
വെറിയുടെ രാഷ്ട്രീയത്തിനു നേര്‍ക്ക് ചിരിയുടെ ചാട്ടുളി
വെറിയുടെ രാഷ്ട്രീയത്തിനു നേര്‍ക്ക് ചിരിയുടെ ചാട്ടുളി കാര്‍ട്ടൂണ്‍ ഇന്ന് ചിരി മാത്രമല്ല, ചോര കൂടിയാണ്. പാരിസിലെ ഷാര്‍ലി ഹെബ്ദോ ന്യൂസ് റൂമില്‍ വീണ ചോരത്തുള്ളികള്‍ അവസാനത്തേതല്ല. അസഹിഷ്ണുതയുടേയും സമഗ്രാധികാരത്തിന്റേയും കഠാരമുനകള്‍ കാര്‍ട്ടൂണിനെ ഉറ്റുനോക്കുകയാണ്, ലോകമെങ്ങും. ചിരിയുടെ അന്ത്യമായിരിക്കുമോ ഈ അവസ്ഥ? അല്ലെന്നാണ് ആക്ഷേപഹാസ്യത്തിന്റെ പുതുകാലം പറയുന്നത്. അച്ചടി മാധ്യമങ്ങളില്‍ നിന്ന് കാര്‍ട്ടൂണ്‍ പുതുരൂപങ്ങളില്‍ ദൃശ്യമാധ്യമങ്ങളിലേക്കും...