Kerala Union of Working Journalists

ടി.എന്‍.ഗോപകുമാറിന് ഇന്ദ്രപ്രസ്ഥത്തിന്റെ സ്മരണാഞ്ജലി


TNG 1ന്യൂഡല്‍ഹി
: എക്കാലവും പാവങ്ങളുടെ ഭാഗത്തുനിന്നു വാര്‍ത്തകളെ നോക്കിക്കണ്ട മാധ്യമപ്രവര്‍ത്തകനായിരുന്നു ടി.എന്‍.ഗോപകുമാറെന്നു മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി. മാധ്യമ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനില്‍ക്കുമ്പോഴും മറ്റു മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകവും പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ടി.എന്‍.ഗോപകുമാര്‍ അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീക്ഷണം ചീഫ് എഡിറ്ററായിരുന്ന എ.സി.ജോസിനും ചടങ്ങില്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
വാര്‍ത്തകളിലെ മനുഷ്യത്വമാണു ഗോപകുമാറിനെ വേറിട്ടു നിര്‍ത്തുന്നതെന്ന് ആന്റണി അഭിപ്രായപ്പെട്ടു. അതിനായി ബോധ്യമുള്ള കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള ധീരതയും ഗോപകുമാറിനുണ്ടായിരുന്നു. പാര്‍ട്ടി പത്രത്തിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് വീക്ഷണത്തില്‍ പാവപ്പെട്ടവന്റെ ശബ്ദത്തിനു സ്ഥാനം നല്‍കിയതാണു എ.സി.ജോസിന്റെ മഹത്വമെന്നു ആന്റണി പറഞ്ഞു.

TNG 2ഗോപകുമാറിന്റെ പത്രപ്രവര്‍ത്തനം മനുഷ്യകേന്ദ്രീകൃതമായിരുന്നുവെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ടി.വി.ആര്‍.ഷേണായ്, എം.ഡി.നാലപ്പാട്ട്, ജോസഫ് മാളിയേക്കല്‍, പി.വി.തോമസ്, പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള, വി.കെ.ചെറിയാന്‍, ജോര്‍ജ് കള്ളിവയലില്‍, പ്രസ്‌ക്ലബ്ബ് ഓഫ് ഇന്ത്യ പ്രസിഡന്റ് രാഹുല്‍ ജലാലി, കെയുഡബ്ല്യുജെ ഡല്‍ഹി പ്രസിഡന്റ് പ്രശാന്ത് രഘുവംശം എന്നിവരും സംസാരിച്ചു.