Kerala Union of Working Journalists

പത്രമാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

DSC_0298ആലപ്പുഴ : പത്രമാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി ഡല്‍ഹിയില്‍ കോടതി വളപ്പില്‍പോലും അരങ്ങേറിയ ആസൂത്രിത ആക്രമണങ്ങളില്‍ രാജ്യത്തെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്ന് കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന വൈസ് പ്രസിഡന്റ് ജാക്‌സണ്‍ ആറാട്ടുകുളം.
കെ.യു.ഡബ്ല്യൂ.ജെ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തര്‍ക്ക് സ്വതന്ത്രമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുന്ന നീക്കങ്ങള്‍ ഒറ്റകെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞും. ജില്ലാ പ്രസിഡന്റ് വി.എസ്.ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. എം.എം.ഷംസുദീന്‍,ജി.അനില്‍കുമാര്‍, സന്തോഷ്‌കുമാര്‍ പുന്നപ്ര,ബോണി ജോസഫ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജി.ഹരികൃഷ്ണന്‍ സ്വഗതവും ജോയിന്റ് സെക്രട്ടറി പി.അഭിലാഷ് കൃതജ്ഞതയും പറഞ്ഞു.

%d bloggers like this: