Kerala Union of Working Journalists

മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

തിരുവനന്തപുരം : മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ജനാധിപത്യം നിലനില്‍ക്കുന്നതിന് അത്യാവശ്യമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി ഗൗരീദാസന്‍ നായര്‍ പറഞ്ഞു.

kuwj 2

ചാനല്‍ ചര്‍ച്ചയുടെ പേരില്‍ ഏഷ്യാനെറ്റ് കോ-ഓഡിനേറ്റിംഗ് എഡിറ്ററായ സിന്ധു സൂര്യകുമാറിനെ ഫോണിലൂടെ വധഭീഷണി മുഴക്കിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

kavi1.1

സിന്ധു സൂര്യകുമാറിനെതിരെ ഉയര്‍ന്നുവന്ന വധഭീഷണി ഒരു വ്യക്തിക്കുനേരെ മാത്രം ഉണ്ടായതല്ലെന്നും മാധ്യമസമൂഹത്തിനെതിരെയുള്ളതാണെന്നും ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.ഇത്തരം പ്രവണതകള്‍ തുടക്കത്തിലെ അവസാനിപ്പിച്ചില്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തിനുതന്നെയത് ഭീഷണിയാകുമെന്ന് അദ്ദേഹം പറഞ്ഞു.യൂണിയന്‍ ജില്ലാപ്രസിഡന്റ് സി.റഹീം, സെക്രട്ടറി ബി.എസ് പ്രസന്നന്‍ , പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍ അജിത്കുമാര്‍ ,ഗീത നസീര്‍, ആര്‍ പാര്‍വ്വതി ദേവി, ബി.ശ്രീജന്‍, ആര്‍. അജയഘോഷ്, സംസ്ഥാന സെക്രട്ടറി എ.വി.മുസാഫിര്‍ അംഗങ്ങളായ എ.സുകുമാരന്‍, ഹാരിസ് കുറ്റിപ്പുറം, സുരേഷ് വെള്ളിമംഗലം, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.കെ.ജോയി നായര്‍ വൈസ് പ്രസിഡന്റ് പി.ആര്‍ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

kuwj