Kerala Union of Working Journalists

ഇലക്ഷന്‍ കമ്മീഷനുള്ള കത്ത്‌

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനാധിപത്യപരമായ അവകാശം ഓരോ പൗരനും വിനിയോഗിക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ തീര്‍ത്തും മാതൃകാപരമായിരുന്നു. വോട്ടെടുപ്പു ദിവസം പൊതു-സ്വകാര്യ സ്ഥാപനങ്ങളും തൊഴില്‍ സ്ഥാപനങ്ങളും അവധി നല്‍കി ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന നിര്‍്‌ദ്ദേശം കമ്മീഷന്‍ നല്‍കുകയുായല്ലോ. ഇത് കാലാകാലങ്ങളായി ഈ നാട്ടിലെ സംഘടിത തൊഴില്‍ വിഭാഗങ്ങള്‍ അനുഭവിച്ചുപോന്ന ജനാധിപത്യപരമായ അവകാശമാണ്. ഇതനുസരിച്ച് കേരളസര്‍ക്കാര്‍ അതിന്റെ കീഴിലുള്ള ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിക്കുകയും സ്വകാര്യമേഖലയിലുള്ള തൊഴില്‍സ്ഥാപനങ്ങൡലെ തൊഴിലാളികള്‍ക്ക് വോട്ടെടുപ്പു ദിവസം അവധി നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നതായി മനസ്സിലാക്കുന്നു.

2015 നവംബര്‍ 2,5 തീയതികളില്‍ നടന്ന കേരളത്തിലെ വോട്ടെടുപ്പിന് ഇലക്ഷന്‍ കമ്മീഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ സംസ്ഥാനത്തെ ചില പത്രസ്ഥാപനഉടമകള്‍ തയ്യാറായില്ല എന്ന കാര്യം അങ്ങയെ അറിയിക്കാനാഗ്രഹിക്കുന്നു.

More : LETTER TO ELECTION COMMISSION

Leave a comment

Your email address will not be published. Required fields are marked *