Home > coverstory > സമരം പഠിപ്പിക്കാന്‍ കോച്ചിംങ് ക്ലാസ്സില്ല.

പത്രമാധ്യമ സ്ഥാപനങ്ങള്‍ ലാഭം ഉണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. മൂലധനം മുടക്കി റോമെറ്റീരിയലുകളും യന്ത്രങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ , അച്ചടിക്കടലാസ്, യന്ത്രങ്ങള്‍, തൊഴിലാളി… തുടങ്ങിയവയാണ്. ഈ വ്യവസായത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. അതായത് മുതല്‍ മുടക്കുന്ന മുതലാളിയും തൊഴിലെടുക്കുന്ന തൊഴിലാളിയും എന്ന മട്ടിലാണ് അതി നിലനില്ക്കുന്നത്. കുറച്ചു കൂടി വിശദമായി പറഞ്ഞാല്‍ മാര്‍ക്‌സ് പറഞ്ഞ ചൂഷണാധിഷ്ഠിത വ്യവസഷയല്ലാതെ മറ്റൊന്നല്ല ഇതും. ഞങ്ങള്‍ പത്രപവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ് നെഞ്ച് വിരിക്കുമ്പോള്‍ മേല്‍പറഞ്ഞ ചൂഷണ വ്യവസ്ഥയില്‍ തന്നെയാണ് നമ്മളും എന്നറിയാന്‍ മൂലധനം എന്ന പുസ്തകത്തിന്റെ അധ്യായം ഒന്നു മറിച്ചുനോക്കിയാല്‍ മതിയാകും.

സ്വന്തം പത്രമുതലാളി ശമ്പളം കൂട്ടിത്തന്നു എന്ന് പറഞ്ഞ് ആഹ്ല്യാദവും നന്ദിയും പ്രകടിപ്പിച്ച് തൊഴിലാളികളുടെ ഉപകാരസ്മരണയുടെ വാര്‍ത്ത അടുത്തൊരു ദിവസം പത്രത്തില്‍ കണ്ടതാണ് ഈ കുറിപ്പിന്നാധാരം. തൊഴിലാളികള്‍ തങ്ങള്‍ക്കെന്തോ ഔദാര്യം കിട്ടി എന്ന മട്ടിലാണ് പ്രതികരിച്ചിരിക്കുന്നത്. ചെയ്യുന്ന പണിക്ക് ന്യായമായ കൂലി വാങ്ങിയെടുത്തു എന്ന അവകാശ ബോധത്തേക്കാള്‍ മുതലാളിയോടുള്ള നന്ദിയും കടപ്പാടുമാണ് ഉപകാരസ്മരണയില്‍ തെളിഞ്ഞു നിന്നത്. ഇടത്- വലത് ഭേദമില്ലാതെ മിക്ക മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരും ഈ പ്രവണത കാട്ടാറുണ്ട്. തൊഴിലെടുക്കുന്നവരുടെ ആദ്യ സംഘടന കെട്ടിപ്പടുത്തപ്പോള്‍ കൂലി ഒരു ഔദാര്യമല്ലാ എന്നാണ് തൊഴിലാളികള്‍ ആദ്യം തിരിച്ചറിഞ്ഞത്. ഈ തൊഴിലാളികളും അവരുടെ പിന്‍ തുടര്‍ച്ചക്കാരും 19ഉം 20 ഉം നൂറ്റാണ്ടുകളില്‍ ദേശ രാഷ്ട്രങ്ങള്‍ മറിച്ചിടുകയും അതിന്റെ അതിരുകള്‍ മാറ്റി വരക്കുകയും പുതിയവ നിര്‍മ്മിക്കയും ചെയ്തത് നാം വായിച്ചെങ്കിലും അറിഞ്ഞിട്ടുണ്ടാവും. 6 മാസം മുഴുവന്‍ യൂറോപ്പിലെ സ്തംഭിപ്പിച്ചുകൊണ്ട് 21-ാം നൂറ്റാംണ്ടില്‍ തൊഴിലാളികള്‍ സമരം ചെയ്യുന്നത് വരെ നീള്ളുന്നു ആ സമര ചരിത്രം. തങ്ങള്‍ തൊഴിലാളികളാണെന്നും ജോലിക്ക് കൂലി ഒരു ഔദാര്യമല്ലെന്നും മുതലാളിയുടെ മുന്നില്‍ ഓചാനിച്ച് നില്‌ക്കേണ്ടവരല്ലെന്നും അടിമസമ്പ്രദായം തകര്‍ന്നുപോയി എന്നും അത് തങ്ങള്‍ തന്നെയാണ് തകര്‍ത്തതെന്നും തിരിച്ചറിയുന്ന തൊഴിലാളികളാണ് നമ്മള്‍ ഇന്നു കാണുന്ന ലോകത്തെ നിര്‍മ്മിച്ചത്. യൂണിയന്‍ എന്ന വാക്ക് തൊഴിലാളിയുടെ അത്മബോധത്തിന്റെയും സംഘടനാ ശക്തിയുടെയും പ്രതീകമാണ്. പണിയെടുക്കുന്നഅവനും അവളും ചേര്‍ന്ന് വിയപ്പ്ഒഴുക്കി രക്തം കൊടുത്ത് നിര്‍മ്മിച്ചെടുത്തതാണ് ആ വാക്കിന്റെ ഇന്നത്തെ അര്‍ത്ഥം. അത് അണിയാന്‍ തീരുമാനക്കുന്നവര്‍, ആ അര്‍ത്ഥത്തിനൊപ്പം അവര്‍ക്ക് ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ മറ്റൊരു വാക്ക് കണ്ടെത്തുന്നതാവും നല്ലത്. കഴിഞ്ഞ പത്ത് ഇരുപത് വര്‍ഷത്തിനിടയ്ക്ക് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ സ്വയം ഒരു തൊഴിലാളിയായി വിഭാവനം ചെയ്യുന്നുണ്ടോ. തങ്ങള്‍ക്കും ഒരു യൂണിയനുണ്ട് എന്നു പറയുമ്പോള്‍ ആ വാക്കിന് മേല്‍പറഞ്ഞ അര്‍ത്ഥം തന്നെയാണോ നമ്മള്‍ കല്പിക്കുന്നത്? അതോ ക്ലബ്ബിനും തൊഴിലാളി സംഘടനക്കും ഇടയ്ക്കുള്ള മധ്യസ്ഥ സംഘടനയായി ആണോ ഈ യൂണിയന്റെ നില്പ് ? ചോദ്യം ഒന്ന് കൂടി വ്യക്തമാക്കാം. സമരം ചെയ്യാത്ത സംഘടനക്ക് യൂണിയനെന്ന പേര് ആവശ്യമുണ്ടോ? ഇക്കഴിഞ്ഞ കാളങ്ങളില്‍ ഏത്/ എത്ര തൊഴിലാളികളുടെ അവകാശ പ്രശ്‌നങ്ങളുമായി യൂണിയന്‍ നിരത്തിലിറങ്ങഇ? എന്തായിരുന്നു അതിന്റെയൊക്കെ അവസാനം? മധ്യസ്ഥ ചര്‍ച്ചകള്‍ക്കപ്പുറം പ്രവര്‍ത്തനങ്ങളെ വിഭാവനം ചെയ്യാനുള്ള കരുത്തുണ്ടോ ഈ സംഘടനക്ക്? ഭരണകൂടവും അധികാരവും വച്ചു നീട്ടുന്ന സൗജന്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി തൊഴിലാളികളെ തീറെഴുതി കൊടുക്കാതിരിക്കാനുള്ള നട്ടല്ലുണ്ടോ? മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ തെറ്റിദ്ധരിക്കപ്പെട്ടും മറ്റും പോലീസ് പിടിയിലാവുന്ന മാധ്യമ തൊഴിലാളികളെ സംരക്ഷിക്കാനുള്ള എന്ത് സംവിധാനമാണ് ഈ യൂണിയനുള്ളത്? വര്‍ഗ്ഗബോധമില്ലാത്തവര്‍ യൂണിയനെന്ന വാക്ക് ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്.

മുതലാളി ഉണ്ടാക്കുന്ന തൊഴിലാളി സംഘടനയില്‍ അംഗമായിരിക്കുകയും മുതലാളി പറയും വിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൊഴിലാളി അടിമത്തം ജന്മാവകാശമായി കരുതിയിരുന്ന അടിമയില്‍ നിന്നും ഒട്ടും ദൂരത്തല്ല. മുതലാളിയുടെ താല്പര്യമല്ല. തൊഴിലാളി സംഘടനയ്ക്കുണ്ടാകേണ്ടതെന്നും മുതലാളിയുടെ താല്പര്യത്തിന് വിരുദ്ധമാണ് തൊഴിലാളിയുടെ ലക്ഷ്യങ്ങളെന്നും ഈ ആന്തരിക വൈരുദ്ധ്യമാണ് ഇതിന്റെ കാതലെന്നും ഉള്ള വസ്തുതയാണ് മാര്‍ക്‌സ് മുതല്‍ ഇങ്ങോട്ടുള്ള എല്ലാ തൊഴിലാളിയൂണിയന്‍ നേതാക്കളും —- പറയാന്‍ ശ്രമിച്ചത്. മനസ്സിലാക്കണ്ടാ എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ പിന്നിടതിനോട് മല്പിടുത്തം നടത്താന്‍ ആര്‍ക്കുമാവില്ല.

തങ്ങളിലൊരാളെ അനധികൃതമായി പിരിച്ചു വിടുമ്പോള്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം എങ്ങനെ പ്രതികരിച്ചു എന്നറിയണമെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാങ്ക് ജീവിക്കാര്‍ അന്താരാഷ്ട്ര – സാമ്പത്തിക കുത്തക ഭീമന്മാരുടെ കുത്തിന് പിടിച്ച് നിലക്ക് നിര്‍ത്തിയ സമരസംഭവങ്ങള്‍ ഒന്നു സൂഷ്മമായി നോക്കിയാല്‍ മതി. ഞങ്ങളുടെ ഒന്നിച്ചുള്ള സമരം തങ്ങളേക്കാള്‍ മുമ്പേ തകര്‍ക്കുക മുതലാളിയെ ആയിരിക്കുമെന്ന് മുതലാളിയെപോലെ തൊഴിലാളിയും തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മേല്പറഞ്ഞ സമരങ്ങളത്രയും വിഭാവനം ചെയ്തതും നടപ്പാക്കിയതും. ഒരു പ്രാദേശിക പത്രമുതലാളികളിലൊരാളെ പിരിച്ചു വിടുമ്പോള്‍ ഈ മേഖല സ്തംഭിപ്പിക്കാനറിയാത്തവര്‍ യൂണിയനെന്ന വാക്ക് ഉപയോഗിക്കേണ്ടത്, തൊഴിലാളി എന്ന് സ്വയം സംബോധന ചെയ്യുകയുമരുത്.

വിധു.