Kerala Union of Working Journalists

സ്വദേശാഭിമാനിയുടെ നൂറാം ചരമവര്‍ഷികം ആരും അറിയാതെ കടന്നുപോയി.

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ മലയാളിയുടെ ആധുനിക നവബോധരൂപീകരണത്തെ സ്വാധീനിച്ച പത്രപ്രവര്‍ത്തനത്തിന്റെ ഭീഷ്മാചാര്യനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ലോകത്തോട് വിട പറഞ്ഞിട്ട് 2016 മാര്‍ച്ച് 28 ന് നൂറ് വര്‍ഷമായി പക്ഷെ അദ്ദേഹത്തിന്റെ ഈ ദിനം ആരുമാരും അറിയാതെ കടന്നുപോയി എന്നതാണ് വാസ്തവം പത്രങ്ങളോ പത്രപ്രവര്‍ത്തകരോ എന്തിന് രാമകൃഷ്ണപിള്ളയെ കുറിച്ച് അഭിമാനിക്കുന്ന പൊതു സമൂഹമോ ഒന്നും ശ്രദ്ധിക്കാതെയാണ് ആ ദിനം കടന്നുപോയത്. സാധാരണ ചരമവാര്‍ഷികള്‍ക്കു പോലും ലേഖനങ്ങളും ഫോട്ടോകളും കൊടുക്കാറുള്ള മുഖ്യധാരാപത്രങ്ങള്‍ പോലും ഈ ദിനത്തെ പറ്റി ഒരു അക്ഷരം മിണ്ടാത്തതിന്… Continue reading സ്വദേശാഭിമാനിയുടെ നൂറാം ചരമവര്‍ഷികം ആരും അറിയാതെ കടന്നുപോയി.

Published
Categorized as coverstory

ഒരു വാര്‍ത്താ താരത്തിന്റെ അപരാഹ്നത്തിലെ മരണം.

എല്ലാ കഥയും നീണ്ടു പോകുമ്പോള്‍ മരണത്തില്‍ അവസാനിക്കുന്നു. അതു മാറ്റി നിറുത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനും അല്ല. അപരാഹ്നത്തിലെ മരണം എന്ന കൃതിയില്‍ ഏണസ്റ്റു ഹെമിംങ് വെ എഴുതിയത് ആണ് ഇത്. അതെ, അതാണ് സൃഷ്ടിയുടെ നിയമം, പ്രമാണം. പക്ഷെ ജീവിതത്തിന്റെ അപരാഹ്നത്തില്‍ നടന്ന മരണം ഇവിടെ ഒരു പ്രതിഭയുടെ അസമയത്തുള്ള അസ്തമയം ആയിരുന്നു. ഘനഗംഭീരവും പ്രപുര പ്രചാരവുമായ ഒരു മാധ്യമപേരോ (മാസ്റ്റ് ഹെഡ്), അല്ലെങ്കില്‍ വലിയ ഉദ്യോഗ ചിഹ്നമോ ( ഡെസിഗനേഷന്‍) മാത്രം… Continue reading ഒരു വാര്‍ത്താ താരത്തിന്റെ അപരാഹ്നത്തിലെ മരണം.

സമരം പഠിപ്പിക്കാന്‍ കോച്ചിംങ് ക്ലാസ്സില്ല.

പത്രമാധ്യമ സ്ഥാപനങ്ങള്‍ ലാഭം ഉണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. മൂലധനം മുടക്കി റോമെറ്റീരിയലുകളും യന്ത്രങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ , അച്ചടിക്കടലാസ്, യന്ത്രങ്ങള്‍, തൊഴിലാളി… തുടങ്ങിയവയാണ്. ഈ വ്യവസായത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. അതായത് മുതല്‍ മുടക്കുന്ന മുതലാളിയും തൊഴിലെടുക്കുന്ന തൊഴിലാളിയും എന്ന മട്ടിലാണ് അതി നിലനില്ക്കുന്നത്. കുറച്ചു കൂടി വിശദമായി പറഞ്ഞാല്‍ മാര്‍ക്‌സ് പറഞ്ഞ ചൂഷണാധിഷ്ഠിത വ്യവസഷയല്ലാതെ മറ്റൊന്നല്ല ഇതും. ഞങ്ങള്‍ പത്രപവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ് നെഞ്ച് വിരിക്കുമ്പോള്‍ മേല്‍പറഞ്ഞ ചൂഷണ വ്യവസ്ഥയില്‍ തന്നെയാണ് നമ്മളും എന്നറിയാന്‍… Continue reading സമരം പഠിപ്പിക്കാന്‍ കോച്ചിംങ് ക്ലാസ്സില്ല.

Published
Categorized as coverstory

സാമൂഹ്യമാധ്യമം അച്ചടിമാധ്യമത്തിന്റെ അന്തകനോ?

പരമ്പരാഗതമാധ്യമം എന്നുവിളിക്കപ്പെടുന്നത് പൊതുവെ അച്ചടിമാധ്യമത്തെയാണ്. നാനൂറുവര്‍ഷത്തെയെങ്കിലും പഴക്കമുണ്ട് ഈ മാധ്യമത്തിന്. കേരളത്തിലേക്ക് ഇത് കടന്നുവന്നിട്ട് ഇരുനൂറു വര്‍ഷം പോലും ആയിട്ടില്ല. അച്ചടിക്ക് ശേഷം വന്ന റേഡിയോ ഒരു പൂര്‍ണ വാര്‍ത്താമാധ്യമമല്ല. ടെലിവിഷനാകട്ടെ, വാര്‍ത്താമാധ്യമമെന്നതിലേറെ ഒരു വിനോദമാധ്യമമാണ്. ഏറ്റവും പ്രായം കുറഞ്ഞ ന്യൂ മീഡിയ പഴമക്കാര്‍ക്കെല്ലാം വെല്ലുവിളിയായി ഉയര്‍ന്നുവരികയാണ്. ന്യൂ മീഡിയയുടെ പുതിയ രൂപമായ സോഷ്യല്‍ മീഡിയ ആകട്ടെ, കുറെ ന്യൂജെന്‍ ബുദ്ധിജീവികളുടെ കണ്ണില്‍ പരമ്പരാഗതമാധ്യമത്തിന്റെ അന്തകനാണ്. നിര്‍ബന്ധമായും വധിക്കപ്പെടേണ്ടതാണ് അച്ചടിമാധ്യമം, അവരുടെ കാഴ്ചപ്പാടില്‍. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ലേഖനം… Continue reading സാമൂഹ്യമാധ്യമം അച്ചടിമാധ്യമത്തിന്റെ അന്തകനോ?

അവര്‍ പറയുന്നത് ആരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ?

മാധ്യമ സ്വാതന്ത്ര്യം ഇക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. വാര്‍ത്തയെടുക്കാന്‍ പോകുമ്പോള്‍ ആരെങ്കിലുമൊന്ന് വിരട്ടിയാല്‍, രഹസ്യവോട്ടെടുപ്പ് നടക്കുന്ന കോണ്‍ഫറന്‍സ് ഹാളിലേക്ക് കടത്തിവിടാതിരുന്നാല്‍ ഒക്കെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ധ്വംസനം ചൂടേറിയ വാര്‍ത്തയും ചര്‍ച്ചയുമാവുന്നു. ആരോടെങ്കിലും ചോദിച്ചിട്ട് ഉത്തരം കിട്ടിയില്‌ളെങ്കില്‍ അത് മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണി. വാര്‍ത്തയെ വിമര്‍ശിച്ചാല്‍ അത് പത്രസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം. ചാനലുകളില്‍ ആരെയെങ്കിലും നിര്‍ത്തിപ്പൊരിക്കുന്നതാകട്ടെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ആഘോഷവും! യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സമൂഹം പത്രസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഏതുവിധമാണത്? സമകാലീനാവസ്ഥ ഈ ചോദ്യം ചോദിപ്പിക്കുന്നു. മാധ്യമസ്വാതന്ത്ര്യമെന്ന സങ്കല്‍പം നമ്മുടെ സമൂഹവുമായി, ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന… Continue reading അവര്‍ പറയുന്നത് ആരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ?

Published
Categorized as coverstory