Kerala Union of Working Journalists

കെസിആര്‍ഒ- യൂണിസെഫ് മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം : കേരള ചൈല്‍ഡ് റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററിയും യൂണിസെഫും ചേര്‍ന്നു നല്‍കുന്ന മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതോ കേരളം ആസ്ഥാനമായുള്ളതോ ആയ മാധ്യമങ്ങളുടെ ലേഖകര്‍ക്ക് എന്‍ട്രികള്‍ അയയ്ക്കാം. പത്രം, മാസിക/ വാരിക, വെബ്‌സൈറ്റ്,വാര്‍ത്താചിത്രം,ടെലിവിഷന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ടെലിവിഷന്‍ ഒഴികെയുള്ള വിഭാഗങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായാണ് അവാര്‍ഡ് നിര്‍ണ്ണയം.

POSTER
ഇമ്മ്യൂണൈസേഷന്‍, കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ചൂഷണം / അതിക്രമം, പെണ്‍കുട്ടിയുടെ നേട്ടങ്ങള്‍ എന്നീ വിഷയങ്ങളില്‍ 2016 നവംബര്‍ 1 മുതല്‍ ഈ മാസം 31വരെ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്തതോ ആയ എന്‍ട്രികളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വാര്‍ത്ത, ഫീച്ചറുകള്‍, വാര്‍ത്താ ചിത്രം എന്നിവ അവ പ്രസിദ്ധീകരിച്ച പേജിനും പേജിന്റെ മൂന്നു പകര്‍പ്പുകള്‍ക്കും ഒപ്പമാണ് അയക്കേണ്ടത്.
വെബ്‌സ്റ്റോറി പ്രസിദ്ധീകരിച്ച വിധത്തിലുള്ള പ്രിന്റ്ഔട്ടും മൂന്നുപകര്‍പ്പുകളും യുആര്‍എല്ലും അയക്കണം. വാര്‍ത്താ ചിത്രത്തിന്റെ 30X20 സെന്റീമീറ്ററിലുള്ള മൂന്നു പ്രിന്റുകളും ചിത്രത്തെക്കുറിച്ചുള്ള വിവരണവും ഉള്‍പ്പെടുത്തണം.ടെലിവിഷന്‍ വിഭാഗത്തില്‍ ഡിവിഡി ഫോര്‍മാറ്റിലാണ് എന്‍ട്രികള്‍ അയയ്‌ക്കേണ്ടത്.

സ്ഥാപന മേലധികാരിയുടേയോ വാര്‍ത്താവിഭാഗം മേധാവിയുടേയോ സാക്ഷ്യപത്രം,എന്‍ട്രികള്‍ അയക്കുന്ന ആളിന്റെ ഫോട്ടോ എന്നിവ ഉള്‍പ്പെടുത്തണം.കേരള മീഡിയ അവാര്‍ഡ്‌സ്, c/o കെസിആര്‍ഒ, ലയോള എക്‌സ്റ്റന്‍ഷന്‍ സര്‍വീസസ്, ശ്രീകാര്യം (പിഒ), തിരുവനന്തപുരം – 695 017 എന്ന വിലാസത്തിനൊപ്പം keralamediaawards@gmail.com എന്ന ഇമെയില്‍ വിലാസത്തിലും എന്‍ട്രികള്‍ അയക്കണം. അവസാനതീയ്യതി നവംബര്‍ 12. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 99471 60009