
പി.എഫ്. പെന്ഷന് ഉയര്‍ന്ന ഓപ്ഷന്: പി.എഫ്. കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കണം കേരള പത്രപ്രവര്‍ത്തക യൂണിയന്
ഉയര്‍ന്ന പെന്ഷന് ലഭിക്കാനായി ഓപ്ഷന് നല്‍കാനും ഇതിനുള്ള പൂര്‍വ്വകാലപ്രാബല്യത്തോടെ കുടിശ്ശിക അടയ്ക്കാനും പി.എഫ്. ട്രസ്റ്റുകളിലുള്പ്പെട്ട തൊഴിലാളികള്‍ക്ക് സാധിക്കില്ലെന്ന പി.എഫ്. ഓര്‍ഗനൈസേഷന്റെ ഉത്തരവ് സുപ്രീംകോടതി വിധിയുടെയും കേന്ദ്ര തൊഴില്‍വകുപ്പു മന്ത്രി പാര്‍ലമെന്റിനു നല്കിയ ഉറപ്പിന്റെയും ലംഘനമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് അഭിപ്രായപ്പെട്ടു.