Home > coverstory > പോരാട്ടങ്ങള്‍ സമ്മാനിച്ച വിജയം

സി. ഗൗരിദാസന്‍ നായര്‍ : 
ജസ്റ്റിസ് ജി.ആര്‍. മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ ഒന്നൊഴിയാതെ സുപ്രീംകോടതി അംഗീകരിച്ചതില്‍ ഇന്ത്യയില് ഒരുപക്ഷേ ഏറ്റവുമധികം ആഹ്‌ളാദിക്കാന്‍ അര്‍ഹതയുള്ളത് കേരളാ പത്രപ്രവര്‍ത്തക യൂനിയനാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പത്രപ്രവര്‍ത്തക യൂനിയന്‍ പത്രജീവനക്കാരുടെ സംഘടനയായ കേരളാ ന്യൂസ്‌പേപ്പര്‍ എംപ്‌ളോയീസ് ഫെഡറേഷനുമായി ചേര്‍ന്നു നടത്തിയ പ്രക്ഷോഭങ്ങളുടെയും അണിയറനീക്കങ്ങളുടെയും വിജയമാണിത്. ഒപ്പം ദേശിയതലത്തില്പത്രപ്രവര്‍ത്തകരുടെയും ദൃശ്യമാധ്യമപ്രവര്‍ത്തകരുടെയും കൂട്ടായ്മയുടെ സംഘടിതപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വലിയൊരംഗീകാരവും.
356_S_journalists-lമാധ്യമരംഗം വളര്‍ച്ചയിലേക്കു കുതിക്കുകയും അതില്‍ നിന്നുള്ള ലാഭംകൊയ്യാന്‍ നിരവധിപേരും നഷ്ടം സഹിക്കാന്‍ മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും മാത്രവും എന്ന അവസ്ഥ രണ്ടായിരമാണ്ടിനിപ്പുറത്ത് സംജാതമായതോടെയാണ് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും അര്‍ഹമായ വേതനം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭരംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ചത്.കൃത്യമായി പറഞ്ഞാല്‍ 2003 ഒക്ടോബര്‍ 12ന്കണ്ണൂരില്‍ ചേര്‍ന്ന യൂനിയന്റെ സംസ്ഥാനനിര്‍വാഹകസമിതി യോഗമാണ് ആദ്യമായി ദൃശ്യമാധ്യമങ്ങളെക്കൂടി ഉള്‍പ്പെടുത്തി പുതിയ വേജ്‌ബോര്‍ഡ് പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ചത്. ബോബി എബ്രഹാം (മലയാള മനോരമ)പ്രസിഡന്റും എസ്. ജയശങ്കര്‍ (കേരള കൗമുദി)ജനറല്‍ സെക്രട്ടറിയുമായി 200305 പ്രവര്‍ത്തനകാലയളവിലേക്ക് പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ നിര്‍വാഹകസമിതി യോഗങ്ങളിലൊന്നായിരുന്നു അത്. ആ യോഗത്തിന്റെ തീരുമാനപ്രകാരം,അന്നു പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരിവാജ്‌പേയിക്ക് പുതിയ വേജ് ബോര്‍ഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ഒരു നിവേദനം സമര്‍പ്പിക്കപ്പെട്ടു. അവിടെയാണു വേജ്‌ബോര്‍ഡിനായുള്ള പോരാട്ടങ്ങളുടെ തുടക്കം.
ഇതോടൊപ്പം കേരളാ ന്യൂസ്‌പേപ്പര്‍ എംപ്‌ളോയീസ് ഫെഡറേഷനുമായി ചേര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് യൂനിയന്‍ തുടക്കം കുറിക്കുകയുംചെയ്തു. 2003 ഡിസംബര്‍ ഒന്നിന് എല്ലാ ജില്ലകളിലും ‘വേജ് ബോര്‍ഡ് ദിനം’ ആചരിച്ചതിലൂടെയണ് ആ ഐക്യം ആദ്യം പ്രകടമായത്.
പ്രാദേശികതലത്തില് എം.പിമാരെയും ട്രേഡ്യൂനിയന്‍ നേതാക്കളെയും സമ്മേളനങ്ങളില്‍ പങ്കെടുപ്പിച്ചു.അ േത ത്ത ു ട ര്‍ ന്ന ്,അന്നു രാജ്യസഭാംഗമായിരുന്ന അബ്ുദുല്‌സമദ് സമദാനി (ഇന്ത്യന്‍ യൂനിയന്‍ മുസ്‌ളിംലീഗ്) ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചു. എല്ലാ കക്ഷിനേതാക്കളും പിന്തുണ അറിയിക്കുകയും ചെയ്തു.എന്നാല്‍, പൊതുതെരഞ്ഞെടുപ്പ് വന്നതോടെവേജ് ബോര്‍ഡിനായുള്ള പ്രവര്‍ത്തനങ്ങള്‍ മാറ്റിവെക്കേണ്ടിവന്നു. 2004 മേയ് എട്ടിനു ചേര്‍ന്നസംസ്ഥാന നിര്‍വാഹകസമിതിയോഗം വേജ്‌ബോര്‍ഡിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 2004 ജൂലൈ 22ന് തിരുവനന്തപുരംവി.ജെ.ടി ഹാളില്‍ കേരളാ ന്യൂസ്‌പേപ്പര്‍ എംപ്‌ളോയീസ് ഫെഡറേഷനുമായിച്ചേര്‍ന്ന് അവകാശപ്രഖ്യാപനസമ്മേളനം ചേരുകയും ചെയ്തു. അവകാശപ്രഖ്യാപനരേഖ ആഗസ്റ്റ് 31ന് മുമ്പ് കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കാനുള്ള തീരുമാനം യോഗം കൈക്കൊണ്ടു.
ഇതിനിടെ അന്തരിച്ച പി.കെ. വാസുദേവന്‍ നായര്‍ അധ്യക്ഷനായ തൊഴില്‍കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിOE്കമ്മിറ്റി പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും േതനപരിഷ്‌ക്കരണത്തിനായിവേജ് ബോര്‍ഡ് രൂപീകരിക്കണമെന്നു ശിപാര്‍ശചെയ്തത് നമുക്ക് വലിയ പിന്തുണയായി. 200103 കാലയളവില്‍ കെ.ജി. മുരളീധരന്‍ (മാതൃഭൂമി) പ്രസിഡന്റും എസ്. ജയശങ്കര്‍ ജനറല്‌സെക്രട്ടറിയുമായിരുന്ന കാലയളവില്‍ ഇന്ത്യന്‌ഫെഡറേഷന്‍ ഓഫ് വര്‍ക്കിOE് ജേണലിസ്റ്റ്‌സ്(ഐ.എഫ്.ഡബ്‌ള്യു.ജെ) എന്ന മാതൃസംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ നാം തീരുമാനിച്ചു.എന്‍.പി. രാജേന്ദ്രന്‍ (മാതൃഭൂമി) പ്രസിഡന്റുംഎസ്. ജയശങ്കര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന അതിനു മുമ്പത്തെ കമ്മിറ്റി തുടങ്ങിവച്ച ഒരു പ്രക്രിയയുടെ പര്യവസാനമായിരുന്നു അത്. 2002 ഒക്‌റ്റോബര്‍ 12ന് എറണാകുളത്ത് ചേര്‍ന്ന യൂനിയന്‌ഐ.എഫ്.ഡബ്‌ള്യു.ജെക്ക് നാം അടച്ചുവന്നിരുന്നഅഫിലിയേഷന്‍ ഫീസ് അടക്കേണ്ടതില്‌ളെന്നുതീരുമാനിക്കുകയും ആ തീരുമാനം 13നു ചേര്‍ന്നവാര്‍ഷികസമ്മേളനം അംഗീകരിക്കുകയുമായിരുന്നു. ഐ.എഫ്.ഡബ്‌ള്യു.ജെയുമായുള്ള ബന്ധംവിച്ഛേദിച്ച സാഹചര്യത്തില്‍ ദേശീയതലത്തില്‌നമുക്ക് സാന്നിധ്യമുണ്ടാക്കേണ്ടിയിരുന്നു. അതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി നാം ഇക്കാലയളവിനുള്ളില്‍ തന്നെ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരുടെ മുന്‍നിര സംഘടനയായ ഡല്‍ഹിയൂനിയന്‍ ഓഫ് ജേണലിസ്റ്റ്‌സുമായി ധാരണയിലത്തെിക്കഴിഞ്ഞിരുന്നു.
2004 ഡിസംബര്‍ മൂന്നിന് യൂനിയന്റെ നിര്‍വാഹ ക സ മ ി ത ി യ ം ഗ ങ്ങളും ഡല്‍ഹി യൂനിറ്റിലെ അംഗങ്ങളുംഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എംപ്‌ളോയീസ്‌ െഫ ഡ േറ ഷ െന്‍ റപ്രതിനിധികളും ചേര്‍ന്ന ു നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചോടെവേജ് ബോര്‍ഡ് പ്രശ്‌നം ദേശീയതലത്തില് ഉന്നയിക്കുന്നതിന് യൂനിയന് കഴിഞ്ഞു.
പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ കുല്‍ദീപ്
പോരാട്ടങ്ങള്‍ സമ്മാനിച്ചവിജയം
മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശ പൂര്‍ണമായി നടപ്പാക്കാനുള്ള സുപ്രീംകോടതിവിധി ഒരു പതിറ്റാണ്ടോളമായി കേരളാ പത്രപ്രവര്‍ത്തകയൂനിയന്‍ നടത്തിയപ്രക്ഷോഭങ്ങളുടെയുംഅണിയറ നീക്കങ്ങളുടെയും വിജയമാണ്. വേജ് ബോര്ഡിനായുള്ള പ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭങ്ങളിലും പഠനങ്ങളിലും മുന്നില്‍നിന്നകെ.യു.ഡബ്‌ള്യു.ജെ മുന്‍ സംസ്ഥാന പ്രസിഡന്റ് സി. ഗൗരീദാസന്‍ നായര്‍ അതിന്റെനാള്‍വഴികള്‍ വിവരിക്കുന്നു.
വേജ് ബോര്‍ഡ്‌സമരമുഖം

Wage-board-
2004 ഡിസംബര്‍ മൂന്നിന് യൂനിയന്റെ നിര്‍വാഹകസമിതിയംഗങ്ങളും ഡല്‍ഹി യൂനിറ്റിലെ അംഗങ്ങളും ഓള്‍ ഇന്ത്യാന്യൂസ്‌പേപ്പര്‍ എംപ്‌ളോയീസ് ഫെഡറേഷന്റെ പ്രതിനിധികളും ചേര്‍ന്നു നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചോടെ വേജ് ബോര്‍ഡ് പ്രശ്‌നം ദേശീയതലത്തില് ഉന്നയിക്കുന്നതിന് യൂനിയന് കഴിഞ്ഞു സി. ഗൗരിദാസന്‍ നായര്‍ നയ്യാരാണു മാര്‍ച്ച് ഉദ്ഘാടനംചെയ്തത്. യൂനിയന്‍ നേതാക്കള്‍ കേന്ദ്ര തൊഴില്‍ വകുപ്പ്മന്ത്രിയെയും ഇന്‍ഫര്‍മേഷന് വകുപ്പ് മന്ത്രിയെയും കണ്ട് പുതിയ വേജ് ബോര്‍ഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെടുന്നമെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു. യൂനിയന്റെചരിത്രത്തില്‍ ആദ്യമായാണ്‌കേരളത്തിന് വെളിയില്‍ ഇത്തരമൊരു സമരപരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഈ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് ഡല്‍ഹി യൂനിയന്‍ ഓഫ് ജേണലിസ്റ്റ്‌സിന്റെ നേതൃത്വവുമായി ദേശീയതലത്തില്‍  മാധ്യമപ്രവര്‍ത്തകരുടെയാകെ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന ഒരു പുതിയ സംഘടനാരൂപം തേടിക്കൊണ്ടുള്ള ചര്‍ച്ചകള്‍ നാം തുടങ്ങിവെക്കുകയും ചെയ്തു. 2005 മാര്‍ച്ച്അഞ്ച്, ആറ് തീയതികളില് എന്‍.പി. രാജേന്ദ്രനും ഇതെഴുതുന്നയാളും ചേര്‍ന്നു നടത്തിയ ചര്‍ച്ചകളില്‍ നാഷണല്‍ അലയന്‌സ് ഓഫ് ജേണലിസ്റ്റ്‌സ് എന്ന ഒരു വേദി സൃഷ്ടിക്കുന്നതിനുള്ള വഴികള് തേടി. അത്തരമൊരു വേദി സാധ്യമായില്‌ളെങ്കിലും തുടര്‍വര്‍ഷങ്ങളില്‍ കെ.യു.ഡബ്‌ള്യു.ജെ എന്ന സംഘടന ദേശീയതലത്തില്‍ സഹോദരസംഘടനകള്‍ക്കൊപ്പം നില്‍ക്കുന്ന സുശക്തമായ ഒരു സംഘടനയായി മാറുന്നതിന് അത് വഴിയൊരുക്കി.
2005 ആഗസ്റ്റില്‍ ഇതെഴുതുന്നയാള്‍ പ്രസിഡന്റും എന്‍. പത്മനാഭന്‍ ജനറല്‍ െക്രട്ടറിയുമായി പുതിയ നിര്‍വാഹകസമിതി നിലവില്വന്നു. വേജ് ബോര്‍ഡ് പ്രശ്‌നം പൊതുസമൂഹത്തിന്റെ മുന്നിലേക്കത്തെിക്കുക എന്നദൗത്യമാണ് ഈ കാലയളവില്‍ യൂനിയന് ആദ്യമേറ്റെടുത്തത്. നിര്‍വാഹകസമിതി തീരുമാനമനുസരിച്ച് സെപ്റ്റംബര്‍ 10ന് എല്ലാ ജില്ലാആസ്ഥാനങ്ങളിലും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം സംഘടിപ്പിച്ചുകൊണ്ടാണ് ഇതിനായി നാം ശ്രമിച്ചത്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും നടന്ന ഒപ്പുശേഖരണത്തിന്ആവേശപൂര്‍ണമായ പ്രതികരണമാണുണ്ടായത്.ആയിരക്കണക്കിന് ഒപ്പുകളാണ് ഈ പരിപാടിയിലൂടെ നാം ശേഖരിച്ചത്. ഇതിനു പൂരകമായിമാധ്യമ വ്യവസായത്തില്‍ പൂര്‍ണ ഐക്യം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും നാം തുടക്കംകുറിച്ചു.
സെപ്റ്റംബര്‍ 25ന് എറണാകുളത്ത്പത്രപ്രവര്‍ത്തക യൂനിയന്റെയും കെ.എന്‍.ഇ.എഫിന്റെയും ഭാരവാഹികള്‍ സമ്മേളിച്ച്‌കെ.എന്‍.ഇ.എഫ്‌കെ.യു.ഡബ്‌ള്യു.ജെ സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ എന്ന ബാനറില്‍ ഇരുസംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് തീരുമാനമായി. അതിന്റെ തുടര്‍ച്ചയായി ഇരുസംഘടനകളുടെയും പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് നടത്തിയ നവംബര്‍ ഏഴിന്റെ രാജ്ഭവന് മാര്‍ച്ച് വന്‍ വിജയമായി മാറി. വേജ് ബോര്‍ഡ് രൂപവത്കരിക്കുക, 25 ശതമാനം ഇടക്കാലാശ്വാസംപ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ക്കൊപ്പം ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കൂടെ വര്‍ക്കിOE് ജേണലിസ്റ്റസ് നിയമത്തിന്റെയുംഅതുവഴി വേജ് ബോര്‍ഡിന്റെയും പരിധിയില്‌കൊണ്ടുവരിക എന്ന ആവശ്യം കൂടി നാമാദ്യമായി മുന്നോട്ടുവച്ചു. വേജ് ബോര്‍ഡ് പ്രക്ഷോഭത്തില്‍ ഒരു നേട്ടവും ലക്ഷ്യംവെക്കാതെനമുക്കൊപ്പം നിന്ന ദൃശ്യമാധ്യമരംഗത്തെ ഭൂരിപക്ഷത്തിനും ഇനിയും നീതി ലഭിച്ചിട്ടില്‌ളെന്നത് ഈആഹ്‌ളാദാവസരത്തിലും നാമോര്‍ക്കേണ്ടതുണ്ട് എന്നുകൂടി ഇവിടെ കുറിക്കട്ടെ.
ഇക്കാലയളവില്‍ തൊഴില്‍ മന്ത്രിയായിരുന്ന കെ. ചന്ദ്രശേഖര്‍ റാവു പുതിയ വേജ് ബോര്‍ഡ് രൂപവത്കരിക്കാന്‍ സമയമായില്ല എന്ന്പാര്‍ലമെന്റില്‍ പറഞ്ഞത് നമ്മെ ഒട്ടൊന്നുമല്ലവിഷമിപ്പിച്ചത്. കേരളത്തിലത്തെുന്ന കേന്ദ്രനേതാക്കളെയും ട്രേഡ് യൂനിയന്‍ നേതാക്കളെയുംനിരന്തരം വേജ് ബോര്‍ഡ് പ്രശ്‌നം ഓര്‍മിപ്പിക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്ന നമുക്കുകിട്ടിയ വലിയൊരുതിരിച്ചടിയായിരുന്നു അത്. അതില്‍ പ്രതിഷേധിച്ച്ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി. മന്ത്രിയുടെ വിചിത്രനിലപാട് ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ഇതിലൂടെ നമുക്ക്കഴിഞ്ഞു. തൊട്ടടുത്ത മാസം തിരുവനന്തപുരം സന്ദര്‍ശിച്ച വേജ് ബോര്‍ഡ് ഇംപ്‌ളിമെന്‍േറഷന് കമ്മിറ്റിക്ക് മുമ്പിലും നാം നമ്മുടെ ആവശ്യം ശക്തമായി ഉന്നയിച്ചു.
ഐക്യപുരോഗമന മുന്നണി അധ്യക്ഷ സോണിയ ഗാന്ധിയെ സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ സഹായത്തോടെ സന്ദര്‍ശിക്കാനും അവരുടെ മുന്നില്‍ യൂനിയന്റെനാല് മുഖ്യ ആവശ്യങ്ങള്‍ അവതരിപ്പിക്കാനും ഇതെഴുതുന്നയാള്‍ക്ക് ഇതിനിടെ കഴിഞ്ഞു.
വേജ് ബോര്‍ഡ് രൂപവത്കരിക്കുന്നതില്‍ അവരുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നിരിക്കാം എന്നു തോന്നുന്നു. എങ്കിലും, യൂനിയന് ഔദാര്യങ്ങള്‍ക്കായി കാത്തുനില്‍ക്കാനാവുമായിരുന്നില്ല. വേജ് ബോര്‍ഡ് പ്രശ്‌നം സജീവമായി നിലനിര്‍ത്തുന്നതിനുള്ള നമ്മുടെ നിരന്തരപരിശ്രമങ്ങളുടെ ഭാഗമായി നാം 2006 മേയ് അഞ്ചിന്തിരുവനന്തപുരത്ത് നാം ഒരു സംയുക്ത ഉപവാസം സംഘടിപ്പിച്ചു. 24 മണിക്കൂര്‍ നീണ്ട ആസമരപരിപാടി മാധ്യമപ്രവര്‍ത്തകര്‍ക്കിടയില് വലിയ ആവേശമാണ് സൃഷ്ടിച്ചത്.ഉപവാസത്തിന്റെ തുടര്‍ച്ചയായി ഡല്‍ഹിയിലത്തെി കേന്ദ്ര തൊഴില്‍ സഹമന്ത്രി ചന്ദ്രശേഖര്‌സാഹുവുമായി നടത്തിയ ചര്‍ച്ചയിലാണ് ആദ്യമായി പുതിയ ഒരു വേജ് ബോര്‍ഡ് ഉണ്ടായേക്കാംഎന്ന സൂചന നമുക്കാദ്യമായി ലഭിക്കുന്നത്.
വേജ്‌ബോര്‍ഡ് ഇംപ്‌ളിമെന്‍േറഷന്‍ മോണിറ്ററിOE്കമ്മിറ്റിയെ നയിച്ചുകൊണ്ട് കേന്ദ്ര തൊഴില്‍ വകുപ്പില്‍ നിന്ന് നേരത്തേ തിരുവനന്തപുരത്തത്തെിയ അശോക് കുമാര്‍ സാഹു എന്ന തൊഴില്‍ മന്ത്രായലത്തിനെ ഉപദേഷ്ടാവിനെ നാമുമായുള്ള ചര്‍ച്ചക്ക് മന്ത്രി വിളിച്ചത് നമുക്ക് ഗുണം ചെയ്തു. മുന്‍പരിചയം ആ ഉദ്യോഗസ്ഥനെക്കുറച്ച് തുറന്ന സമീപനത്തിന് പ്രേരിപ്പിച്ചിരിക്കണം.
ചന്ദ്രശേഖര്‍ റാവു സഭയില്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി പത്രവ്യവസായത്തില്‍ വേജ്‌ബോര്‍ഡ് നടപ്പാക്കേണ്ട എന്ന രണ്ടാം തൊഴില്ജസ്റ്റിസ് നാരായണകുറുപ്പ് കമീഷന്റെ ശിപാര്‍ശ സര്‍ക്കാര്അംഗീകരിച്ചിട്ടില്‌ളെന്നും വേജ്‌ബോര്‍ഡ് എന്ന് രൂപവത്കരിക്കണം എന്ന കാര്യം മാത്രമേതീരുമാനിക്കാനുള്ളൂ എന്നും അദ്ദേഹം നമ്മെ അറിയിച്ചു. 2006 ഡിസംബര്‍ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും സേവനവേതനവ്യവസ്ഥകള് പരിഷ്‌കരിക്കുന്നതിന് ജസ്റ്റിസ്‌കെ. നാരായണ കുറുപ്പ് അധ്യക്ഷനായി പുതിയ വേജ് ബോര്‍ഡ് രൂപവത്കരിച്ചു. ഇടക്കാലാശ്വാസംപ്രഖ്യാപിപ്പിക്കുക എന്ന ആദ്യദൗത്യം പൂര്‍ത്തിയാക്കാനായി രാജ്യമാകെ സഞ്ചരിച്ച് തെളിവെടുപ്പ് നടത്തിയ വേജ് ബോര്‍ഡ് അതിന്റെ സമ്പൂര്‍ണ സിറ്റിOE് 2007ആഗസ്റ്റ് രണ്ടിന് എറണാകുളത്ത് നടത്തിയപ്പോള്‍ നാം 60ശതമാനം ഇടാക്കാലാശ്വാസത്തിനായി വാദിച്ചു. ജസ്റ്റിസ് കുറുപ്പ്‌നമ്മുടെ ആവശ്യം സാമാന്യേനഅനുഭാവപൂര്‍ണമായാണു പരിഗണിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വേജ് ബോര്‍ഡ് നമുക്ക്30 ശതമാനം ഇടക്കാലാശ്വാസം അനുവദിച്ച് പത്ര വ്യവസായത്തിലെ വേജ് ബോര്‍ഡുകളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമെഴുതിച്ചേര്‍ത്തു.
തുടര്‍ന്നുള്ള എല്ലാ ഘട്ടങ്ങളിലും വേജ് ബോര്‍ഡ്പ്രശ്‌നത്തിന്റെ നിയമവശങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്ത് വിജയത്തിലത്തെിച്ച അഡ്വ.തമ്പാന്‍ തോമസ് നമുക്കൊപ്പം അണിചേരുന്നത് ഈ ഘട്ടത്തിലാണ്. പത്രപ്രവര്‍ത്തകര്‍ക്കും പത്രജീവനക്കാര്‍ക്കും 30 ശതമാനം ഇടക്കാലാശ്വാസം അനുവദിച്ച് ഏതാനും മാസങ്ങള്‍ക്കകം ജസ്റ്റിസ് നാരായണകുറുപ്പ് വേജ് ബോര്‍ഡ് അധ്യക്ഷസ്ഥാനമൊഴിഞ്ഞു. ഏതാനും മാസങ്ങളിലെ അനിശ്ചിതത്വത്തിനൊടുവില്‍ ജസ്റ്റിസ് ജി.ആര്‍. മജീതിയ വേജ് ബോര്‍ഡ് അധ്യക്ഷനായി നിയമിതനായി.
ഇക്കാലയളവില്‍ യൂനിയന്റെ കേരളത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ നിരവധി ദിവസങ്ങളിലെ ചര്‍ച്ചകളിലൂടെ വേജ് ബോര്‍ഡിന് സമര്പ്പിക്കാനുള്ള നിവേദനം തയാറാക്കാനുള്ള പരിശ്രമത്തിലായിരുന്നു. യൂനിയന്റെ ദിശാമാറ്റത്തിന്തുടക്കം കുറിച്ച മുന്‍ പ്രസിഡന്റ് എന്‍.പി.രാജേന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട്,കൊച്ചി, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളില് വേജ് ബോര്‍ഡിന് സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങള് സംബന്ധിച്ച് അംഗങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‌സ്വീകരിച്ചുകൊണ്ടാണ് ആ പ്രക്രിയ ആരംഭിച്ചത്.പക്ഷെ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഉപയോഗപ്രദമായ നിര്‍ദേശങ്ങള്‍ ഏറെയൊന്നും ഈ പ്രക്രിയയിലൂടെ നമുക്ക് സ്വരൂപിക്കാനായില്ല. വേജ് ബോര്‍ഡിന് സമര്‍പ്പിക്കേണ്ട നിവേദനം തയാറാക്കുക എന്ന ഉത്തരവാദിത്തം അങ്ങിനെ ഒരു ചെറിയ കൂട്ടായ്മയുടേതായി മാറി.
എന്‍.പി. രാജേന്ദ്രന്‍, മുന്‍ പ്രസിഡന്റ് പി.പി.ശശീന്ദ്രന്‍, എന്‍.പത്മനാഭന്‍, എ. വിനോദ് (ദഹിന്ദു), പ്രഭാകരേട്ടന്‍, സുധാകരന്‍ പിള്ള (മാതൃഭൂമി), ഹരികൃഷ്ണന്‍, സുബൈര്‍ (മലയാള മനോരമ), കെ.പി. റെജി (മാധ്യമം), പിന്നെ ഇതെഴുതുന്നയാള്‍ എന്നിവരടങ്ങിയതായി ഈ കൂട്ടായ്മ.
ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവരശേഖരണത്തിനുമൊടുവില്‍ യൂനിയന്റെ നിവേദനം തയാറായി. 2009 നവംബര്‍ 17ന് ജസ്റ്റിസ് മജീതിയയെ വേജ് ബോര്‍ഡ് ആസ്ഥാനത്ത് സന്ദര്‍ശിച്ച് ഇതെഴുതുന്നയാള്‍ നമ്മുടെ നിവേദനം സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വേവലാതി തനിക്ക് ലഭിച്ചിട്ടുള്ള കാലപരിധിക്കുള്ളില്‍ പത്രസ്ഥാപനങ്ങളുടെ ധനസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ശേഖരിച്ച് വിശകലനം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു. ഡിസംബര്‍ 10 മുതല്‍ 12 വരെ ചെന്നൈയില്‍ വേജ് ബോര്‍ഡ് നടത്തിയ സിറ്റിങ്ങില്‍ വേജ്‌ബോര്‍ഡിന് മുന്നില്‍ നമ്മുടെ പ്രതിനിധിസംഘ ംഡിസംബര്‍ 12ന് നിവേദനങ്ങളിലെ മുഖ്യ ആവശ്യങ്ങളും അവക്കാധാരമായ നമ്മുടെ വാദമുഖങ്ങളും അവതരിപ്പിച്ചു.
നാം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സമഗ്രമായിരുന്നു. പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും വേതനം കണക്കാക്കുന്ന രീതിയില്മാറ്റം വരുത്തണമെന്നും ചുരുങ്ങിയത് 60 ശതമാനം കണ്ടെങ്കിലും അടിസ്ഥാനശമ്പളത്തില് വര്‍ധനയുണ്ടാകുന്ന തരത്തിലാവണം ശമ്പളപരിഷ്‌കരണം നടപ്പാക്കാനെന്നും നാമാവശ്യപ്പെട്ടു.
പത്രസ്ഥാപനങ്ങളെ തരംതിരിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റമുണ്ടാകണമെന്നും ഏറ്റവും താഴ്ന്ന ക്‌ളാസില്‍ പെട്ട പത്രങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ അടിസ്ഥാനശമ്പളം 9,000 രൂപയില് കുറയുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും നാം നിര്‍ദേശിച്ചു.ഇന്‍ക്രിമെന്റ് നിരക്ക് അടിസ്ഥാനശമ്പളത്തിന്റെ ആറു ശതമാനത്തില്‍ കുറയാതെ വേതനപരിഷ്‌കരണം നടപ്പാക്കുമ്പോള് ദീര്‍ഘകാലം സേവനമനുഷ്ഠിച്ചവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഗ്രേഡ് പേ എന്നഘടകം ഉള്‍പ്പെടുത്തണമെന്നും ഇതിനെ ‘സര്‍വീസ് റെകഗ്‌നിഷന്‍ അലവന്‍സ്’ ആയി കണക്കാക്കണമെന്നുമായിരുന്നു നമ്മുടെ മറ്റൊരാവശ്യം. ഇതിനെക്കാളെല്ലാം സുപ്രധാനം ഡി.എ കണക്കാക്കുന്ന രീതി സംബന്ധിച്ചുള്ളതായിരുന്നു.
വേജ് ബോര്‍ഡ് രൂപവത്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലേക്കു നടത്തിയമാര്‍ച്ച് പൊലീസ് തടയുന്നു
നിലവില്‍ ഉയര്‍ന്ന ശമ്പളമുള്ള വര്‍ക്ക് 45 ശതമാനം മാത്രവും ഏറ്റവും തഴ്ന്ന ശമ്പളമുള്ള വര്‍ക്ക് 60 ശതമാനം വരെയും ആനുകൂലം ലഭിക്കുന്ന സമ്പ്രദായം മാറ്റി നൂറുശതമാനംഡി.എ ന്യൂട്രലൈസേഷന്പത്രവ്യവസായത്തില്‍ നടപ്പാക്കണമെന്നതായിരുന്നു നമ്മുടെ ആവശ്യം. ഇതേപോലെ തന്നെ പത്രപ്രവര്‍ത്തകര്‍ക്കും പത്രജീവനക്കാര്‍ക്കും ബാധകമായ എല്ലാ അലവന്‍സുകളും നവീകരിക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങളും നാം
സമര്‍പ്പിച്ചു. ഇന്ത്യയിലെ പ്രമുഖങ്ങളായ അഞ്ച് പത്രസ്ഥാപനങ്ങളുടെ വാര്‍ഷികവരവുചെലവുകണക്കുകളുടെയും അവരുടെ പരസ്യവരുമാനത്തില്‍ കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടക്കുവന്ന വന് വര്‍ധനയുടെയും കണക്കുകള് നിരത്തിയാണ് നാം നമ്മുടെ വാദമുഖങ്ങള്‍ മുന്നോട്ടുവെച്ചത്.
വേജ് ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ നിവേദനമായി നമ്മുടേത് മാറിയത് അതിനുപിന്നില്‍ നടന്ന അശ്രാന്തപരിശ്രമത്തിന്റെ ഫലമായിട്ടായിരുന്നു. എന്നാല്‍,ഇതുകൊണ്ടുമാത്രം തൃപ്തരാകാന്‍ നാം തയാറായിരുന്നില്ല.

നമുക്കതിനാവുമായിരുന്നുമില്ല.ഇക്കാലയളവിനിടയില്‍ യൂനിയന്റെ പ്രസിഡന്റായി ചുമതലയേറ്റ കെ.സി. രാജഗോപാലിന്റെയും ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ മനോഹരന്‍ മൊറായിയുടെയും നേതൃത്വത്തില് യൂനിയന്‍ പുതിയ പ്രക്ഷോഭപരിപാടികള്‍ ആവിഷ്‌കരിച്ച് സമരപഥത്തില്‍ തന്നെ ഉറച്ചുനിന്നു.2010 മേയ് 22ന് വേജ് ബോര്‍ഡിന്റെ കാലാവധി അവസാനിക്കും എന്നതായിരുന്നു അതിനുള്ള മുഖ്യകാരണം. അതിനെതിരെ കെ.എന്‍.ഇ.എഫുമായി ചേര്‍ന്നു നാം വീണ്ടുമൊരു രാജ് ഭവന്മാര്‍ച്ച് മേയ് 18ന് സംഘടിപ്പിച്ചു. വേജ് ബോര്‍ഡ് പ്രശ്‌നത്തില്‍ യൂനിയനുമായി തോളോടുതോള്‌ചേര്‍ന്ന് പ്രവര്‍ത്തിച്ച സി.പി.ഐ നേതാവ് ഡി.രാജയാണു രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. മുഖ്യപാര്‍ട്ടികളുടെയും ട്രേഡ് യൂനിയന് നേതാക്കളുടെയും സാന്നിധ്യവും രാജ്ഭവന് മാര്‍ച്ചിലുണ്ടായി. നമുക്കൊപ്പം ഡല്‍ഹിയിലുംമാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ വേജ് ബോര്‍ഡിന്റെ കാലാവധി കേന്ദ്രസര്‍ക്കാര് 2010 ഡിസംബര്‍ 31 വരെ നീട്ടി. യൂനിയന്‍ നേടിയ മറ്റൊരു വിജയമായിരുന്നു അത്.
നമ്മുടെ ആവശ്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായി അംഗീകരിച്ചുകൊണ്ടുള്ള ശിപാര്‍ശകളാണ് ജസ്റ്റിസ് ജി.ആര്‍. മജീതിയ വേജ് ബോര്‍ഡ് കേന്ദ്രസര്ക്കാറിന് സമര്‍പ്പിച്ചത്. നമ്മുടെ ആവശ്യങ്ങള്‌ന്യായമാണെന്നുകണ്ട് നാം ആവശ്യപ്പെട്ടതുപോലെയാണ് വേതനവര്‍ധനയുടെ തോത് നിര്‍ണയിച്ചത്.
പത്ര മാനേജ്‌മെന്റുകളുടെ വാദമുഖങ്ങളെല്ലാം തള്ളിക്കൊണ്ടാണു വേജ് ബോര്‍ഡ്അതിന്റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇതില് രോഷംപൂണ്ട മാനേജ്‌മെന്റുകള്‍ വര്‍ക്കിOE്‌ജേണലിസ്റ്റ് ആക്ടിനെയും വേജ് ബോര്‍ഡ്‌സംവിധാനത്തെയും മജീതിയ വേജ് ബോര്‍ഡ് നിര്‍ദേശങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. ദീര്‍ഘമായ ഒരു നിയമപോരാട്ടമാണ് അതത്തേുടര്‍ന്ന് കേസില് കക്ഷിചേര്‍ന്ന് നാം നടത്തിയത്.
കേസിന്റെ അവസാനഘട്ടത്തില്‍ മാത്രമാണ് നമുക്ക് നമ്മുടെ നിലപാടുകളും വാദമുഖങ്ങളും അവതരിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ എങ്കിലും അഡ്വ. തമ്പാന്‍ തോമസ് ആ വെല്ലുവിളി സമര്‍ഥമായി കൈകാര്യം ചെയ്തു. ഒരു അഭിഭാഷകനെന്നതിലുപരി ഒരു ട്രേഡ് യൂനിയന്‍ നേതാവിന്റെ വീറും വാശിയുമാണ് അദ്ദേഹം ഈ കേസിന്റെ നടത്തിപ്പില്‍ കാട്ടിയത്. മറുവശത്ത് നിരന്നത് ഇന്ത്യന്‍ നിയമലോകത്തിലെ പ്രമുഖരുടെ ഒരു വലിയ കൂട്ടമായിരുന്നു എന്നോര്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വാദങ്ങളുടെ കനം നമുക്ക് മനസ്സിലാവുന്നത്.
കേസിന്റെ നാനാവശങ്ങള്‍ വിശകലനം ചെയ്യുന്നതിനും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ഒന്നുരണ്ടുമാസം മുമ്പ് അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയില്‍ തനിക്കാവശ്യമുള്ളവിവരങ്ങള്‍ തേടുന്നതില്‍ അദ്ദേഹം കാട്ടിയ ആര്‍ജവം മനസ്സില്‍ തട്ടുന്നതായിരുന്നു എന്നോര്‍ക്കാതെ വയ്യ.
ഈ പോരാട്ടം അവസാനിച്ചിട്ടില്ല. ദൃശ്യമാധ്യമരംഗം ഇനിയും നിയതമായ സേവനവേതനവ്യവസ്ഥകള്‍ക്ക് വിധേയമായിട്ടില്ല. കൊടിയ ചൂഷണം നടക്കുന്ന മേഖലയാണത്.
യന്ത്രസാമഗ്രികള്‍ക്കും സാറ്റലൈറ്റ് സംപ്രേഷണസൗകര്യങ്ങള്‍ക്കും മാത്രം പണം ചെലവഴിച്ചാല്‍ മതി എന്നും പുതുമുറക്കാരുടെ മനുഷ്യവിഭവശേഷി ചുളുവിലക്ക് നേടാമെന്നും കരുതുന്നഭൂരിപക്ഷത്തിന്റെ ഇടമാണത്. അടുത്ത ഇടപെടല്‍ നടക്കേണ്ടത് അവിടെയാണ്. പത്രരംഗത്ത്ജസ്റ്റിസ് മജീതിയ വേജ് ബോര്‍ഡ് നിര്‍ദേശങ്ങള്‌നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കുകയും വേണം.
അപ്പോള്‍ മാത്രമേ ഈ സമരം അതിന്റെ പരിസമാപ്തിയിലത്തെൂ.