Kerala Union of Working Journalists

മഷി വറ്റി മാധ്യമ ജീവിതം

ലോകമെങ്ങും ജീവിതം കീഴ്മേൽ മറിക്കുകയും സ്വയം ചുരുങ്ങിക്കൂടാൻ ജനതയെ നിർബന്ധിതരാക്കുകയും ചെയ്ത കോവിഡിന്റെ വ്യാപനം മറ്റേതു രം​ഗത്തേക്കാളും വെല്ലുവിളിയും പ്രതിസന്ധിയുമാണ് മാധ്യമ വ്യവസായ മേഖലയിൽ സൃഷ്ടിച്ചത്. വലിപ്പച്ചെറുപ്പമില്ലാതെ നൂറുകണക്കിന് സ്ഥാപനങ്ങളിൽ ആയിരങ്ങൾ തൊഴിൽ നഷ്ടപ്പെട്ട് നിസ്സഹായരായി പകച്ചു നിൽക്കുന്നതാണു മാധ്യമലോകത്തെ നേർക്കാഴ്ച. മഹാമാരിയുടെ ആസുരതാണ്ഡവത്തിലും മതിയായ സുരക്ഷാക്രമീകരണങ്ങളോ ആരോ​ഗ്യരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ തൊഴിലെടുക്കാൻ നിർബന്ധിതരായ ആയിരങ്ങൾ പണിയെടുത്ത കൂലിക്കായി മാസങ്ങൾ കാത്തുകെട്ടികിടക്കേണ്ട ​ഗതികേടിലാണ്…..

പ്രതിസന്ധിയുടെ കാലം പോരാട്ടം തുടരും

മാധ്യമസ്വാതന്ത്ര്യം നേരിടുന്ന വലിയ ഭീഷണികളെക്കുറിച്ചുള്ള സജീവചർച്ച വിവിധ കേന്ദ്രങ്ങലിൽ നടന്നുകൊണ്ടിരിക്കുകയാണല്ലോ. അടിയന്തിരാവസ്ഥയെ വെല്ലുന്ന രീതിയിലാണ് ഇന്ന് മാധ്യമ സ്വാതന്ത്യം വെല്ലുവിളി നേരിടുന്നതെന്ന കാര്യം ആർക്കും നിഷേധിക്കാൻ കഴിയില്ല. എന്നാൽ മാധ്യമ സ്വാതന്ത്യം എന്നത് ആരുടെ എന്ന ചോദ്യം വലിയ തോതിൽ ചർച്ച ചെയ്യേണ്ട സമയമാണിത്. സിദ്ദീഖ് കാപ്പൻ എന്ന മലയാളി മാധ്യമ പ്രവർത്തകൻ ജയിലിലടക്കപ്പെട്ട് ഏതാണ്ട് ഒരു വർഷം തികയാൻ ഇനി അധികകാലമില്ല. മാധ്യമസ്വാതന്ത്യം എന്നത് മാധ്യമപ്രവർത്തനത്തിനുള്ള സ്വാതന്ത്യമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. സമീപകാലത്ത് അത് മാധ്യമ ഉടമകളുടെ സ്വാതന്ത്ര്യമായി… Continue reading പ്രതിസന്ധിയുടെ കാലം പോരാട്ടം തുടരും

KUWJ magazine April 2021

ചർച്ചയെ കുറിച്ചുള്ള ചർച്ചയ്ക്ക് പിന്നിൽ ന്യൂസ് ചാനലുകളിലെ ബ്രെയ്ക്കിം​ഗ് ന്യൂസുകളും പ്രൈം ടൈം ചർച്ചകളും ഇടയ്ക്കിടെ ചൂടേറിയ ചർച്ചാവിഷയമാകാറുണ്ട് കേരളത്തിൽ. ചാനൽ ചർച്ചകൾ പക്ഷപാതപരമാണെന്ന് ഒരു വിഭാ​ഗം വിമർശകർ ആരോപിക്കുന്നു. എന്നാൽ ശരിയുടെ പ​ക്ഷത്താണ് തങ്ങളെന്ന് മാധ്യമപ്രവർത്തകർ വ്യക്തമാക്കുന്നു. ചർച്ചകൾ ആരോ​ഗ്യകരമാകണമെന്ന് നിരീക്ഷകർ. ജനാധിപത്യ സംവിധാനത്തിൽ ചർച്ചകൾ അനിവാര്യമാണെന്ന് അവതാരകർ. ടെലിവിഷൻ സംവാദങ്ങളുടെ പ്രസക്തിയെന്ത്? അവ ആവശ്യമോ അനാവശ്യമോ? എങ്ങനെയാകണം ചാനൽചർച്ചകൾ? വാർത്താവതാരകരും ചാനൽ പ്രതിനിധികളും പാനലിസ്റ്റുകളും നിലപാട് വ്യക്തമാക്കുന്നു.

വെറിയുടെ രാഷ്ട്രീയത്തിനു നേര്‍ക്ക് ചിരിയുടെ ചാട്ടുളി

വെറിയുടെ രാഷ്ട്രീയത്തിനു നേര്‍ക്ക് ചിരിയുടെ ചാട്ടുളി കാര്‍ട്ടൂണ്‍ ഇന്ന് ചിരി മാത്രമല്ല, ചോര കൂടിയാണ്. പാരിസിലെ ഷാര്‍ലി ഹെബ്ദോ ന്യൂസ് റൂമില്‍ വീണ ചോരത്തുള്ളികള്‍ അവസാനത്തേതല്ല. അസഹിഷ്ണുതയുടേയും സമഗ്രാധികാരത്തിന്റേയും കഠാരമുനകള്‍ കാര്‍ട്ടൂണിനെ ഉറ്റുനോക്കുകയാണ്, ലോകമെങ്ങും. ചിരിയുടെ അന്ത്യമായിരിക്കുമോ ഈ അവസ്ഥ? അല്ലെന്നാണ് ആക്ഷേപഹാസ്യത്തിന്റെ പുതുകാലം പറയുന്നത്. അച്ചടി മാധ്യമങ്ങളില്‍ നിന്ന് കാര്‍ട്ടൂണ്‍ പുതുരൂപങ്ങളില്‍ ദൃശ്യമാധ്യമങ്ങളിലേക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളിലേക്കും കൂടുതല്‍ കരുത്തോടെ, ചൈതന്യത്തോടെ, മൂര്‍ച്ചയോടെ ചേക്കേറിയിരിക്കുന്നു. വെറിയുടെ രാഷ്ട്രീയത്തിനുനേര്‍ക്ക് ചിരിയുടെ ചാട്ടുളി എറിയുന്നു. കളിയല്ല ചിരിയെന്നു തെളിയിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്… Continue reading വെറിയുടെ രാഷ്ട്രീയത്തിനു നേര്‍ക്ക് ചിരിയുടെ ചാട്ടുളി

നീതിയുടെ വിജയകാഹളം

നീതിയുടെ വിജയകാഹളം ചങ്ങാത്ത മുതലാളിത്തത്തിലെ മാധ്യമവ്യാപാരം പത്രവ്യവസായ രംഗത്തു പണിയെടുക്കുന്ന ഏതാണ്ടു മുക്കാല്‍ ലക്ഷം പേരുടെ ഒരു വ്യാഴവട്ടത്തിലേറെയായി മുടങ്ങികിടക്കുന്ന ശമ്പളപരിഷ്‌കരണമെന്ന ന്യായമായ ആവശ്യത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള പോരാട്ടമായതിനാല്‍ ഈ വിജയം അത്യധികമായ ചാരിതാര്‍ഥ്യം പകരുന്നു. മൂന്നുവര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തില്‍ കേരളപത്രപ്രവര്‍ത്തക യൂണിയനു ചരിത്രവിജയം നേടിത്തന്ന അഡ്വ. തമ്പാന്‍ തോമസ് കോടതി നടപടികളുടെ വിശദാംശങ്ങള്‍ വിവരിക്കുന്നു.