Kerala Union of Working Journalists

പെന്‍ഷന്‍ അംശാദായം: കുടിശ്ശിക അടയ്ക്കാന്‍ മാര്‍ച്ച് നാല് വരെ സമയം അനുവദിച്ച് ഉത്തരവായി

പത്രപ്രവര്‍ത്തകര്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്ന ശേഷം അംശാദായം അടയ്ക്കാന്‍ വീഴ്ച വരുത്തിയവര്‍ക്ക് കുടശ്ശിക അടച്ച് അംഗത്വം റഗുലറൈസ് ചെയ്യാന്‍ അവസരം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മാര്‍ച്ച് നാല് വരെ കുടിശ്ശിക അടയ്ക്കാം. യൂണിയന്‍ ഏതാനും മാസമായി നിരന്തരമായി നടത്തിയ ശ്രമത്തിലൊടുവിലാണ് ഇത് അവസാനത്തെ അവസരം എന്ന മുന്നറിയിപ്പോടെ കുടിശ്ശിക അടയ്ക്കാന്‍ അവസരം അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നോണ്‍ ജേര്‍ണലിസ്റ്റ് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കുന്നതും. 15 ശതമാനം തുക ഒറ്റത്തവണയായാണ് അടയ്‌ക്കേണ്ടത്.

ഈ അവസരം അശ്രദ്ധയും അനാസ്ഥയും കൂടാതെ ഉപയോഗിക്കാന്‍ അംഗങ്ങള്‍ തയ്യാറാവണം. ഇനിയും നമുക്ക് ഇക്കാര്യം പറഞ്ഞ് സര്‍ക്കാരിന്റെ മുന്നില്‍ പോകാനുള്ള ന്യായമുണ്ടാവില്ല.

ഉത്തരവ് ഇന്ന്, അതായത് ഫിബ്രവരി നാലിന് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ രണ്ടു മൂന്നു ദിവസം കഴിയാതെ ജില്ലാ പി.ആര്‍.ഡി. ഓഫീസുകളില്‍ എത്തില്ല. അത് കൃത്യമായി മോണിറ്റര്‍ ചെയ്ത്, ഈ അവസരം ഉപയോഗിക്കേണ്ടവര്‍ ഉപയോഗിക്കണമെന്ന് അറിയിക്കുന്നു. ജില്ലാ പി.ആര്‍.ഡി. ഓഫീസിലാണ് കുടിശ്ശിക സ്വീകരിക്കുക. യൂണിയന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഇതില്‍ ശ്രദ്ധിക്കണം.

ഉത്തരവ് സംബന്ധിച്ച വിശദമായ പത്രക്കുറിപ്പ് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.