Kerala Union of Working Journalists

വെറിയുടെ രാഷ്ട്രീയത്തിനു നേര്‍ക്ക് ചിരിയുടെ ചാട്ടുളി

വെറിയുടെ രാഷ്ട്രീയത്തിനു നേര്‍ക്ക് ചിരിയുടെ ചാട്ടുളി

കാര്‍ട്ടൂണ്‍ ഇന്ന് ചിരി മാത്രമല്ല, ചോര കൂടിയാണ്. പാരിസിലെ ഷാര്‍ലി ഹെബ്ദോ ന്യൂസ് റൂമില്‍ വീണ ചോരത്തുള്ളികള്‍ അവസാനത്തേതല്ല. അസഹിഷ്ണുതയുടേയും സമഗ്രാധികാരത്തിന്റേയും കഠാരമുനകള്‍ കാര്‍ട്ടൂണിനെ ഉറ്റുനോക്കുകയാണ്, ലോകമെങ്ങും.

ചിരിയുടെ അന്ത്യമായിരിക്കുമോ ഈ അവസ്ഥ? അല്ലെന്നാണ് ആക്ഷേപഹാസ്യത്തിന്റെ പുതുകാലം പറയുന്നത്. അച്ചടി മാധ്യമങ്ങളില്‍ നിന്ന് കാര്‍ട്ടൂണ്‍ പുതുരൂപങ്ങളില്‍ ദൃശ്യമാധ്യമങ്ങളിലേക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളിലേക്കും കൂടുതല്‍ കരുത്തോടെ, ചൈതന്യത്തോടെ, മൂര്‍ച്ചയോടെ ചേക്കേറിയിരിക്കുന്നു.

വെറിയുടെ രാഷ്ട്രീയത്തിനുനേര്‍ക്ക് ചിരിയുടെ ചാട്ടുളി എറിയുന്നു. കളിയല്ല ചിരിയെന്നു തെളിയിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കുന്നു. ഈ ലക്കം.

ചിരിപ്പിക്കുന്നവരുടെ ഒട്ടും ചിരിപ്പിക്കാത്ത വര്‍ത്തമാനങ്ങള്‍ നേര്‍ക്കാഴ്ചകള്‍.

Leave a comment

Your email address will not be published. Required fields are marked *