Kerala Union of Working Journalists

Home » Current Issue

പ്രതിസന്ധിയുടെ കാലം പോരാട്ടം തുടരും

മാധ്യമസ്വാതന്ത്ര്യം നേരിടുന്ന വലിയ ഭീഷണികളെക്കുറിച്ചുള്ള സജീവചർച്ച വിവിധ കേന്ദ്രങ്ങലിൽ നടന്നുകൊണ്ടിരിക്കുകയാണല്ലോ. അടിയന്തിരാവസ്ഥയെ വെല്ലുന്ന രീതിയിലാണ് ഇന്ന് മാധ്യമ സ്വാതന്ത്യം വെല്ലുവിളി നേരിടുന്നതെന്ന കാര്യം ആർക്കും നിഷേധിക്കാൻ കഴിയില്ല. എന്നാൽ മാധ്യമ സ്വാതന്ത്യം എന്നത് ആരുടെ എന്ന ചോദ്യം വലിയ തോതിൽ ചർച്ച ചെയ്യേണ്ട സമയമാണിത്. സിദ്ദീഖ് കാപ്പൻ എന്ന മലയാളി മാധ്യമ പ്രവർത്തകൻ ജയിലിലടക്കപ്പെട്ട് ഏതാണ്ട് ഒരു വർഷം തികയാൻ ഇനി അധികകാലമില്ല. മാധ്യമസ്വാതന്ത്യം എന്നത് മാധ്യമപ്രവർത്തനത്തിനുള്ള സ്വാതന്ത്യമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. സമീപകാലത്ത് അത് മാധ്യമ ഉടമകളുടെ സ്വാതന്ത്ര്യമായി… Continue reading പ്രതിസന്ധിയുടെ കാലം പോരാട്ടം തുടരും

മഷി വറ്റി മാധ്യമ ജീവിതം

ലോകമെങ്ങും ജീവിതം കീഴ്മേൽ മറിക്കുകയും സ്വയം ചുരുങ്ങിക്കൂടാൻ ജനതയെ നിർബന്ധിതരാക്കുകയും ചെയ്ത കോവിഡിന്റെ വ്യാപനം മറ്റേതു രം​ഗത്തേക്കാളും വെല്ലുവിളിയും പ്രതിസന്ധിയുമാണ് മാധ്യമ വ്യവസായ മേഖലയിൽ സൃഷ്ടിച്ചത്. വലിപ്പച്ചെറുപ്പമില്ലാതെ നൂറുകണക്കിന് സ്ഥാപനങ്ങളിൽ ആയിരങ്ങൾ തൊഴിൽ നഷ്ടപ്പെട്ട് നിസ്സഹായരായി പകച്ചു നിൽക്കുന്നതാണു മാധ്യമലോകത്തെ നേർക്കാഴ്ച. മഹാമാരിയുടെ ആസുരതാണ്ഡവത്തിലും മതിയായ സുരക്ഷാക്രമീകരണങ്ങളോ ആരോ​ഗ്യരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ തൊഴിലെടുക്കാൻ നിർബന്ധിതരായ ആയിരങ്ങൾ പണിയെടുത്ത കൂലിക്കായി മാസങ്ങൾ കാത്തുകെട്ടികിടക്കേണ്ട ​ഗതികേടിലാണ്…..