മാധ്യമസ്വാതന്ത്ര്യം നേരിടുന്ന വലിയ ഭീഷണികളെക്കുറിച്ചുള്ള സജീവചർച്ച വിവിധ കേന്ദ്രങ്ങലിൽ നടന്നുകൊണ്ടിരിക്കുകയാണല്ലോ. അടിയന്തിരാവസ്ഥയെ വെല്ലുന്ന രീതിയിലാണ് ഇന്ന് മാധ്യമ സ്വാതന്ത്യം വെല്ലുവിളി നേരിടുന്നതെന്ന കാര്യം ആർക്കും നിഷേധിക്കാൻ കഴിയില്ല. എന്നാൽ മാധ്യമ സ്വാതന്ത്യം എന്നത് ആരുടെ എന്ന ചോദ്യം വലിയ തോതിൽ ചർച്ച ചെയ്യേണ്ട സമയമാണിത്.
സിദ്ദീഖ് കാപ്പൻ എന്ന മലയാളി മാധ്യമ പ്രവർത്തകൻ ജയിലിലടക്കപ്പെട്ട് ഏതാണ്ട് ഒരു വർഷം തികയാൻ ഇനി അധികകാലമില്ല. മാധ്യമസ്വാതന്ത്യം എന്നത് മാധ്യമപ്രവർത്തനത്തിനുള്ള സ്വാതന്ത്യമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. സമീപകാലത്ത് അത് മാധ്യമ ഉടമകളുടെ സ്വാതന്ത്ര്യമായി മാറിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു….

ഇ എസ് സുഭാഷ്
ജനറൽ സെക്രട്ടറി