Home > coverstory > വാര്‍ത്ത വസ്തുനിഷ്ഠമാവേണ്ടേ?

എന്‍.പി രാജേന്ദ്രന്‍ :

അധികകാലമൊന്നുമായിട്ടില്ല മാധ്യമചിന്തകര്‍ ഇത് തുറന്നുപറഞ്ഞു തുടങ്ങിയിട്ട്. വാര്‍ത്തയും വസ്തുനിഷ്ഠതയും രണ്ട് ധ്രുവങ്ങളിലാണ്. വാര്‍ത്ത വസ്തുനിഷ്ഠമായിരിക്കണം എന്നത് വെറും പാഴ്വാക്കാണ്. അതല്ല, അതാവുകയില്ല, അത് ആവശ്യം തന്നെയല്ല എന്നും പറയുന്നുണ്ട് ചില ചിന്തകര്‍.മലയാളത്തില്‍ വസ്തുനിഷ്ഠം എന്നുപറയുമ്പോഴുണ്ടാകുന്ന അര്‍ത്ഥബോധത്തില്‍നിന്ന്
വ്യത്യസ്തമായ ഒരു അര്‍ത്ഥതലം ഇംഗ്‌ളീഷില്‍ ഓബ്ജക്റ്റിവിറ്റിക്കുണ്ട്. ഓബ്ജക്റ്റിവിറ്റിക്ക് ഓബ്ജക്റ്റുമായി എന്നപോലെ വസ്തുനിഷ്ഠത്തിന് വസ്തുവുമായി ബന്ധമുണ്ട്. വസ്തുനിഷ്ഠവും ആത്മനിഷ്ഠവും വിപരീതദിശകളില്‍ സഞ്ചരിക്കുന്നു. വസ്തുനിഷ്ഠം ആത്മനിഷ്ഠമാവില്ല.അതുപോലെയാണോ ആത്മനിഷ്ഠം? അതിന് വസ്തുവുമായി യാതൊരു ബന്ധവുമില്‌ളേ?സമീപകാലത്ത് പ്രഗല്ഭനായ ഒരു
പത്രപ്രവര്‍ത്തകന്‍ മാധ്യമവിദ്യാര്‍ഥികളോട് വലിയ വിശദീകരണമൊന്നും കൂടാതെ ഉറപ്പിച്ചു
പറയുന്നതുകേട്ടു. മാധ്യമപ്രവര്‍ത്തകന്‍ വസ്തുനിഷ്ഠകാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരല്ല, അവ
ര്‍ അങ്ങനെ ആവാനും പാടില്ല എന്ന്. മാധ്യമവിദ്യാര്‍ഥികളുടെ അപ്പോഴത്തെ മുഖഭാവത്തില്‍
നിന്ന് അവര്‍ അതിനെ എങ്ങനെ ഉള്‍ക്കൊണ്ടുഎന്ന് മനസ്സിലാക്കാനായില്ല. വസ്തുനിഷ്ഠമാവണം വാര്‍ത്ത വാര്‍ത്തയെന്നല്ല പറയുന്നതും എഴുതുന്നതുമായ എന്തും എന്ന ഉപദേശം തുടക്കം മുതലേ കേട്ടുപഠിച്ച പഴയ തലമുറയ്ക്ക് വസ്തുനിഷ്ഠമെന്ന ‘ഗുണ’ത്തിന് രണ്ടുവശമുണ്ടെന്ന് ഒരിക്കലും തോന്നിക്കാണില്ല. അങ്ങനെയൊരുതാത്ത്വികചര്‍ച്ചയില്‍ അവര്‍ക്ക് പങ്കാളിയാകേണ്ടിവന്നിട്ടുമുണ്ടാകില്ല.സത്യം, യാഥാര്‍ഥ്യം തുടങ്ങിയ ഗുണങ്ങളില്‍
നിന്ന് വ്യത്യസ്തമായിട്ടല്ല നാം വസ്തുനിഷ്ഠതയെ കാണാറുള്ളത്. മാധ്യമപ്രവര്‍ത്തനത്തിന്റെ
ഉല്‍പന്നങ്ങള്‍ അങ്ങാടിയില്‍ ചെലവാകുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണം അതില്‍ നല്ല
അളവില്‍ സത്യവും യാഥാര്‍ഥ്യവും വസ്തുനിഷ്ഠതയും ഉള്ളതുകൊണ്ടുതന്നെയാണ്.
1800 കളിലെ ഒടുവിലത്തെ ദശകങ്ങളിലാണ് പത്രപ്രവര്‍ത്തനം ഒരു പ്രൊഫഷന്റെ രൂപത്തിലേക്ക് മാറിത്തുടങ്ങിയത്. അതൊരു പൂര്‍ണപ്രൊഫഷനാണോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും സംശയങ്ങളും എതിരഭിപ്രായങ്ങളുമുണ്ട്. കൊളമ്പിയയിലെ യൂനിവേഴ്‌സിറ്റി ഓഫ് മിസ്സൂറിയില്‍ 1879ല്‍ തുടങ്ങിയിട്ടുണ്ട് ജേണലിസം ഡിഗ്രി. പില്‍ക്കാലത്ത് മുഖ്യധാരാപത്രപ്രവര്‍ത്തനം എന്ന് വിളിക്കപ്പെട്ട പത്രപ്രവര്‍ത്തനരീതിയിലാണ് സത്യത്തെയും യാഥാര്‍ഥ്യത്തെയും വസ്തുനിഷ്ഠതയെയും കുറിച്ചുള്ള ധാരണകള്‍ വളര്‍ന്നത്. വാര്‍ത്ത സത്യമാവണം എന്ന പോലെ അത് ആത്മനിഷ്ഠമാവരുത് എന്നതും പ്രധാനതത്ത്വമായി സ്വീകരിക്കപ്പെട്ടു. വസ്തുനിഷ്ഠമാവുമ്പോള്‍ വിഷയത്തില്‍നിന്ന് അകന്നുനില്‍ക്കണം ജേണലിസ്റ്റ്. വിവരങ്ങള്‍ ശേഖരിക്കുന്ന സ്രോതസ്സുകള്‍, വാര്‍ത്ത അവതരിപ്പിക്കുന്ന രീതി,ഉപയോഗിക്കുന്ന വിശേഷണങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം സമാനത കൈവരിച്ചു. പല സൈദ്ധാന്തികരും ഇതിന് കുറച്ചുകാലം മുമ്പ് ആവിര്‍ഭവിച്ച പോസിറ്റിവിസം എന്ന ആശയവുമായിഇതിനെ ബന്ധപ്പെടുത്തുന്നുണ്ട്. ഇന്ദ്രിയങ്ങള്‍കാട്ടിത്തരുന്നതാണ് അറിവും യാഥാര്‍ഥ്യവുമെന്നപോസിറ്റിവിസ്റ്റ് സങ്കല്‍പ്പമാണ് ജേണലിസത്തിലേക്ക് കടന്നുവന്നത്. ഒരു കാര്യം ഒന്നുകില്‍ വസ്തുനിഷ്ഠമാണ്, അല്‌ളെങ്കില്‍ ആത്മനിഷ്ഠമാണ്.റിപ്പോര്‍ട്ടര്‍ വസ്തുതകള്‍ മാത്രം പറയുന്നു. തനിക്ക് തോന്നുന്നതല്ല, താന്‍ കണ്ടതും കേട്ടതുംഅറിഞ്ഞതും മാത്രം പറയുന്നു. അതില്‍നിന്നുള്ളനിഗമനങ്ങള്‍ ആളുകള്‍ ഉണ്ടാക്കട്ടെ എന്നായിപ്രൊഫഷനല്‍ സമീപനം.
പക്ഷേ, ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. വാര്‍ത്തയുടെ രചന നൂറുശതമാനം വസ്തുനിഷ്ഠം ആണ് എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാലും പ്രശനം തീരുന്നില്ല. എന്ത് റിപ്പോര്‍ട്ട് ചെയ്യണം, എത്ര നീളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം,ഏത് പേജില്‍ റിപ്പോര്‍ട്ട് ചെയ്യണം, ഏത് ചിത്രം കൊടുക്കണം, എത്ര ചിത്രം കൊടുക്കണംതുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്
പലപ്പോഴും തീര്‍ത്തും ആത്മനിഷ്ഠമായ രീതിയിലാണ്. ധാരണകളുടെയും മുന്‍ധാരണ
കളുടെയും അഭിപ്രായത്തിന്റെയും മുന്‍വിധികളുടെയും നിലപാടുകളുടെയും എല്ലാം
അടിസ്ഥാനത്തിലാണ് ഈ ചോദ്യങ്ങള്‍ക്കെല്ലാംഉത്തരം രൂപപ്പെടുക.
ഒരു ലേഖകന്‍ എന്ത് അന്വേഷിച്ചുപോകുന്നുഎന്നതുതന്നെ വസ്തുനിഷ്ഠമല്ലാതെ പരിഗണ
നകളുടെ അടിസ്ഥാനത്തിലാവും. എഴുതുന്നതില്‍ അഭിപ്രായം പാടില്ല, വസ്തുതയേ പാടുള്ളൂ
എന്ന് പറയുമ്പോള്‍തന്നെ വസ്തുതകളുടെ അവതരണം പലപ്പോഴും ആത്മനിഷ്ഠമാവും.
വസ്തുനിഷ്ഠതയെ ഇഴപിരിച്ച് പരിശോധിച്ചവര്‍ അത് അസാധ്യമായ ഘടകങ്ങള്‍ ചേര്‍ത്തു
ണ്ടാക്കുന്ന അദ്ഭുതവസ്തുവൊന്നുമല്ല എന്ന് നിരീക്ഷിച്ചിട്ടുണ്ട്. വാസ്തവികതയും നിഷ്പക്ഷ
തയും ചേരുന്നതാണ് വസ്തുനിഷ്ഠത. സത്യവുംപ്രസക്തിയും ചേര്‍ന്നാല്‍ വാസ്തവികതയായി.
സമതുലിതത്വവും പക്ഷം പിടുത്തമില്ലായ്മയുംചേര്‍ന്നാല്‍ നിഷ്പക്ഷതയുമായി എന്ന് വസ്തു
നിഷ്ഠതയെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള

എന്‍.പി.രാജേന്ദ്രന്‍

വാര്‍ത്തവസ്തുനിഷ്ഠമാവേണ്ടേ ?
കൈയ്യത്തെിപ്പിടിക്കാന്‍അസാധ്യംതന്നെയാണ് വസ്തുനിഷ്ഠത എന്നറിയുമ്പോഴും അതിനോടടുക്കാനുള്ള ശ്രമമാവേണ്ടതുണ്ട് ഓരോ റിപ്പോര്‍ട്ടും;വാര്‍ത്താരംഗത്തെ പുത്തന്‍പ്രവണതകളുടെയും പുതുമാധ്യമ രീതികളുടെയും പശ്ചാത്തലത്തില്‍ കേരളാ പ്രസ്അക്കാദമി ചെയര്‍മാനുംകേരളാ പത്രപ്രവര്‍ത്തക
യൂനിയന്‍ മുന്‍ സംസ്ഥാനപ്രസിഡന്റുമായ എന്‍.പി.രാജേന്ദ്രന്റെ വിശകലാനാത്മക പംക്തി
കേരളപത്രപ്രവര്‍·ക യൂനിയന്‍ വെസ്റ്റര്‍സ്റ്റാള്‍ തന്റെ പ്രബന്ധത്തില്‍ എഴുതിയിട്ടുണ്ട്.
നിരവധി വാര്‍ത്തകളിലെ വസ്തുനിഷ്ഠതയുടെ തോത് അളക്കാനും മുതിരുകയുണ്ടായി അദ്ദേഹം.
(WesterstvWhl, J. (1983) ObjectiveNews Reporting. Communication Research)ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും അഭിപ്രായഐക്യത്തിലത്തൊന്‍ കഴിയുമെന്ന്  തോന്നുന്നില്ല.ചര്‍ച്ചയും തര്‍ക്കവുംതുടരുന്നതിന് ഇടയില്‍ സൊസൈറ്റി ഓഫ് പ്രൊഫഷനല്‍ ജേണലിസ്റ്റ് 1996ല്‍ അവരുടെ ധാര്‍മികവ്യവസ്ഥയില്‍ നിന്ന് ഓബ്ജക്റ്റിവിറ്റി എടുത്തുക
ളഞ്ഞു. റിപ്പോര്‍ട്ടുകള്‍ സത്യസന്ധം ആവണം എന്നേ അവരുടെഎത്തിക്കല്‍ കോഡില്‍ ഇപ്പോഴു
ള്ളു. പരമമായ ഒരു സത്യം എന്നസങ്കല്‍പ്പവും ഇക്കാര്യത്തിലില്ല.നിങ്ങള്‍ക്ക് ബോധ്യപ്പെട്ട സത്യം
എന്നേ സൂചിപ്പിക്കുന്നുള്ളൂ.പത്രപ്രവര്‍ത്തകന് ആത്മനിഷ്ഠ അവസ്ഥകളില്‍നിന്ന്മോചനമില്ല എന്ന സത്യം അംഗീകരിക്കാതെ പറ്റില്ല.അതൊരു പരിമിതിയാണ്,യോഗ്യതയല്ല. ഈ പരിമിതി അംഗീകരിക്കുകയും അസാധ്യമെന്ന്ഉറപ്പുള്ള നൂറുശതമാനം വസ്തുനിഷ്ഠതയെ ക്കുറിച്ചുള്ള അവകാ
ശവാദങ്ങള്‍ ഉപേക്ഷിക്കുകയുംചെയ്യുന്നത് കൂടുതല്‍ വസ്തുനിഷ്ഠതയിലേക്ക് നീങ്ങാനുള്ള പ്രേരണയാവുകയാണ് വേണ്ടത,് തീര്‍ത്തും ആത്മനിഷ്ഠമായി പത്രപ്രവര്‍ത്തനം നടത്തുകയാണ് വേണ്ട ത് എന്ന തീരുമാനത്തിലത്തെുകയല്ല.ലേഖകരുടെ ബയസ് പക്ഷപാതം സംബന്ധിച്ച കൊളമ്പിയ ജേണലിസം റിവ്യൂ മാനേജിOE്എഡിറ്റര്‍ ബ്രെന്റ് കന്നിംഘാന്റെ പ്രസിദ്ധമായഉദ്ധരണി ആവര്‍ത്തിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
‘സംഘര്‍ഷമില്ലാത്ത വാര്‍ത്തകളോടല്ല,സംഘര്‍ഷമുള്ള വാര്‍ത്തകളോടാണ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ആഭിമുഖ്യം. കാരണം ആളുകള്‍ക്ക്,അവ വായിക്കാനാണ് താല്‍പര്യം. കൂട്ടംചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യാനാണ് താല്‍പര്യം, കാരണം അതാണ് സുരക്ഷിതം. സംഭവങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യാനാണ് താല്‍പര്യം, കാരണം അതെളുപ്പമാണ്. നിലവിലുള്ള വിവരണരീതികളാണ് നമുക്ക് ഇഷ്ടം, കാരണം അത് സുരക്ഷിതവും എളുപ്പവുമാണ്. എങ്ങനെയും സ്റ്റോറി ഉണ്ടാക്കാനാണ് താല്‍പര്യം, ആരുടെ കാളയെയാണ് അറുക്കുന്നത് എന്നത് പ്രശ്‌നമല്ല.’
വസ്തുനിഷ്ഠതയോടുള്ള ആഭിമുഖ്യം മിക്കപ്പോഴും അലസതയുടെ ഫലം കൂടിയാണെന്ന അഭിപ്രായം ബ്രെന്റ് കന്നിംഘാമിനുണ്ട്. ഔദ്യോഗികഭാഷ്യം ആണ് വസ്തുനിഷ്ഠം എന്ന ധാരണയുള്ളവര്‍ക്ക് അതിനെ ആശ്രയിച്ചാല്‍ മതി. തെറ്റുംശരിയുമൊന്നും തിരക്കാന്‍ പോകേണ്ടല്‌ളോ. ഇനിവേണമെങ്കില്‍ മറുപക്ഷത്തിന് വല്ലതും പറയാനുണ്ടോ എന്നുകൂടി നോക്കണമെന്ന് മാത്രം. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് വായനക്കാരോട്പറയാന്‍ മെനക്കെടാറില്ല.
വസ്തുനിഷ്ഠമായി, പക്ഷപാതരഹിതമായിമാത്രം റിപ്പോര്‍ട്ട് ചെയ്യുന്നവരാണ് തങ്ങള്‍ എന്ന അവകാശവാദവുമായി വായനക്കാരെ സമീപിക്കുന്നത് വഞ്ചനാപരമാണ് എന്നാണ് ബ്രെന്റ്
കന്നിംഘാം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. വസ്തുനിഷ്ഠത സംബന്ധിച്ച അവകാശവാദങ്ങള്‍
വ്യാജങ്ങളാണ് എന്ന് തെളിയിക്കപ്പെടും എന്നതാണ് സത്യം.
നിഷ്പക്ഷ റിപ്പോര്‍ട്ടിOE് വേണോ അതല്ല നീതിപൂര്‍വകമായ റിപ്പോര്‍ട്ടിOE് വേണോ എന്ന്
ചോദിച്ചാല്‍ നീതിപൂര്‍വമായ റിപ്പോര്‍ട്ടിOE് എന്ന് പറയേണ്ടിവരും. കാരണം, നിഷ്പക്ഷത മിക്ക
പ്പോഴും തികഞ്ഞ അനീതിയാണ്. ഒരു വര്‍ഗീയ കലാപം നടക്കുന്നു. ഒരു പക്ഷം മറ്റൊരു പക്ഷ
ത്തെ കൂട്ടക്കൊല ചെയ്യുകയാണ്. റിപ്പോര്‍ട്ടര്‍ നിഷ്പക്ഷനായി കലാപത്തില്‍ 1000 പേര്‍ മരിച്ചു എന്നുമാത്രം, മതപരമായ പരാമര്‍ശങ്ങളൊന്നും കൂടാതെ റിപ്പോര്‍ട്ട് ചെയ്യുന്നത് ന്യായമോ? ബാബ്രി മസ്ജിദ് തകര്‍ത്ത് ഒരു കഷണം കല്ലുപോലും ബാക്കിയാക്കാതെ എല്ലാം നദിയിലെറിഞ്ഞ് തൂത്തുവൃത്തിയാക്കിയ സംഭവം ‘തര്‍ക്കമന്ദിരം വ്യാപകമായി കേടുവരുത്തി’ എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് നിഷ്പക്ഷതയുമല്ല, നീതിയുമല്ല, സത്യവുമല്ല, വസ്തുനിഷ്ഠവുമല്ല. ഒരു പരിധിക്കപ്പുറം നിഷ്പക്ഷതയെനീട്ടിക്കൊണ്ടുപോയാല്‍ ഇതാവും ഫലം.
ഇതിനര്‍ത്ഥം വസ്തുനിഷ്ഠതക്ക് ഒരു വിലയുംഇല്ല എന്നാണോ? വസ്തുനിഷ്ഠമാവുന്നത് ഗുണമല്ല, ദോഷമാണ് എന്നാണോ? മാധ്യമചിന്തകരെന്നല്ല, ഒരു വായനക്കാരന്‍ പോലും അങ്ങനെ
പറയില്ല. വസ്തുനിഷ്ഠം മാത്രമായ ഒരു മാനുഷികഭാവമില്ല, എല്ലാറ്റിലും ആത്മനിഷ്ഠാംശമുണ്ട്.
അത് സദാ തിരിച്ചറിയുകയും അതിനെ ചെറുക്കുകയുമാണ് പത്രപ്രവര്‍ത്തകന്‍ ചെയ്യുന്നത്,
അല്‌ളെങ്കില്‍ ചെയ്യേണ്ടത്. ഓബ്ജക്റ്റിവിറ്റിക്കെതിരായ പരാമര്‍ശങ്ങള്‍ അതിനെ ഉന്മൂലനം ചെയ്യാ
നുള്ള വാദങ്ങളല്ല. അത് സാധ്യമാക്കുന്നതിനുള്ളയജ്ഞങ്ങളാണ്. തന്റെ നിരീക്ഷണങ്ങളെ സ്വാ
ധീനിക്കുന്നത് വസ്തുനിഷ്ഠത മാത്രമല്ല, തന്നെ ജനനംമുതല്‍ സ്വാധീനിക്കുന്ന നൂറുനൂറുകാര്യ
ങ്ങള്‍, തന്റെ കുടുംബപശ്ചാത്തലം, വിശ്വാസ പ്രമാണങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും.
അത് തിരിച്ചറിയുമ്പോഴേ ഒരാള്‍ക്ക് ഇത്തിരിയെങ്കിലും വസ്തുനിഷ്ഠമാവാന്‍ കഴിയൂ.സത്യസന്ധം, വാസ്തവം, കൃത്യം തുടങ്ങിയഗുണവശങ്ങളെയൊന്നും അല്‍പംപോലും താഴ്ത്തിക്കെട്ടിയല്ല വസ്തുനിഷ്ഠതയെക്കുറിച്ച് മാധ്യമചിന്തകന്മാര്‍ വിലയിരുത്തുന്നത്. ആര്‍ക്കുംനൂറുശതമാനം വസ്തുനിഷ്ഠമാവാന്‍ കഴിയില്‌ളെന്നതുകൊണ്ട് എന്തും എങ്ങനെയും വളച്ചൊടിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യാമെന്ന്അര്‍ത്ഥമില്ല. കൈയത്തെിപ്പിടിക്കാന്‍ അസാധ്യം
തന്നെയാണ് വസ്തുനിഷ്ഠത എന്നറിയുമ്പോഴുംഅതിനോടടുക്കാനുള്ള ശ്രമമാവേണ്ടതുണ്ട് ഓ
രോ റിപ്പോര്‍ട്ടും.