദീൻ, ടി മുംതാസ്, പി.കെ. സജിത്   തുടങ്ങിയവർ പ്രസംഗിച്ചു.

കൊല്ലം പ്രസ്സ് ക്ലബ്ബിനു മുന്നിൽ നടന്ന ധർണയിൽ  ജില്ലാ സെക്രട്ടറി ജി.ബിജു, ട്രഷറർ സുജിത് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു

പത്തനംതിട്ടയിൽ ജില്ലാ പ്രസിഡൻറ് ബോബി എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജിജോ മാത്യൂ, സാം ചെമ്പകത്തിൽ എന്നിവർ നേതൃത്വം നൽകി.

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി എസ്.സനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

കണ്ണൂര്‍ പ്രസ്‌ക്ലബിനു മുന്നില്‍ നടന്ന  പ്രതിഷേധ സംഗമം യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി.കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡൻറ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത്പുത്തലത്ത് ,സംസ്ഥാന കമ്മിറ്റിയംഗമായ സി.നാരായണന്‍, കബീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ.എ.ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

സിദ്ദിഖ് കാപ്പനെ മോചിപ്പിച്ചു എത്രയും വേഗം വിദഗ്ധ ചികിത്സ നൽകാൻ യു. പി സർക്കാർ തയാറാകണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത അഡ്വ. ഡീൻ കുര്യാക്കോസ് എം. പി  ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടുന്ന സിദ്ദിഖ് കാപ്പൻ വിഷയത്തിൽ മാധ്യമ പ്രവർത്തകർ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും ഡീൻ പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡൻറ് എം. ൻ സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കണ്ണോളി, ട്രഷറർ  സി. സമീർ എന്നിവർ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *