Loading Events

« All Events

  • This event has passed.

കേരളപത്രപ്രവര്‍ത്തകയൂണിയന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 24ന് തൊഴില്‍ സുരക്ഷാ മാര്‍ച്ച്

April 24

മാധ്യമ തൊഴില്‍ മേഖലയിലെ പിരിച്ചുവിടലുകള്‍ക്കെതിരെയും കരാര്‍ തൊഴിലില്‍ പോലും സുരക്ഷിതത്വം ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമത്തിനെതിരെയും ഏപ്രില്‍ 24ന് തൊഴില്‍ സുരക്ഷാമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ന്യൂസ് 18 ടിവി എന്നീ സ്ഥാപനങ്ങളില്‍ നിന്നും 20ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്.ഇതിനെതിരെ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനുമായി ചേര്‍ന്ന് ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കു.

ആദ്യഘട്ടമായി ഏപ്രില്‍ 24ന് കൊച്ചി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഓഫീസിലേക്ക് മാധ്യമപ്രവര്‍ത്തകരുടേയും മാധ്യമ ജീവനക്കാരുടേയും മാര്‍ച്ച് സംഘടിപ്പിക്കും. തുടര്‍ന്ന് വിവിധ ട്രേഡ് യൂണിയനുകളുടെ നേത്രുപരമായ പങ്കാളിത്തത്തോടെ റാലികളും കണ്‍വന്‍ഷനുകളും നടത്തും. ന്യൂസ് 18 ടിവിയിലെ സ്ഥിരം ജീവനക്കാരെ പിരിച്ച് വിട്ടതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

Details

Date:
April 24
Event Category: