Home > coverstory > ഒരു ഭാര്യയുടെ സന്ദേഹവും സെക്രട്ടറിയുടെ ധര്‍മ്മസങ്കടവും

ദീര്‍ഘമായ 30 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.1984 ലാണ് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറിയായി ആദ്യമായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്; കോട്ടയം സമ്മേളനത്തില്‍. തുടര്‍ച്ചയായി തിരുവനന്തപുരം സമ്മേളനത്തിലും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. (രണ്ടുതവണയും ഏകക ണ്ഠമായിരുന്നു തെരെഞ്ഞടുപ്പ്) ഈ കാലയളവിലോ പിന്നീടോ ഒരിക്കലെങ്കി
ലും ‘പത്രപ്രവര്‍ത്തകന്‍’ പ്രസിദ്ധീകരണത്തില്‍ എഴുതിയിട്ടില്ല. ഇപ്പോള്‍, തീരെ അപരിചിതനായ
റജി ഫോണിലൂടെ ‘ഓര്‍മയില്‍നിന്ന്’ എഴുതിത്തരണെമന്നാവശ്യപ്പെട്ടപ്പോള്‍ സമ്മതം മൂളി. സംഘടനയുമായുള്ള ഔപചാരികബന്ധം അവസാനിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ആവശ്യം ഏറെ സന്തോഷം പകരുന്നതായി; അത്രയും വൈകാരികമായൊരടുപ്പം കേരളാ പത്രപ്രവര്‍ത്തക യൂ
നിയനുമായി എനിക്കുണ്ടെന്നതാണ് വാസ്തവം.രസകരമായ കാര്യങ്ങള്‍ ഏറെയൊന്നുമില്ല.കൊച്ചിയില്‍ നടന്ന ജൂബിലി സമ്മേളനത്തില്‍ മുന്‍ ഭാരവാഹികളെ ആദരിച്ച വേളയില്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി എന്നെ പരിചയപ്പെടുത്തിയതുതന്നെ പ്രക്ഷുബ്ധമായ ഘട്ടത്തില്‍ സംഘടനക്ക് നേതൃത്വം നല്‍കിയ ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ്. അത് അതിശയോക്തിപരമായിരുന്നില്ല. ഇടക്കാലാശ്വാസത്തിനുവേണ്ടിയും തുടര്‍ന്ന് പുതിയ വേജ്
ബോര്‍ഡിനുവേണ്ടിയും ശക്തമായ പ്രക്ഷോഭം ഇതരവിഭാഗം പത്രജീവനക്കാരുമായി ചേര്‍ന്ന്
യൂനിയന്‍ സംഘടിപ്പിച്ചിരുന്നു. വ്യക്തിപരമായി എന്റെ മാത്രം നേതൃത്വമല്ല; സംഘടനക്ക് അന്ന്
ട്രേഡ് യൂനിയന്‍ മനോഭാവമുള്ള വിപുലമായ നേതൃത്വനിര തന്നെയുണ്ടായിരുന്നു.അതിലുപരി, സംഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനായി വ്യക്തിപരമായി ഇടപെടലിനും അവസരമുണ്ടായിട്ടുണ്ട്. കാസര്‍കോട്സായാഹ്ന പത്രത്തിന്റെ ലേഖകനായ കൃഷ്ണന് മാര്‍ദനമേറ്റ സംഭവമാണ് അതിലൊന്ന്.
യൂനിയന്‍ സംസ്ഥാനതലത്തിലും കോഴിക്കോട്യൂനിറ്റിന്റെ ശക്തമായ നേതൃത്വത്തില്‍ മലബാ
ര്‍ മേഖലയിലും പ്രതിഷേധസമരങ്ങള്‍നടന്നിട്ടും പൊലീസ് നിഷേധാത്മക സമീപനം തുടര്‍ന്നു. ‘എക്‌സ്പ്രസ്സ്’ കൊച്ചി ഓഫീസില്‍ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിരുന്ന എനിക്ക് സഹപ്രവര്‍ത്തകന്‍ മകളുടെ ചികിത്സാര്‍ത്ഥം രണ്ടാഴ്ചയോളം ലീവിലായിരുന്നതിനാല്‍ കാസര്‍േകാടുപോയി അന്വേഷിക്കാനോ, മര്‍ദനമേറ്റഅംഗത്തെ സാന്ത്വനപ്പെടുത്താനോ കഴിയാത്ത അവസ്ഥ. ഇതിന്റെ പേരില്‍ വിമര്‍ശവും നേരിടേണ്ടിവന്നു. അന്നൊരു ദിവസം ഗെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ എത്തിയപ്പോള്‍ തനിച്ചുപോയി കണ്ടു. തൃശൂര്‍ക്കാരനെന്ന പ്രത്യേക പരിഗണന മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായിരുന്ന സമയം. എന്റെ ധര്‍മസങ്കടം അദ്ദേഹത്തെ അറിയിച്ചു. കാസര്‍കോട്ടെനിലവിലുള്ള കലക്ടര്‍, പൊലീസ് സൂപ്രണ്ട് തുടങ്ങി അധികാരികളില്‍നിന്ന് നീതിലഭിക്കുമെന്ന് പ്രതീക്ഷയില്‌ളെന്നും അത്തരമൊരു സംവിധാനമാണ് അവിടെയുള്ളതെന്നാണ് അറിയുന്നതെന്നും ധരിപ്പിച്ചു. കരുണാകരന്റെ അന്നത്തെ വിശ്വസ്തനായിരുന്ന, ഇന്നത്ത കേന്ദ്രമന്ത്രി
കെ.വി. തോമസ് ഒഴികെ മറ്റാരും മുറിയിലില്ല. ‘മാഷേ, ഡി.ഐ.ജി.യെ കണക്ട് ചെയ്യൂ’ കരുണാകരന്റെ നിര്‍ദേശം. സെക്കന്റുകള്‍ക്കകം കോഴിക്കോട് മേഖലാ ഡി.ഐ.ജി. ലൈനില്‍.
‘കാസര്‍കോട്ടത്തൊന്‍ എത്രസമയം വേണം.ഞാന്‍ പുറത്തുപോകയാണ്; വൈകിട്ട് എനിക്ക്
റിപ്പോര്‍ട്ട് കിട്ടണം. അവിടത്തെ ആളുകളൊന്നും ശരിയല്ല. പത്രപ്രവര്‍ത്തകരുടെ കാര്യമാണ്. ഗൗ
രവം മനസ്സിലായില്‌ളേ’ ഫോണ്‍ കട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി എന്നോടു പറഞ്ഞു; ധൈര്യമായി
പോയ്‌ക്കോളൂ.ഗെസ്റ്റ് ഹൗസില്‍നിന്ന് ഓഫീസില്‍ തിരിച്ചത്തെിയപ്പോള്‍ സഹപ്രവര്‍ത്തകന്‍ മൊയ്തീന്‍ലീവ് കഴിഞ്ഞ് തിരിച്ചത്തെിയിരിക്കുന്നു. അന്നു രാത്രി ട്രെയിനില്‍ കാസര്‍ക്കോട്ടേക്ക് യാത്ര
യായി. വെളുപ്പിന് കണ്ണൂരിനടുത്തത്തെിയപ്പോള്‍ ഏറെ സൗഹൃദമുള്ള കടന്നപ്പള്ളി രാമചന്ദ്രനെ
ട്രെയിനകത്തുവെച്ചു കണ്ടു. പതിവനുസരിച്ചാണെങ്കില്‍ കുശലാന്വേഷണം ഉണ്ടാകേണ്ടതാണ്.
അദ്ദേഹം കണ്ടെന്നുവരുത്തി; അത്രമാത്രം. ഉറക്കച്ചടവായിരിക്കാം എന്നു കരുതാനേ തോന്നിയു
ള്ളൂ. അദ്ദേഹം കണ്ണൂരില്‍ ഇറങ്ങി; ഞാന്‍ കാസര്‍േകാടുമത്തെി. ഏഴെട്ടുപേര്‍ മാത്രമുള്ള ചെറിയ
യൂനിറ്റാണ്. മാതൃഭൂമി ലേഖകനും കൃഷ്ണന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ ഉടമകൂടിയായ
പത്രാധിപരുമായ അഹമ്മദ് അഡ്‌ഹോക്ക് കണ്‍വീനറുമാണ്. ഹോട്ടല്‍ മുറിയിലാണ് യൂനിയന്‍
ഓഫീസ് പ്രവര്‍ത്തനം. ഹോട്ടലിലത്തെിയപ്പോള്‍ നാലഞ്ചുപേര്‍ (കൃഷ്ണനടക്കം) അക്ഷരാര്‍ത്ഥത്തി
ല്‍ നടുങ്ങിയിരിക്കുന്നു പേടിച്ച് വിറച്ചിരുന്നുവോ എന്ന് സംശയിക്കുന്നതിലും തെറ്റില്ല.എന്നെ കണ്ടപ്പോള്‍ ചെറിയൊരാശ്വാസം പോലെ.പിന്നെ കാര്യങ്ങള്‍ പറഞ്ഞറിഞ്ഞപ്പോള്‍ ഞാനും തെല്‌ളൊന്നമ്പരന്നു. സംഭവിച്ചത് ഇതാണ്:മുഖ്യമന്ത്രിയുടെ നിര്‍ദേശം കേട്ടയുടന്‍ ഡി.ഐ.ജി കാസര്‍ക്കോട്ടേക്ക് കുതിച്ചു. സൂപ്രണ്ടാഫീസിലോ പൊലീസ് ക്‌ളബ്ബിലോ മറ്റൊപോയശേഷം അദ്ദേഹം ആശുപത്രയിലേക്ക്.ഒരൊറ്റ പൊലീസ് ഓഫീസറോ പൊലീസുകാരനോ അനുഗമിക്കരുതെന്ന് ഉത്തരവ്.ഡി.ഐ.ജി നേരിട്ടത്തെി കൃഷ്ണന്റെ മൊഴിയെട
ുത്തു.

കാരണക്കാരനെന്ന് പത്രപ്രവര്‍ത്തകന്‍ പേരെടുത്ത് ആരോപണം ഉന്നയിച്ച സ്‌പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി.ക്ക് കൊല്ലത്തേക്ക് സ്ഥലം മാറ്റ കല്‍പന ലഭിച്ചത്രെ. റിട്ടയര്‍ ചെയ്യുംവരെ കാസര്‍കോടു തന്നെയിരിക്കുമെന്ന് വെല്ലുവിളി നടത്തിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്. അത്രമാത്രം സ്വാധീനമുള്ള വ്യക്തി.സ്ഥലമാറ്റ ഉത്തരവു ലഭിക്കുമ്പോള്‍ കോഴിക്കോട്ടായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തു.ഇതൊന്നുമറിയാതെയാണ് ഞാന്‍ കാസര്‍കോട്ടത്തെിയത്. കടന്നപ്പള്ളി രാമചന്ദ്രന്‍ സംശുദ്ധരാ
ഷ്ട്രീയത്തിന്റെ പ്രതീകമാണെങ്കിലും കാസര്‍േകാടു നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗമായ
അദ്ദേഹം മരണവാര്‍ത്ത കോഴിക്കോട്ടുവെച്ചോമറ്റോ അറിഞ്ഞിരിക്കണം. സൗഹൃദ സംഭാഷ
ഒരു ഭാര്യയുടെ സന്ദേഹവും സെക്രട്ടറിയുടെ ധര്‍മ്മസങ്കടവും
46
കേരളപത്രപ്രവര്‍ത്തക യൂനിയന്‍ മുഖപത്രം കേരളപത്രപ്രവര്‍ത്തക യൂനിയന്‍
ണത്തിന് തയാറാകാതിരുന്നത് ഒരുപക്ഷേ എന്നെ ആരും തിരിച്ചറിേയണ്ട എന്ന് കരുതിയാകണം. കാരണം, കള്ളക്കടത്തുമായി ബന്ധപ്പെട്ടതാണ് കൃഷ്ണന്റെ വാര്‍ത്തയും തുടര്‍ന്നുള്ള സംഭവ
വികാസങ്ങളും.തിരിച്ചടി ഉണ്ടായേക്കാമെന്ന ഭയത്തില്‍ കഴിയുന്ന യൂനിയന്‍ അംഗങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ പതറാന്‍ പാടില്ല. മാത്രവുമല്ല, 38 വയസ്സിെന്റ ചങ്കൂറ്റമുണ്ടുതാനും. ഇന്നല്‌ളെങ്കില്‍ നാളെ ഈ ‘പാവങ്ങള്‍’വീണ്ടും ആക്രമിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഞാന്‍ സ്വയംതീരുമാനമെടുത്തു. ബസ് സ്റ്റാന്‍ഡ് മൈതാനത്ത് ഉച്ചതിരിഞ്ഞ്യൂനിയന്റെ പൊതുയോഗം. മൈതാനം എന്നു പറഞ്ഞാല്‍ തെരുവോരമാണ്. പൊതുയോഗമോ? നിങ്ങള്‍ ഒന്നും അറിയേണ്ട, യോഗംകഴിയോളം പുറത്തിറങ്ങുകയും വേണ്ടഞാന്‍ പറഞ്ഞു. ഞാനുംപുറത്തു പോകേണ്ട എന്നും ചുറ്റും ഗുണ്ടകള്‍ ഉണ്ടായേക്കാമെന്നുമൊക്കെ മുന്നറിയിപ്പുണ്ടായി. അന്നത്തെ എന്റെ ജീവിത രീതിയില്‍
‘ഭീതി’ എന്ന വാക്കില്ല. ഞാന്‍പുറത്തുപോയി. അത്യാവശ്യം ഗുണ്ടകള്‍ കണ്ടേക്കാവുന്ന ഒരിടത്തുപോലും കയറി. അന്നത് ആവശ്യമായിരുന്നു. വലിയ തയാറെടുപ്പോടെയുള്ള വരവാണെന്ന് തോന്നുന്നുവെങ്കില്‍ നല്ലകാര്യം എന്ന ചിന്തയുമുണ്ടായിരുന്നു.ഉച്ചതിരിച്ച് നാല്അഞ്ചു മണിസമയം. മറ്റാരും പ്രസംഗിക്കാനില്ല. ഞാന്‍ മൈക്കിനു മുന്നില്‍.ശ്രീ ……………………….. ന്റെ അകാലനിര്യാണത്തില്‍ അനുശോചനം അറിയിക്കുകയാണ് യോഗോദ്ദേശ
്യ്‌മെന്ന് ആദ്യവാചകം. തുടര്‍ന്ന്, ‘കാസര്‍കോട് വിട്ടുപോകില്‌ളെന്ന് വെല്ലുവിളിച്ച മാന്യദ്ദേഹം ഈ
ലോകം തന്നെ വിട്ടുപോകേണ്ടി വന്നു. ഞങ്ങള്‍ സന്തോഷിക്കുന്നില്ല, ദു$ഖിക്കുന്നു. പക്ഷേ,പത്രപ്രവര്‍ത്തകര്‍ക്കുനേരെ എന്തുമാകാമെന്ന ധാരണ ഇനിയും ആരും വെച്ചുപുലര്‍ത്തരുത്.
ഭീക്ഷണിയല്ല, അഭ്യര്‍ഥനയാണ്’.പത്രപ്രവര്‍ത്തകര്‍ എല്ലാം തികഞ്ഞ യോഗ്യരാണെന്ന അഭിപ്രായ
മൊന്നും യൂനിയനില്‌ളെന്നും ആരെയെങ്കിലും കുറിച്ച് പരാതിയുണ്ടെങ്കില്‍ അറിയിച്ചാല്‍ യൂനിയന്‍ നടപടി കൈകൊള്ളുമെന്നും വളരെവിനീതമായിതന്നെ പൊതു സമക്ഷം ബോധിപ്പിച്ചു. ഏവര്‍ക്കും നന്ദിപറഞ്ഞ് യോഗം അവസാനിപ്പിച്ചു.ഹോട്ടലിലത്തെി. പെട്ടിയെടുത്തു റെയില്‍വെ സ്റ്റേഷനിലേക്ക്.കൂടെവരാമെന്ന് സഹപ്രവര്‍ത്തകര്‍. വേണ്ട, ഒന്നും സംഭവിക്കില്‌ളെന്ന് ഞാനും. അതെ, ഒന്നും സംഭവിച്ചില്ല. ഞാന്‍ തിരിച്ച് കൊച്ചിയിലത്തെി. കാസര്‍കോട്ടെ പത്രപ്രവര്‍ത്തകര്‍ക്കും ഭീഷണി ഒഴിഞ്ഞു.ഈ സംഭവത്തിന് ഒരു മറുവശം കൂടിയുണ്ട്. കൊച്ചി ഓഫീസില്‍ചെന്നപ്പോള്‍ ഗെസ്റ്റ് ഹൗസില്‍നിന്ന് ഒരു സന്ദേശമത്തെിയത് കുറിച്ചു വെച്ചിട്ടുണ്ട്; ആഭ്യന്തരമന്ത്രി വയലാര്‍ രവി നേരില്‍ കാണണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നു. ചെന്നു കണ്ടപ്പോള്‍ സൗഹൃദപൂര്‍വം (എന്നാല്‍, അല്‍പം പരിഹാസമുണ്ടുതാനും) ഒരു ചോദ്യം:

ശവത്തില്‍ കയറിനിന്നു വേണമായിരുന്നോ പ്രസംഗം?
സത്യത്തില്‍ ഞാന്‍ പകച്ചുപോയി. അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും വളരെ മാന്യമായുമാണ് സംസാരിച്ചതെന്നറിയിച്ചപ്പോള്‍’ജോസേ, ഞാന്‍ ആഭ്യന്തരമന്ത്രിയാണ്. പറഞ്ഞതെല്ലാം അതേപടി
എന്റെ പക്കലത്തെിയിട്ടുണ്ട്’. എന്നായിരുന്നു മറുപടി. മോശമായഒരു പരാമര്‍ശവും പ്രസംഗത്തില്‍ ഇല്ലായിരുന്നുവെന്ന് അംഗീകരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി സ്‌നേഹപൂര്‍വ്വം ഒരു കാര്യം പറഞ്ഞു.
‘കള്ളക്കടുത്ത് ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരമാണ്. കൃഷ്ണന്‍ എന്നപത്രലേഖകന്‍ ഒരു ഗ്രൂപ്പിന് വേണ്ടിയും പൊലീസ് ഉദ്യോഗസ്ഥന്‍എതിര്‍ഗ്രൂപ്പിനു വേണ്ടിയും എന്ന വ്യത്യാസമേയുള്ളൂ’. ആഭ്യന്തരമ
ന്ത്രി എന്ന നിലയില്‍ ഈ വിഷയത്തില്‍ താന്‍ ബോധപൂര്‍വ്വം വീഴ്ചവരുത്തിയിട്ടില്‌ളെന്ന വിശദീകരണം കൂടി പ്രസ്തുത വാചകത്തില്‍അടങ്ങിയിട്ടുണ്ടെന്ന് എനിക്ക് ബോധ്യമായി. കാസര്‍കോട് നടത്തിയപ്രസംഗത്തിന്റെ ശൈലിയും ഉള്ളടക്കവും എത്ര ഔചിത്യപൂര്‍വ്വമാ
യിരുന്നു എന്നതില്‍ അഭിമാനം തോന്നിയ സന്ദര്‍ഭമായി ഈ കൂടിക്കാഴ്ച.
‘യൂനിയന്റെയോ ജനറല്‍ സെക്രട്ടറിയുടെയോ മാത്രം കേമത്തംകൊണ്ടല്ല സര്‍ക്കാര്‍ നടപടി എന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം.മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലുള്ള ബന്ധം തീരെ മോശമാ
യി കഴിഞ്ഞിരുന്നു. അധികം വൈകാതെ രവിയില്‍നിന്ന് ആഭ്യന്തര വകുപ്പ് കരുണാകരന്‍ ഏറ്റെടുക്കുകയും ചെയ്തു. പിന്നാമ്പുറംഎന്തായാലും സംഘടനയെ സംബന്ധിച്ചിടത്തോളം അന്തസ്സുയര്‍ത്താനായി എന്നത് നിഷേധിക്കാനാവില്ല.
ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കൈകാര്യം ചെയ്യേണ്ടിവന്നഒരു സ്വകാര്യ വിഷയമുണ്ട്. ഒരു പത്രപ്രവര്‍ത്തകന്റെ ഭാര്യയുടെ ഭയാശങ്ക ശരിക്കും എന്നെ ഇരിക്കപ്പൊറുതിയില്ലാത്ത നിലയി
ലത്തെിച്ചു. എന്റെ കാഴ്ചപ്പാടില്‍ കേരളത്തിലെ അന്നത്തെപത്രപ്രവര്‍ത്തകരില്‍ ഏറ്റവും സുന്ദരനായ വ്യക്തിയാണ് കഥ കെ. കരുണാകരന്‍ വയലാര്‍ രവി

കേരളപത്രപ്രവര്‍ത്തക യൂനിയന്‍ മുഖപത്രം

കേരളപത്രപ്രവര്‍ത്തക യൂനിയന്‍ യിലെ നായകന്‍. വിദേശത്ത് പരിശീലനത്തിന് അഖിലേന്ത്യാഫെഡറേഷന്‍ പത്രപ്രവര്‍ത്തകരെ തെരഞ്ഞെടുത്ത് അയക്കുന്ന പതിവുണ്ടായിരുന്നു. അക്കുറി കേരളത്തില്‍നിന്ന് തെരഞ്ഞെടുത്ത രണ്ടില്‍ ഒരാള്‍ വനിതയാണ്. പ്രാരംഭമായി ഡെല്‍ഹി
യിലോ മറ്റോ രണ്ടാഴ്ചത്തെപഠന ക്യാമ്പുണ്ട്. എറണാകുളം ജOE്ഷനില്‍നിന്ന് രണ്ടുപേരും പുറപ്പെടുമ്പോള്‍ യാത്രയയക്കാന്‍ഞാനും പോയിരുന്നു. പ്രസ്തുത പത്രപ്രവര്‍ത്തകന്റെ ഭാര്യയും എത്തിയിരുന്നു.എന്റെ വീട്ടില്‍ യൂനിയന്‍ബില്‍ അടക്കുന്ന ഫോണുണ്ട്.സൗജന്യകോളിനപ്പുറം ബില്‍തുക വരാറില്ല. (രാവിലെ ഇറങ്ങിയാല്‍ രാത്രി വൈകി മാത്രമേവീട്ടില്‍ എത്താറുള്ളൂ). മൂന്നോനാലോ ദിവസം കഴിഞ്ഞപ്പോള്‍പത്രപ്രവര്‍ത്തകന്റെ ഭാര്യയുടെഫോണ്‍ വിളി. ഭര്‍ത്താവിന്റെഒരു വിവരവുമില്ല. അക്കാലത്ത്ട്രങ്ക്‌കോള്‍ വഴി ഫോണില്‍ ബന്ധപ്പെടുകയെന്നത് എളുപ്പമുള്ളകാര്യമല്ല. ചിലപ്പോള്‍ ദിവസം മുഴുവന്‍ കാത്തിരുന്നാലും കണക്ഷന്‍ കിട്ടില്ല. എസ്.ടി.ഡി നിലവിലില്ല. പത്തോ പതിനാലോ ഇരട്ടിചെലവുള്ള ലൈറ്റിനിOE് കോള്‍സംവിധാനവും ഉപകരിച്ചുവെന്നുവരില്ല. ഇക്കാര്യം പറഞ്ഞ് സമാധാനിപ്പിച്ചു. അന്നവര്‍ അടങ്ങി.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍അതിരാവിലെ വീണ്ടും വിളി.ഇക്കുറി കരച്ചിലാണ്. ഫോണ്‍വിളി സാധ്യമല്‌ളെങ്കില്‍ കത്ത് അയക്കുമായിരുന്നു. കത്തും കിട്ടിയില്ല. വൈകിട്ട് വിവരം തരാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, അവരുടെ മനസ്സില്‍അനാവശ്യമായ സംശയങ്ങള്‍ ഉയര്‍ന്നിരിക്കയാണെന്ന് വ്യക്തമായിരുന്നു.ഐ.എഫ്.ഡബ്‌ള്യു.ജെ എന്നസ ം ഘ ട ന ാരപ സ ി  ന്‍ റ ് വിക്രം റാവുഎന്ന വ്യക്തിയില്‍ കേന്ദ്രീകൃതമാണെന്നത്മനസ്സിലാക്കിയി രുന്നു വെങ്കിലും ണ്‍
നമ്പര്‍ അറിയില്ല. (കെ.എം.റോയ് അന്ന്സെക്രട്ടറി ജനറലായിട്ടില്ല).ഡല്‍ഹി യൂനിയനുമായിലൈറ്റിനിങ്ങില്‍തന്നെ ബന്ധപ്പെട്ടു. ഇംഗ്‌ളീഷ് വാര്‍ത്താ ഏജന്‍സിയില്‍ ജോലി
ചെയ്യുന്നവരെ വിളിച്ച് ഇംഗ്‌ളീഷില്‍ ചോദിച്ചാലും ഹിന്ദിയിലേ മറുപടി പറയൂ എന്നത് ദേശീയ
സമ്മേളനങ്ങളില്‍ പങ്കെടുത്തപ്പോഴൊക്കെയുള്ള അനുഭവമാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീ
ട്ടില്‍നിന്ന് വൈകി ഇറങ്ങും. രാത്രി വൈകും മുമ്പ് തിരിച്ചത്തെും ഫോണ്‍ വിളിക്കാനായി മാത്രം.
കാരണം, പ്രേമ വിവാഹം കഴിച്ച അതീവ സുന്ദരനായ ഭര്‍ത്താവ് തന്നില്‍നിന്ന് അകലുവാന്‍ ഈ
യാത്ര കാരണമായോ എന്ന ഭയപ്പാടിലായിരുന്നുആ യുവതി. ഫോണില്‍ വിളിച്ചു പൊട്ടിക്കരയുക
യായിരുന്നു. ബുദ്ധിമോശം കാണിക്കുമോ എന്ന്ഭയപ്പെടുത്തുംവിധം സൂചനകളുള്ളതായിരുന്നു
സംസാരരീതി. ഡല്‍ഹി വിളി നിര്‍ത്തി പിന്നീട് ലക്‌നൗ നമ്പറിലേക്കായി എന്റെ വിളി. അവി
ടെ എവിടെയോ ആയിരുന്നു ക്യാമ്പ്. ആരെയും ഫോണില്‍ ബന്ധപ്പെടാനായില്‌ളെങ്കിലും
സ്‌നേഹസമ്പന്നയായ ഭാര്യയെ ഭര്‍ത്താവിന്റെ നിസ്സഹായാവസ്ഥ വിശ്വസനീയമാംവിധം ബോ
ധ്യപ്പെടുത്താനായി എന്നത് ഏറെ ചാരിതാര്‍ഥ്യം പകരുന്ന അനുഭവമായി.
പക്ഷേ, ഇതിന്റെ പേരില്‍ വിമര്‍ശം എറ്റുവാങ്ങേണ്ടതായും വന്നു. യൂനിയന്റെ ഒരു രൂപ
പോലും അനാവശ്യമായി ചെലവഴിക്കരുതെന്ന നിര്‍ബന്ധബുദ്ധി പ്രകടിപ്പിച്ചിരുന്ന എന്റെ
നിലപാട് ചില മുന്‍ ഭാരവാഹികളുടെ ധൂര്‍ത്ത് ചര്‍ച്ച ചെയ്യാനിടയാക്കിയിരുന്നു. അതില്‍ പകയുള്ള
വരുണ്ട്. ഓരോ എക്‌സിക്യൂട്ടീവിലും ചെലവിനങ്ങള്‍ വായിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറിയുടെ
പേരില്‍ ഒരു ചെലവിനവും ഉണ്ടാകുമായിരുന്നില്ല.അപ്പോഴാണ് സാമാന്യം മോശമല്ലാത്ത തുക
ക്കുള്ള ഫോണ്‍ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.സ്വന്തം കാര്യത്തിനായി (ഫോണ്‍ വെച്ചിട്ടുള്ളത്
എന്റെ വീട്ടിലാണല്‌ളോ) ഫോണ്‍ വിളിച്ചു എന്നമട്ടില്‍ വ്യാഖ്യാനിക്കാന്‍ ശ്രമമുണ്ടായെങ്കിലും
എന്റെ വിശദീകരണം അംഗങ്ങള്‍ പൂര്‍ണമായുംഅംഗീകരിച്ചു. എന്തായാലും, പിന്നീട് കത്ത് കിട്ടി
ക്കാണണം, പത്രപ്രവര്‍ത്തകഭാര്യയുടെ ഫോണ്‍വിളി നിന്നു.അടുത്ത വിഷയത്തിലേക്ക് കടക്കുംമുമ്പ് ആമുഖമായി പറയട്ടെ: മദ്യപാനം ആരോഗ്യത്തിന്ഹാനികരം മാത്രമല്ല, മാനഹാനി ഉറപ്പാക്കുന്ന
ശീലവുമാണ്. ഒരു രാത്രി മുഴുവന്‍ അപരിചിതരുമായി ‘കമ്പനികൂടി’ നേരം പുലര്‍ന്നപ്പോള്‍
അര്‍ദ്ധബോധാവസ്ഥയില്‍ താന്‍ പരിഹാസ്യനാകുകയായിരുന്നുവെന്ന തിരിച്ചറിവാണ് മദ്യ
പാനം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍തന്നെ പ്രേരിപ്പിച്ചതെന്ന് കവി കടമ്മനിട്ട രാമകൃ
ഷ്ണന്‍ എഴുതിയിട്ടുണ്ട്. ഈ ലേഖകനും ഇത്തരം അനുഭവങ്ങളുണ്ട്. അമിതമായി മദ്യപിക്കുന്ന
ഉന്നതരായ പല വ്യക്തികളും അപഹാസ്യരാകുന്നതിന് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ‘മദ്യപാനം
ആരോഗ്യത്തിന് ഹാനികരം; അമിതമദ്യപാനംഅപമാനം’ എന്നൊരു പരസ്യവാചകം ആകാമെന്ന് തോന്നിയിട്ടുണ്ട്. ഇതൊക്കെയെങ്കിലുംസത്യസന്ധമായി, നിലതെറ്റാതെ മദ്യപിച്ചിട്ടു
ണ്ടെന്ന വസ്തുത വെളിപ്പെടുത്തിയത് ഫലംകണ്ട അനുഭവമാണ് പറയാനുള്ളത്. മാര്‍പാപ്പയു
ടെ സന്ദര്‍ശനവേളയില്‍ എറണാകുളത്തുനിന്ന്കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന ‘ദീപിക’ സംഘത്തെ ഏറ്റുമാനൂരില്‍ പൊലീസ് തടയുകയുംവാഗ്വാദത്തിനിടെ ലേഖകനുനേരെ കൈയേറ്റമു
ണ്ടാകുകയും ചെയ്തു. എ.എസ്.പി. കൈയേറ്റംചെയ്തു എന്നാണ് ആക്ഷേപം. (ഐ.പി.എസ്
ഓഫീസറായ ഇദ്ദേഹം ഡി.ജി.പി റാങ്കില്‍ മൂന്നോനാലോ വര്‍ഷം മുമ്പാണ് വിരമിച്ചത്.) ലേഖകനെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്റെരീതിയനുസരിച്ച് ലേഖകനെതിരെ കേസെടുത്തു.
സ്ഥിരം പല്ലവിതന്നെ; ‘മദ്യപിച്ച് പൊലീസിന്റെഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെ
ടുത്തി’. പത്രപ്രവര്‍ത്തക യൂനിയന്‍ മാത്രമല്ല,പത്രഉടമസ്ഥ സംഘവും വിവിധ സംഘടനകളുംപ്രതിഷേധ പ്രസ്താവനകളിറക്കിയെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായില്ല. കോട്ടയത്ത് പ്രകടനം നടത്തുവാനും തിരുനക്കര മൈതാനിയില്‍ പൊതുയോഗം നടത്താനും
ഞാന്‍ നിര്‍ദേശം വെച്ചു. യൂനിയന്‍ ഭാരവാഹികള്‍ മാത്രം പ്രസംഗിച്ച പ്രസ്തുത യോഗത്തില്‍
ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള എന്റെപ്രസംഗത്തിലെ പ്രസക്തഭാഗം ഇപ്രകാരമായി
രുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ പേരെടുത്ത്പറഞ്ഞുകൊണ്ട് ഞാന്‍ വ്യക്തമാക്കി: ‘മിസ്റ്റര്‍,
താങ്കള്‍ക്ക് തെറ്റു പറ്റി. ‘മദ്യപിച്ചുകൊണ്ട്’ എന്നപ്രയോഗം എനിക്കെതിരെ ആയിരുന്നെങ്കില്‍ ആരും
വിശ്വസിക്കും. കാരണം ഞാന്‍ മദ്യപിക്കുന്നവനാണ്. ഇപ്പോഴും ചെറിയതോതില്‍ കഴിച്ചിട്ടുണ്ട്.
എന്നാല്‍, താങ്കള്‍ കേസെടുത്ത പത്രപ്രവര്‍ത്തകന്‍ മദ്യപിച്ചു എന്നുപറഞ്ഞാല്‍ ഒരാളും വിശ്വ
സിക്കില്ല. എന്തെന്നാല്‍ ഈ വ്യക്തി മദ്യപിക്കില്ല’. ഒന്നു കൂടി പറഞ്ഞു. അംഗസംഖ്യ കുറവുള്ള
(അന്ന് 400ല്‍ താഴെ അംഗങ്ങളേയുള്ളൂ) സംഘടനയാണെങ്കിലും ഞങ്ങളുടെ ശക്തി നാളെ
നേരം വെളുക്കുംമുമ്പ് താങ്കള്‍ മനസ്സിലാക്കും.സംഗതി ഏറ്റു. വെളുക്കുംമുമ്പേ സ്ഥലംമാറ്റി
ഉത്തരവായി. സംശയിക്കേണ്ട, മുഖ്യമന്ത്രിയായിരുന്നആഭ്യന്തര വകുപ്പും അദ്ദേഹം ഏറ്റെടുത്തു
കഴിഞ്ഞിരുന്നു കരുണാകരന്റെ കടാക്ഷംതന്നെ. പൊലീസില്‍ അപ്രതീക്ഷിത സ്ഥലംമാറ്റം
ശിക്ഷാനടപടിയായി കാണേണ്ടതുണ്ട്.മിതമായ മദ്യപാനം ആരോഗ്യത്തിന് അത്ര
ഹാനികരമല്‌ളെങ്കിലും എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണെന്ന് ഓര്‍മിക്കുന്നത് നല്ലതാണ്.
അതിന്റെ തിയറി ഇതാണ്.

0 $ 1 = 0 1 $ 2 = 2
0 $ 100 = 0 1 $ 100 = 100
0 $ 1000 = 0 1 $ 1000 = 1000
നിങ്ങള്‍ എത്ര കുറച്ച് കഴിച്ചാലും വിരോധികള്‍ക്ക് നിങ്ങളെ മുഴുക്കുടിയനാക്കാം. മദ്യം തൊടാത്തവനാണെങ്കില്‍ അപമാനിക്കാന്‍ വേറെ ഇല്ലാക്കഥയുണ്ടാക്കണം.