Home > Archive for coverstory ( > Page 2)

കെ യു ഡബ്ല്യൂ ജെ മാഗസിന്‍ ജനുവരി ഇഷ്യു എഡിറ്റോറിയല്‍

കേരളത്തിലെ മാധ്യമപ്രവര്‍ത്തക സമൂഹം ഇന്നേവരെ നേരിട്ടതില്‍ ഏറ്റവും വലിയ വെല്ലുവിളിയാണ് ജുഡീഷ്യല്‍ സംവിധാനവുമായി ഉണ്ടായ ഏറ്റുമുട്ടല്‍. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഒരു പറ്റം അഭിഭാഷകര്‍ വഴിമരുന്നിട്ട സംഘര്‍ഷം പുതുവര്‍ഷത്തിലും തുടരുന്നു. നിരന്തരമായ കാമ്പയിനുകളെത്തുടര്‍ന്ന് പൊതുസമൂഹം അഭിഭാഷകരെ പൂര്‍ണമായി ഒറ്റപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ കേരളത്തിലെ ന്യായാധിപസമൂഹം ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന മൗനസമീപനം, പ്രശ്‌നക്കാരായ വക്കീലന്‍മാര്‍ക്ക് നിശ്ശബ്ദ പിന്തുണയായി തീര്‍ന്നിരിക്കുന്നു....

സൈബര്‍ ഇടങ്ങളിലെ സ്വാതന്ത്ര്യം

എന്‍.പ്രഭാകരന്‍ ഷാജി ജേക്കബ് എഡിറ്റ് ചെയ്ത ‘ഫെയ്‌സ്ബുക്ക് നവമലയാളത്തിന്റെ സൈബര്‍ മാനിഫെസ്റ്റോ’ എന്ന പുസ്തകം ഫെയ്‌സ്ബുക്കിലും ഓണ്‍ലൈന്‍ജേണലുകളിലും ന്യൂസ്‌പോര്‍ട്ടലുകളിലും ബ്ലോഗുകളിലും മറ്റുമായി മലയാളികള്‍ നടത്തിവരുന്ന ഇടപെടലുകളെ കുറിച്ച് ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള ആഴത്തിലും പരപ്പിലുമുള്ള അന്വേഷണങ്ങളുടെ പ്രധാനപ്പെട്ട ആധാരങ്ങളിലൊന്നായിരിക്കും.’ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മലയാളിയുടെ സാമൂഹ്യജീവിതം സൃഷ്ടിച്ച സാംസ്‌കാരികരാഷ്ട്രീയങ്ങളുടെ ചരിത്രമെഴുതാന്‍ ഭാവിക്കുവേണ്ടി കരുതി വെക്കുന്ന ഒരു...

സ്വദേശാഭിമാനിയുടെ നൂറാം ചരമവര്‍ഷികം ആരും അറിയാതെ കടന്നുപോയി.

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ മലയാളിയുടെ ആധുനിക നവബോധരൂപീകരണത്തെ സ്വാധീനിച്ച പത്രപ്രവര്‍ത്തനത്തിന്റെ ഭീഷ്മാചാര്യനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ലോകത്തോട് വിട പറഞ്ഞിട്ട് 2016 മാര്‍ച്ച് 28 ന് നൂറ് വര്‍ഷമായി പക്ഷെ അദ്ദേഹത്തിന്റെ ഈ ദിനം ആരുമാരും അറിയാതെ കടന്നുപോയി എന്നതാണ് വാസ്തവം പത്രങ്ങളോ പത്രപ്രവര്‍ത്തകരോ എന്തിന് രാമകൃഷ്ണപിള്ളയെ കുറിച്ച് അഭിമാനിക്കുന്ന പൊതു സമൂഹമോ ഒന്നും ശ്രദ്ധിക്കാതെയാണ് ആ...

ഒരു വാര്‍ത്താ താരത്തിന്റെ അപരാഹ്നത്തിലെ മരണം.

എല്ലാ കഥയും നീണ്ടു പോകുമ്പോള്‍ മരണത്തില്‍ അവസാനിക്കുന്നു. അതു മാറ്റി നിറുത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനും അല്ല. അപരാഹ്നത്തിലെ മരണം എന്ന കൃതിയില്‍ ഏണസ്റ്റു ഹെമിംങ് വെ എഴുതിയത് ആണ് ഇത്. അതെ, അതാണ് സൃഷ്ടിയുടെ നിയമം, പ്രമാണം. പക്ഷെ ജീവിതത്തിന്റെ അപരാഹ്നത്തില്‍ നടന്ന മരണം ഇവിടെ ഒരു പ്രതിഭയുടെ അസമയത്തുള്ള...

സമരം പഠിപ്പിക്കാന്‍ കോച്ചിംങ് ക്ലാസ്സില്ല.

പത്രമാധ്യമ സ്ഥാപനങ്ങള്‍ ലാഭം ഉണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. മൂലധനം മുടക്കി റോമെറ്റീരിയലുകളും യന്ത്രങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ , അച്ചടിക്കടലാസ്, യന്ത്രങ്ങള്‍, തൊഴിലാളി… തുടങ്ങിയവയാണ്. ഈ വ്യവസായത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. അതായത് മുതല്‍ മുടക്കുന്ന മുതലാളിയും തൊഴിലെടുക്കുന്ന തൊഴിലാളിയും എന്ന മട്ടിലാണ് അതി നിലനില്ക്കുന്നത്. കുറച്ചു കൂടി വിശദമായി പറഞ്ഞാല്‍ മാര്‍ക്‌സ് പറഞ്ഞ ചൂഷണാധിഷ്ഠിത...