Kerala Union of Working Journalists

തൊഴിൽ കോഡും മാധ്യമങ്ങളും

അഡ്വ. തമ്പാൻ തോമസ്​ മുതലാളിത്ത വ്യവസ്ഥിതിയിൽ ഉൽപാദനം വർധിക്കുകയും അത് താഴേക്ക് ഒലിച്ചിറങ്ങി സാധാരണ ജനങ്ങൾക്ക് ഗുണകരമാവണം എന്ന മുദ്രാവാക്യം ഉയർത്തി 1975ൽ ആരംഭിക്കുകയും പിന്നീട് ലോകമെമ്പാടും ആരാധകരുണ്ടാവുകയും ചെയ്ത ആഗോളവത്കരണം ഇന്ത്യയിൽ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഭരണഘടനയെ കാറ്റിൽ പറത്തി പുതിയ തൊഴിൽ കോഡുകൾ ഉണ്ടാകുന്നത്. ഏകഭരണം നടക്കുന്ന ചൈനയുടെ മാതൃകയിൽ ഒരു യൂണിയൻ മാത്രം നിലനിൽക്കുകയും ആ യൂണിയെൻറ പ്രതിനിധി ഒരേസമയം മുതലാളിക്കും തൊഴിലാളിക്കും വേണ്ടി സംസാരിക്കുകയും ചെയ്യുന്ന കാലമാണ് നരേന്ദ്രമോദി സ്വപ്നം കാണുന്നത്.… Continue reading തൊഴിൽ കോഡും മാധ്യമങ്ങളും

വര്‍ക്കിങ് ജേണലിസ്​റ്റ്​ ആക്റ്റും വേജ് ബോര്‍ഡും പോയ വഴി..

എൻ.പി രാജേന്ദ്രൻ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ബലവും പ്രതീക്ഷയും ആയിരുന്ന വര്‍ക്കിങ് ജേണലിസ്​റ്റ്​ ആക്റ്റ് ഇനി നിയമപുസ്തകത്തിലില്ല. രാജ്യത്തെ പതിമൂന്നു നിയമങ്ങള്‍ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യസുരക്ഷ ബില്‍ പാര്‍ലമെൻറ്​ പാസാക്കിയതോടെയാണ് വര്‍ക്കിങ് ജേണലിസ്​റ്റ്​ ആക്റ്റ് ഇല്ലാതായത്. ജനാധിപത്യ രാജ്യങ്ങളിലെല്ലാം ഫോര്‍ത്ത് എസ്​റ്റേറ്റായി അംഗീകരിക്കപ്പെട്ട മാധ്യമപ്രവര്‍ത്തനത്തി​െൻറ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി, 1955 ല്‍ അതികായന്മാര്‍ നിറഞ്ഞ ഇന്ത്യന്‍ പാര്‍ലമെൻറ്​ ഏറെ ചര്‍ച്ചകള്‍ നടത്തി രൂപം നല്‍കിയ നിയമമാണ്, മഹാമാരിയുടെ മറവില്‍ ഒരു ചര്‍ച്ച… Continue reading വര്‍ക്കിങ് ജേണലിസ്​റ്റ്​ ആക്റ്റും വേജ് ബോര്‍ഡും പോയ വഴി..

കോർപറേറ്റ് അജണ്ടയിൽ ചിറകറ്റ് തൊഴിലാളി അവകാശങ്ങൾ

കെപി റെജി സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ൽ തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​നുേ​മ​ൽ പ​തി​ച്ച ഏ​റ്റ​വും വി​നാ​ശ​കാ​രി​യാ​യ ഇ​ടി​ത്തീ ആ​യി മാ​റു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ൻ​റി​ൽ പാ​സാ​ക്കി​യെ​ടു​ത്ത പു​തി​യ തൊ​ഴി​ൽ നി​യ​മ​സം​ഹി​ത​ക​ൾ. പ​തി​റ്റാ​ണ്ടു​ക​ളാ​യി തൊ​ഴി​ൽ, അ​വ​കാ​ശ സം​ര​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന നി​യ​മ​ത്തിെ​ൻ​റ സു​ര​ക്ഷ​യി​ൽ​നി​ന്നു പി​ടി​ച്ചു​മാ​റ്റി വ​ർ​ക്കി​ങ് ജേ​ണ​ലി​സ്റ്റ് ആ​ക്ട് റ​ദ്ദാ​ക്കു​ക​യും ഒ​ക്കു​പ്പേ​ഷ​ന​ൽ സേ​ഫ്റ്റി കോ​ഡി​ലെ പ​രി​മി​ത വ​കു​പ്പു​ക​ളു​ടെ പ​രി​ധി​യി​ലേ​ക്കു ചു​രു​ക്കു​ക​യും ചെ​യ്ത​തോ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​ച്ചേ​ൽ​പ്പി​ച്ച ഇൗ ​നി​യ​മ​ദു​ര​ന്ത​ത്തിെ​ൻ​റ കൊ​ടി​യ ഇ​ര​ക​ളാ​യി മാ​റാ​ൻ പോ​വു​ക​യാ​ണ്. ഭേ​ദ​ഗ​തി​ക​ൾ​ക്കോ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കോ ഒ​ര​വ​സ​ര​വും കൊ​ടു​ക്കാ​തെ​യാ​ണ് ഭ​ര​ണ​പ​ക്ഷാ​നു​കൂ​ല… Continue reading കോർപറേറ്റ് അജണ്ടയിൽ ചിറകറ്റ് തൊഴിലാളി അവകാശങ്ങൾ

ഇ.പി.എഫ്. ആനുകൂല്യ നിഷേധം ഒരു മാതൃഭൂമി അനുഭവം

വേജ്‌ബോര്‍ഡ് ആനുകൂല്യം പിടിച്ചു വെച്ച
മാതൃഭൂമിക്കെതിരെ പി.എഫ്. കമ്മീഷണറുടെ വിധി : 25 പേര്‍ക്ക് കുടിശ്ശിക ലഭിക്കും , മാതൃഭൂമിയില്‍ നിന്നു വിരമിക്കുമ്പോള്‍ പ്രോവിഡന്റ് ഫണ്ട് ആനൂകൂല്യം പൂര്‍ണ്ണരൂപത്തില്‍ അനുവദിച്ചില്ലെന്ന എന്റെ പരാതിയിന്മേല്‍ ഡിപ്പാര്‍ട്ട്്‌മെന്റിന്റെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായി.

Published
Categorized as coverstory

കേരള ഹൈക്കോടതിയില്‍ സംഭവിച്ചത്

സി.നാരായണന്‍ ——————————————– കേരളത്തിലെ പതിനേഴ് പ്രമുഖ മാധ്യമങ്ങളെയും കേരള പത്രപ്രവര്‍ത്തക യൂണിയനെയും പ്രതിസ്ഥാനത്ത് ചേര്‍ത്ത് അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അേേസാസിയേഷന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നു എന്നതാണ് വക്കീലന്‍മാര്‍ സൃഷ്ടിച്ചിരിക്കുന്ന പുതിയ വാര്‍ത്ത. അഭിഭാഷകരുടെ യശസ്സിനും പ്രതിച്ഛായക്കും കേടു വരുത്തി എന്നതാണ് ഇത്രയും ഭീമമായ മാനനഷ്ടത്തുക ഈടാക്കാന്‍ വക്കീല്‍ അസോസിയേഷനെ പ്രേരിപ്പിക്കുന്നത് എന്ന് നോട്ടീസില്‍ പറയുന്നുണ്ട്. ധനേഷ് മാത്യു മാഞ്ഞൂരാന്‍ എന്ന ഗവ. പ്ലീഡറുടെ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്േദശങ്ങള്‍ക്ക് എതിരാണത്രേ.… Continue reading കേരള ഹൈക്കോടതിയില്‍ സംഭവിച്ചത്