Kerala Union of Working Journalists

കേരള സംസ്ഥന പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി ബൈലോ ഭേദഗതി

3-3-2016 ന് ബഹു. പി.ആര്‍.ഡി. ഡയറക്ടറുടെ ഓഫീസില്‍ ചേര്‍ന്ന കേരള സംസ്ഥന പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി ബൈലോ ഭേദഗതി ഉപസമിതി യോഗത്തിനു മുമ്പാകെ കേരള പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി അവതരിപ്പിച്ച ഭേദഗതി നിര്‍ദ്ദേശങ്ങള്‍. ————————————————– ചട്ടം വകുപ്പ്-2 ലക്ഷ്യങ്ങള്‍ ———————— ‘കേരള സംസ്ഥാനത്തു നിന്നും പ്രസിദ്ധീകരിക്കപ്പെടുന്നവയോ സംപ്രേഷണം അഥവാ പ്രക്ഷേപണം ചെയ്യപ്പെടുന്നവയോ ആയ പത്ര-ദൃശ്യ-ഓണ്‍ലൈന്‍-റേഡിയോ മാധ്യമങ്ങളിലും കേരളത്തിനു പുറത്ത് മലയാളഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുകയോ സംപ്രേഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന വാര്‍ത്താമാധ്യമങ്ങളുടെ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വാര്‍ത്താകാര്യാലയങ്ങളിലും സേവനം അനുഷ്ഠിച്ച ശേഷം… Continue reading കേരള സംസ്ഥന പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി ബൈലോ ഭേദഗതി

Published
Categorized as circular

നിയമസഭാതെരഞ്ഞെടുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും റിപ്പോര്‍ട്ടിംഗിനായി പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും. ഇതിനായി മാധ്യമ പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കണമെന്ന് തെരഞ്ഞെടുപ്പ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ വിശദാംശങ്ങളും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സ്ഥാപന അധികൃതരുടെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി 20ന് വൈകീട്ട് അഞ്ചിന് മുമ്പ് പബ്ലിക് ഓഫീസ് കോമ്പൗണ്ടിലുള്ള സുതാര്യ കേരളം സെല്ലില്‍ നല്‍കണം. UNION CIRCULAR

Published
Categorized as circular

പെന്‍ഷന്‍ അംശാദായം: കുടിശ്ശിക അടയ്ക്കാന്‍ മാര്‍ച്ച് നാല് വരെ സമയം അനുവദിച്ച് ഉത്തരവായി

പത്രപ്രവര്‍ത്തകര്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്ന ശേഷം അംശാദായം അടയ്ക്കാന്‍ വീഴ്ച വരുത്തിയവര്‍ക്ക് കുടശ്ശിക അടച്ച് അംഗത്വം റഗുലറൈസ് ചെയ്യാന്‍ അവസരം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മാര്‍ച്ച് നാല് വരെ കുടിശ്ശിക അടയ്ക്കാം. യൂണിയന്‍ ഏതാനും മാസമായി നിരന്തരമായി നടത്തിയ ശ്രമത്തിലൊടുവിലാണ് ഇത് അവസാനത്തെ അവസരം എന്ന മുന്നറിയിപ്പോടെ കുടിശ്ശിക അടയ്ക്കാന്‍ അവസരം അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നോണ്‍ ജേര്‍ണലിസ്റ്റ് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കുന്നതും. 15 ശതമാനം തുക ഒറ്റത്തവണയായാണ് അടയ്‌ക്കേണ്ടത്. ഈ അവസരം അശ്രദ്ധയും… Continue reading പെന്‍ഷന്‍ അംശാദായം: കുടിശ്ശിക അടയ്ക്കാന്‍ മാര്‍ച്ച് നാല് വരെ സമയം അനുവദിച്ച് ഉത്തരവായി

Published
Categorized as circular

ഇലക്ഷന്‍ കമ്മീഷനുള്ള കത്ത്‌

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനാധിപത്യപരമായ അവകാശം ഓരോ പൗരനും വിനിയോഗിക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ തീര്‍ത്തും മാതൃകാപരമായിരുന്നു. വോട്ടെടുപ്പു ദിവസം പൊതു-സ്വകാര്യ സ്ഥാപനങ്ങളും തൊഴില്‍ സ്ഥാപനങ്ങളും അവധി നല്‍കി ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന നിര്‍്‌ദ്ദേശം കമ്മീഷന്‍ നല്‍കുകയുായല്ലോ. ഇത് കാലാകാലങ്ങളായി ഈ നാട്ടിലെ സംഘടിത തൊഴില്‍ വിഭാഗങ്ങള്‍ അനുഭവിച്ചുപോന്ന ജനാധിപത്യപരമായ അവകാശമാണ്. ഇതനുസരിച്ച് കേരളസര്‍ക്കാര്‍ അതിന്റെ കീഴിലുള്ള ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിക്കുകയും സ്വകാര്യമേഖലയിലുള്ള തൊഴില്‍സ്ഥാപനങ്ങൡലെ തൊഴിലാളികള്‍ക്ക് വോട്ടെടുപ്പു ദിവസം… Continue reading ഇലക്ഷന്‍ കമ്മീഷനുള്ള കത്ത്‌

Published
Categorized as circular

പത്രപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഭീഷണി : കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു.

എഴുത്തിനും വായനയ്ക്കും അധമമനസ്സുകളുടെ അനുമതി തേടേണ്ട ദുരവസ്ഥയാണ് പ്രബുദ്ധ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും നേരിട്ടിരിക്കുന്നതെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡ് പി.എ. അബ്ദുള്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി. നാരായണനും പ്രസ്താവനയില്‍ പറഞ്ഞു. കോഴിക്കോട്ടെ പ്രമുഖ വനിതാപത്രപ്രവര്‍ത്തകയായ വി.പി.റജീന സ്വന്തം ഫേസ്ബുക്ക് പേജിലെഴുതിയ ആത്മകഥാനുഭവങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉായ കടുത്ത ഭീഷണികള്‍ സര്‍ഗാത്മകതയ്‌ക്കെതിരായ അസഹിഷ്ണുതയുടെ കൊലവിളിയാണെന്ന് യൂണിയന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. റജീന എഴുതിയ ആത്മാംശരചന ഈ സമൂഹത്തിലെ വ്യക്തികളുടെ വിചിത്രമായ അനുഭവങ്ങളിലൊന്നു മാത്രമാണ്. അത്തരം രചനകള്‍ ഒരു വികാരത്തെയും… Continue reading പത്രപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഭീഷണി : കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു.

Published
Categorized as circular