Kerala Union of Working Journalists

നീതിയുടെ വിജയകാഹളം

അഡ്വ. തമ്പാന്‍ തോമസ് :
വേജ് ബോര്‍ഡ് കേസിലെ ചരിത്രപ്രധാനമായ സുപ്രീംകോടതി വിധി പ്രഖ്യാ
പനം മഹായുദ്ധം ജയിച്ച ആഹ്‌ളാദവും ആവേശവുമാണുയര്‍ത്തുന്നത്. ഇന്ത്യന്‍ നിയമരംഗത്തെ മഹാരഥന്മാര്‍ ന്യായവാദങ്ങളുടെ നെടുങ്കോട്ടകള്‍ നിരത്തി പരമോന്നത കോടതിയില്‍ കെട്ടിപ്പൊക്കിയ പത്മവ്യൂഹം തകര്‍ത്തെറിഞ്ഞ് നേടിയതാണ് ഈ വിജയമെന്നത് ഈ ആഹ്‌ളാദത്തെഅത്യാഹ്‌ളാദമാക്കി മാറ്റുന്നു. രാജ്യത്തെ പത്ര വ്യവസായരംഗത്ത് പണിയെടുക്കുന്ന പത്രപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകേതര ജീവനക്കാരുമടക്കം ഏതാണ്ട് മുക്കാല്‍ ലക്ഷം പേരുടെ ഒരു വ്യാഴവട്ടത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്‌കരണമെന്ന ന്യായമായ ആവശ്യത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള പോരാട്ടമായതിനാല്‍ ഈ വിജയം അത്യധികമായചാരിതാര്‍ഥ്യവും പകരുന്നു. രാജ്യത്തെ കൊലകൊമ്പന്മാരായ നിയമജ്ഞരുടെ പ്രാഗല്ഭ്യവും മാധ്യമ സാമ്രാട്ടുകളുടെ പണക്കൊഴുപ്പുംകൈകോര്‍ത്തുനിന്നപ്പോള്‍ മാന്യമായ ശമ്പളമെന്ന തൊഴിലാളിയുടെ ന്യായമായ ആവശ്യം മാത്രമായിരുന്നു നമ്മുടെ ആയുധം. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ കോടതിയെക്കൊണ്ട് തള്ളിക്കാന്പതിനെട്ടല്ല പത്തൊമ്പത് അടവും പത്ര മുതലാളിമാര്‍ പയറ്റിനോക്കി. അവര്‍ ഉയര്‍ത്തിയഎല്ലാ എതിര്‍പ്പുകളെയും ഇന്ത്യയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുംവേണ്ടി കേരളാ പത്രപ്രവര്‍ത്തകയൂനിയന്റെ ബാനറില്‍ ശക്തിയുക്തം പൊളിച്ചടുക്കാന്കഴിഞ്ഞതാണ് ചീഫ് ജസ്റ്റീസ്‌നേതൃത്വം നല്‍കിയ ഡിവിഷന്‌ബെഞ്ചിനെ നമുക്ക് അനുകൂലമാക്കി മാറ്റാന്‍ കഴിഞ്ഞത്.
കെ.യു.ഡബ്‌ള്യു.ജെ ഉയര്‍ത്തിയ ന്യായവാദങ്ങളിലൂടെയുംപരമോന്നത കോടതിയുടെ വിധിവാചകങ്ങളിലൂടെയും കണ്ണോടിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. നമ്മുടെ ന്യായങ്ങളെ അക്ഷരംപ്രതി ശരിവെക്കുന്ന താണ് സുപ്രീംകോടതിയുടെപരാമര്‍ശങ്ങള്‍.പത്രമുതലാളിമാരുടെ സംഘടനയായ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയും അമൃത് ബസാര്‍ പത്രിക, ഇന്ത്യന്എക്‌സ്പ്രസ്, രാജസ്ഥാന്പത്രിക, ഹിന്ദു തുടങ്ങിയ 15ഓളം പത്രമുടമകളും സമര്‍പ്പിച്ച ഹരജികളില്‍ അണിനിരന്ന രാജ്യത്തെ പുകള്‍പെറ്റ നിയമവിശാരദന്മാരായ ഫാലി എസ്.നരിമാന്‍, കെ.കെ. വേണുഗോപാല്‍, ഹരീഷ് സാല്‍വെ, ഗോപാലസ്വാമി, അനില്‍ ദിവാന് തുടങ്ങിയ പ്രഗല്ഭമതികള്‍ വേജ് ബോര്‍ഡ് റിപ്പോര്‍ട്ടിനെ ഏതുവിധേനയും അപ്രസക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാദങ്ങളും തന്ത്രങ്ങളും പയറ്റിയത്. ആ തന്ത്രങ്ങള്‍ തന്നെയാ
ണ് ഈ നിയമയുദ്ധം ഏതാണ്ടു മൂന്നു വര്‍ഷത്തോളം നീളാന്‍ ഇടയാക്കിയതും.
വേജ് ബോര്‍ഡ് സംവിധാനം എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യവുമായി ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിക്ക് കീഴില്‌നടക്കുന്ന ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിക്കുകയും പരമോന്നത നീതിപീഠം പലകുറി സാധുതശരിവെക്കുകയും ചെയ്ത നിയമത്തിന്റെപിന്‍ബലത്തില്‍ കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയ ബോര്‍ഡിന്റെ ശിപാര്‍ശകളും വേജ് ബോര്‍ഡിന്റെ ഘടനതന്നെയും സുപ്രീംകോടതിയില്‍ചോദ്യംചെയ്യപ്പെട്ടത്.

മധ്യവേനല്‍ അവധിക്ക് പിരിഞ്ഞ 2011 മേയ് 11ന് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ച ഹരജിയില്‍ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം 2014 ജനുവരി ഒമ്പതിനാണ് വാദം പൂര്‍ത്തിയായത്. ഫെബ്രുവരിഏഴിന് നീതിയുടെ വിജയകാഹളം മുഴക്കി ആ വിധിപ്രഖ്യാപനവുമുണ്ടായി.
ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും ദീപക്‌നീതിയുടെ വിജയകാഹളം അഡ്വ. തമ്പാന്‍ തോമസ് പത്രവ്യവസായരംഗത്തുപണിയെടുക്കുന്ന ഏതാണ്ടുമുക്കാല്‍ ലക്ഷം പേരുടെ ഒരു വ്യാഴവട്ടത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്‌കരണമെന്ന ന്യായമായആവശ്യത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള പോരാട്ടമായതിനാല്‍ ഈ വിജയം അത്യധികമായ ചാരിതാര്‍ഥ്യം പകരുന്നു. മൂന്നു വര്‍ഷത്തോളം നീണ്ടനിയമയുദ്ധത്തില്‍ കേരളാപത്രപ്രവര്‍ത്തക യൂനിയനുചരിത്ര വിജയം നേടിത്തന്ന അഡ്വ. തമ്പാന്‍ തോമസ് കോടതി നടപടികളുടെ വിശദാംശങ്ങള്‍ വിവരിക്കുന്നു.
കേരളപത്രപ്രവര്‍ത്തക യൂനിയന്‍ മുഖപത്രം കേരളപത്രപ്രവര്‍ത്തക യൂനിയന്‍ മുഖപത്രം കേരളപത്രപ്രവര്‍ത്തക യൂനിയന്‍ മുഖപത്രം കേരളപത്രപ്രവര്‍ത്തക യൂനിയന് ജസ്റ്റിസ് മജീതിയ വേജ് ബോര്‍ഡ്‌നിയമ യുദ്ധം വര്‍മയുമടങ്ങിയ ബെഞ്ച് മുമ്പാകെയാണ് കേസ് ആദ്യം പരിഗണനക്കത്തെിയത്. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതിന് മുമ്പ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ചാപിള്ളയാക്കാന്‍ മാനേജ്‌മെന്റുകള്‌നടത്തിയ കുത്സിതശ്രമത്തെ നമുക്ക് പ്രതിരോധിക്കാനായി.

ജസ്റ്റീസ് ഭണ്ഡാരിയുടെ ബെഞ്ച് സ്
റ്റേ അനുവദിക്കാതിരുന്നപ്പോള്‍ വേജ് ബോര്‍ഡ് ശിപാര്‍ശ അംഗീകരിക്കരുതെന്ന ആവശ്യവുമായി മാനേജ്‌മെന്റ് കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു. ഇതു നമ്മള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ജസ്റ്റിസ് ഭണ്ഡാരി, വിജ്ഞാപനമിറക്കാന്‍ സര്‍ക്കാറിന് മുന്നില്‍ തടസ്സങ്ങളില്‌ളെന്ന് വ്യക്തമാക്കുകയും അദ്ദേഹത്തിന്റെ കര്‍ക്കശ നിര്‍ദേശത്തെതുടര്‍ന്നു മാനേജ്‌മെന്റുകള്‍ കത്ത് പിന്‍വലിക്കുകയും ചെയ്തിരുന്നു. (സര്‍ക്കാര്‍ അംഗീകാരംനല്‍കുകയും വിജ്ഞാപനം ഇറക്കുകയും ചെയ്തതോടെ യഥാര്‍ഥത്തില്‍ മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശ പ്രാബല്യത്തിലായതാണ്. അത്‌നടപ്പാക്കാന്‍ മാനേജ്‌മെന്റുകള്‍ നിയമപരമായിത്തന്നെ ബാധ്യസ്ഥരുമാണ്. അതിന് തയാറാവാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്വര്‍ക്കിOE് ജേണലിസ്റ്റ് ആക്ടിലെ 17ാം വകുപ്പ്പത്രപ്രവര്‍ത്തകര്‍ക്ക് അവകാശം നല്‍കുന്നുണ്ട്.ആ വകുപ്പിന്റെ പിന്‍ബലത്തിലാണ് വേജ്‌ബോര്‍ഡ് നിര്‍ദേശിച്ച 30 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കാത്ത രാജ്യത്തെ ഏകപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ് മാനേജ്‌മെന്റിനെതിരെ തൊഴിലാളികള്‍ കേരളാ ഹൈകോടതിയെ സമീപിച്ചത്. ഈ ഹരജി സ്വീകരിച്ച് എക്‌സ്പ്രസിനെതിരെ റവന്യൂ റിക്കവറി നടപടി തുടങ്ങാനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

downloadഇതിനെതിരെ എക്‌സ്പ്രസ് മാനേജ്‌മെന്റ് സമര്പ്പിച്ച റിട്ട് ഹരജി അനുവദിക്കാന്‍ ഡിവിഷന്‍ ബെഞ്ചും വിസമ്മതിക്കുകയായിരുന്നു.)സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച ജസ്റ്റിസ് ഭണ്ഡാരിയെ ഒഴിവാക്കിക്കിട്ടുന്നതിന് അദ്ദേഹത്തിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള രാജസ്ഥാന്‍ പത്രികയെക്കൊണ്ട് മറ്റൊരു ഹരജി ഫയല്‍ ചെയ്യിപ്പിക്കുക എന്ന തന്ത്രമാണ് പത്രമുടമകള്‍ തുടര്‍ന്ന് പയറ്റിയത്. ജസ്റ്റിസ് ഭണ്ഡാരിനൈതികതയുടെ പേരില്‍ കേസ് വേദം കേള്‍ക്കുന്നതില്‍നിന്ന് സ്വയം ഒഴിവാകുകയും ചെയ്തു.
ജസ്റ്റിസുമാരായ അഫ്താബ് ആലമും രഞ്ജന പ്രസാദ് ദേശായിയുമടങ്ങിയ ബെഞ്ചാണ് പിന്നീട് കേസ് പരിഗണിച്ചത്. ആദ്യഹരജിക്കാരായ അമൃത് ബസാര്‍ പത്രികക്കുവേണ്ടി എഫ്.എസ്. നരിമാനാണ് ആദ്യം വാദം തുടങ്ങിയത്. രണ്ടുദിവസം ഏതാണ്ട് എട്ടു മണിക്കൂറാണ് നരിമാന്‍ വേജ് ബോര്‍ഡ് നിര്‍ദേശങ്ങള് തള്ളണമെന്ന് സമര്‍ഥിക്കാന്‍ വിനിയോഗിച്ചത്.തുടര്‍ന്ന് അനില്‍ ദിവാനും രണ്ടു ദിവസമെടുത്തുവാദങ്ങള്‍ നിരത്തി. അടുത്തതു കെ.കെ. വേണുഗോപാലിന്റെ ഊഴമായിരുന്നു. കേസ് എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്ന ലക്ഷ്യം കൂടി മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു വാദം
മുന്നോട്ടുപോയത്. 2012 ഏപ്രിലില്‍ ജസ്റ്റിസ്അഫ്താബ് ആലം റിട്ടയര്‍ ചെയ്യുന്നതറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അവരുടെ നീക്കം.
അദ്ദേഹത്തിന്റെ ബെഞ്ചില്‍നിന്ന് വിധിന്യായമുണ്ടാകരുതെന്ന് പത്രമുതലാളിമാര്‍ ആഗ്രഹിച്ചിരുന്നു എന്നുവേണം കരുതാന്‍. ഇതിനിടെയാണ് വാദിഭാഗം അഭിഭാഷകര്‍ക്കിടെ ചില അസ്വാസ്ഥ്യങ്ങളുണ്ടായത്. വാദങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ കാണുന്നുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ആലം എല്ലാ ഹരജിക്കാര്‍ക്കുംവേണ്ടിഅടുത്തദിവസം കേസ് സംക്ഷിപ്തമായി വിവരി
ക്കാന്‍ നരിമാനോട് ആവശ്യപ്പെട്ടതായിരുന്നു കാരണം. കലഹിക്കുന്ന പട്ടാളത്തിന്റെ കമാന്‍ഡറായിരിക്കാന്‍ താനില്‌ളെന്ന നരിമാന്റെ പ്രതികരണം വേണുഗോപാലിനെ തെല്‌ളൊന്നുമല്ല പ്രകോപിപ്പിച്ചത്. ജസ്റ്റിസ് ആലമിനെതിരെയും അദ്ദേഹം രോഷംകൊണ്ടു. തുടര്‍ന്ന് വേണുഗോപാലിന്റെ വാദങ്ങള്‍ വെറുതെ കേട്ടിരിക്കുക മാത്രമാണ് ജസ്റ്റിസ് ആലം ചെയ്തത്. ഈ ബെഞ്ചില്ഹരജിക്കാരുടെ വാദം ഏതാണ്ട് പൂര്‍ത്തിയായതായിരുന്നു. എന്നാല്‍, ദുരുദ്ദേശപരമായി വാദംനീട്ടിക്കൊണ്ടുപോവുക എന്ന ഹീനതന്ത്രമാണ് അവര്‍ പയറ്റിയത്. നേരത്തേ  വാദമുഖങ്ങള്ഉന്നയിച്ചുകഴിഞ്ഞ കെ.കെ. വേണുഗോപാല് ഇനിയും വാദിക്കാനുണ്ടെന്നുപറഞ്ഞ് വീണ്ടും രംഗത്തുവരികയും ബെഞ്ച് കേസ് വീണ്ടും അവധിക്കുവെക്കുകയും ചെയ്തത് അങ്ങനെയാണ്.
പിന്നീട് ദീര്‍ഘമായ ഇടവേളക്കുശേഷമാണ് ചീഫ്ജസ്റ്റീസ് പി. സദാശിവം നേതൃത്വം നല്‍കുന്നബെഞ്ച് കേസ് പരിഗണനക്കെടുത്തത്. ജസ്റ്റിസ് സദാശിവത്തിന്റെ ബെഞ്ചില്‍ നരിമാന്‍ പിന്നീട്ഹാജരായതുമില്ല.പത്രമുടമകളുടെ വാദങ്ങള് പത്രങ്ങളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ക്‌ളാസുകളായി തിരിച്ച നടപടി,പത്രപ്രവര്‍ത്തകേതര വിഭാഗത്തെ വര്‍ക്കിOE്‌ജേണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍പെടുത്തിയനിയമഭേദഗതിയുടെ സാധുത, വേജ് ബോര്‍ഡിലെ സ്വതന്ത്ര അംഗങ്ങളുടെ തൊഴിലാളി പക്ഷചായ്വ്, മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് വേണ്ടkuwj
ത്ര അവസരം നല്‍കിയില്ല തുടങ്ങിയ വാദങ്ങളിലൂന്നിയാണ് പത്രമുടമകള്‍ക്കുവേണ്ടി പ്രമുഖനിയമജ്ഞര്‍ മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടത്. വേജ്‌ബോര്‍ഡ് ശിപാര്‍ശ നടപ്പാക്കിയാല്‍ ഏതാനുംവര്‍ഷങ്ങള്‍ക്കകം തങ്ങള്‍ പൂട്ടിപ്പോകുമെന്നായിരുന്നു ചില മാനേജ്‌മെന്റുകളുടെ വാദം. നൂറുശതമാനം ഡി.എ ന്യൂട്രലൈസേഷന്‍, വേരിയബിള്‌പേ തുടങ്ങിയ വേജ് ബോര്‍ഡ് നിര്‍ദേശങ്ങളെയുംഅവര്‍ ശക്തിയായി എതിര്‍ത്തു. പത്രജീവനക്കാരെ പത്രപ്രവര്‍ത്തകര്‍ക്ക് തുല്യം പരിഗണിക്കുന്ന
തിനെതിരെയായിരുന്നു ഇന്ത്യന്‍ ന്യൂസ് പേപ്പര് സൊസൈറ്റിക്കുവേണ്ടി ഹാജരായ കെ.കെ.വേണുഗോപാലിന്റെ രോഷപ്രകടനം.സര്‍ക്കാര്‍ തൊഴിലാളിക്കൊപ്പംസര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ പത്രപ്രവര്‍ത്തകരുടെ ന്യായമായ ശമ്പള പരിഷ്‌കരണത്തിന് അനുകൂലമായി ശക്തമായ വാദഗതികളാണ്മുന്നോട്ടുവെച്ചത്. വേജ് ബോര്‍ഡുകളെ അട്ടിമറിക്കാനും സാധ്യമായ ഏതു തലത്തിലുംഒന്നല്‌ളെങ്കില്‍ മറ്റൊരുവിധത്തില്‍ തടസ്സം സൃഷ്ടിക്കാനും ശ്രമിക്കുന്നത് പത്രമുടമകള്‍ ശീലമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
മാനേജ്‌മെന്റുകള്‍ തടസ്സവാദം ഉന്നയിക്കാത്ത ഒരു വേജ് ബോര്‍ഡും രാജ്യത്തുണ്ടായിട്ടില്‌ളെന്നും 1974ലെ ഭേദഗതി അടക്കം വര്‍ക്കിOE് ജേണലിസ്റ്റ് ആക്ടിന്റെയും വേജ ്‌ബോര്‍ഡിന്റെയുംനിയമസാധുത പരമോന്നത നീതിപീഠം നേരത്തേ ശരിവെച്ചിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം വേജ് ബോര്‍ഡിന്റെ ഘടനയുംനടപടിക്രമങ്ങളും തീര്‍ത്തും നിയമപരമാണെന്നു സമര്‍ഥിക്കുകയും ചെയ്തു. മാനേജ്‌മെന്റുകള്‌നിഷ്പക്ഷത ചോദ്യം ചെയ്യുന്ന പി.എന്‍. പ്രസന്നകുമാര്‍ എന്നും ബോര്‍ഡ് യോഗങ്ങളില്‍ സ്വതന്ത്രനിലപാടാണ് സ്വീകരിച്ചിരുന്നതെന്നും വേജ് ബോര്‍ഡ് കാലാവധി നീട്ടുന്ന കാര്യത്തില്‍ പത്രമുടമകളുടെ നിലപാടിനെ അനുകൂലിച്ച് സര്‍ക്കാറിന്കത്തയച്ചയാളാണ് അദ്ദേഹമെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.നമ്മുടെ ന്യായങ്ങള്‍ വര്‍ക്കിOE് ജേണലിസ്റ്റ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരംകേന്ദ്രസര്‍ക്കാര്‍ വേജ് ബോര്‍ഡ്രൂപവത്കരിച്ച് കഴിഞ്ഞാല്‍ അതിന്റെ നിയമസാധുത ചോദ്യം ചെയ്യാനേ പാടില്ല എന്നതായിരുന്നു കേരളാ പത്രപ്രവര്‍ത്തകയൂനിയന്‍ ഉയര്‍ത്തിയ പ്രധാനവാദം. ജനാധിപത്യ സംവിധാനത്തിന്റെ ശക്തിക്കും ഓജസ്സിനും വേജ് ബോര്‍ഡ് സംവിധാനംതുടര്‍ന്നേ മതിയാവൂ എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകമാണ്. പത്രമുടമകളും തൊഴിലാളികളും തമ്മില്‍ ആരോഗ്യകരമായ ബന്ധം നിലനിന്നാലേ അത് സാധ്യമാവുകയുള്ളൂ.
സര്‍ക്കാറും അധികാരികളും നിഷ്‌കര്‍ഷിക്കുന്ന മാന്യമായ വേതനം ലഭ്യമാവുന്ന സാഹചര്യത്തില്മാത്രമേ നിര്‍ഭയരായ പത്രാധിപന്മാരും പത്രപ്രവര്‍ത്തകരും സംജാതമാവുകയുള്ളൂ. ത്രികക്ഷിസ്വഭാവവും അര്‍ധ ജുഡീഷ്യല്അധികാരങ്ങളുമുള്ള വേജ് ബോര്‍ഡ് വ്യവസ്ഥക്കു തന്നെയാണ് പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും വേതന പരിഷ്‌കാരം നിര്‍ദേശിക്കാനുള്ള അധികാരമെന്നതിലും നമ്മള് ഉറച്ചുനിന്നു. ശമ്പളം കൊടുക്കാനുള്ള കഴിവ് മാനദണ്ഡമാക്കുന്നതില്‍ തെറ്റില്‌ളെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന് ഉചിതമായ നടപടികള്‍ വേജ് ബോര്‍ഡിന് നിശ്ചയിക്കാവുന്നതേയുള്ളൂ.അത് ബോര്‍ഡ് ചെയര്‍മാന്‍െ റവിവേചനാധികാരമാണ്. വേജ്‌ബോര്‍ഡ് ശിപാര്‍ശകള്‍ അസാധുവാക്കി ട്രൈബ്യൂണലിനെനിയോഗിക്കണമെന്ന വാദവുംനിലനില്‍ക്കുന്നതല്ല. വേജ് ബോ
ര്‍ഡ് പരാജയപ്പെടുന്ന ഘട്ടത്തിലാണ് ട്രൈബ്യൂണലിനെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരമുള്ളത്. ബോര്‍ഡിന്ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍
സാഹചര്യമുണ്ടാവാതെവരികയും ശമ്പള പരിഷ്‌കരണ ശിപാര്‍ശ സമര്‍പ്പിക്കാന്‍ കഴിയാതെവരികയും ചെയ്യുന്ന സന്ദര്‍ഭത്തില്ബദല്‍ വഴി കണ്ടത്തൊനുളള
അവസരമെന്ന നിലയിലാണ്13 AA, 13DD വകുപ്പുകള്‌കേന്ദ്രത്തിന് ഈ അധികാരം
നല്‍കിയിരിക്കുന്നത്. വേജ് ബോര്‍ഡ് രാജ്യത്തെ പത്രവ്യവസായരംഗത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി വേതനപരിഷ്‌കരണംശിപാര്‍ശ ചെയ്യുകയും മലയാളത്തിലടക്കം പത്രങ്ങള്‌നടപ്പാക്കുകയും ചെയ്തിരിക്കെട്രൈബ്യൂണലിനെ നിയമിക്കണമെന്ന വാദം വര്‍ക്കിOE് ജേണലിസ്റ്റ് ആക്ടിന്റെ അന്തസത്ത തന്നെ ചോദ്യം ചെയ്യുന്നതാണ്.

വര്‍ക്കിOE് ജേണലിസ്റ്റ്ആക്ടിന്റെ പ്രസക്തി
കഴിഞ്ഞ 55 വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്ഏഴു വേജ് ബോര്‍ഡുകള്‍ക്ക് പംനല്‍കുകയുംഅവരുടെ ശിപാര്‍ശകള്‍ അംഗീകരിച്ചു വിജ്ഞാപനമിറക്കുകയും ചെയ്തിട്ടുണ്ട്. പത്ര മുതലാളിമാരും പത്രപ്രവര്‍ത്തകരും തമ്മില്‍ ആരോഗ്യകരമായ ബന്ധം സൃഷ്ടിക്കുകയും അത്
നിലനിര്‍ത്തുകയുമായിരുന്നു 1955ല്‍ പാര്‍ലമെന്റ്പാസാക്കിയ വര്‍ക്കിOE് ജേണലിസ്റ്റ് ആക്ടിന്റെലക്ഷ്യം. ഈ ആരോഗ്യകരമായ ബന്ധം ഉണ്ടായാല്‍ മാത്രമേ പത്രസ്വാതന്ത്ര്യം ഉറപ്പാക്കാനാവൂഎന്ന സുചിന്തിതമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിയമനിര്‍മാണം.നിര്‍ഭയനായ പത്രാധിപര്‍ ജനാധിപത്യത്തിന്റെഅനിവാര്യമായ ഘടകമാണ്. ജനങ്ങളെയുംരാഷ്ട്രീയ പാര്‍ട്ടികളെയും പാര്‍ലമെന്റിനെതന്നെയും സ്വാധീനിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് കഴിയും. രാഷ്ട്രവ്യവസ്ഥയുടെ പല തീരുമാനങ്ങള്‍ക്കും അടിസ്ഥാനമാവുന്നതും പത്രമാധ്യമങ്ങളുടെ നിലപാടാണ്. പത്രപ്രവര്‍ത്തകര്‍ക്ക്കുറഞ്ഞ ശമ്പളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ക്കിOE് ജേണലിസ്റ്റ് ആക്ടിന് രൂപംനല്‍കിയതുതന്നെ. ആ കുറഞ്ഞ ശമ്പളം അല്‌ളെങ്കില്‍ ന്യായമായ ശമ്പളമാണ് വേജ് ബോര്‍ഡ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. മൂന്നുവര്‍ഷംനീണ്ട യോഗങ്ങളിലൂടെയും തെളിവെടുപ്പുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്തിന്റെവിവിധ ഭാഗങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളിലൂടെയുമാണ് മജീദിയ വേജ് ബോര്‍ഡ് റിപ്പോര്‍ട്ട്തയാറാക്കിയത്. രാജ്യത്ത് ഏതാണ്ട് 69000 പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമുണ്ടെങ്കിലും 14 15പത്രങ്ങള്‍ മാത്രമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പത്ര വ്യവസായത്തിന്റെ സവിശേഷ സ്വഭാവം കണക്കിലെടുത്തുതന്നെയാണ്വര്‍ക്കിOE് ജേണലിസ്റ്റ് ആന്‍ഡ് അദര്‍ ന്യൂസ്‌പേപ്പര്‍ എംപ്‌ളോയീസ്(കണ്ടീഷന്‍സ് ഓഫ് സര്‍വീസ്)ആന്‍ഡ് മിസലേനിയസ് ആക്ട് എന്ന പ്രത്യേക നിയമനിര്‍മാണം പാര്‍ലമെന്റ് നടത്തിയത്.മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാംതൂണാണ്. അതുകൊണ്ടുതന്നെ മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഘടകമാണ്. അതിനാല്‍തന്നെ പണിമുടക്ക്, പ്രക്ഷോഭങ്ങള്‍, കാലുഷ്യങ്ങള്തുടങ്ങിയ അസ്വാസ്ഥ്യങ്ങളില്‍നിന്ന് പത്ര വ്യവസായത്തെ സുരക്ഷിതമാക്കി നിര്‍ത്തേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ വര്‍ക്കിOE് ജേണലിസ്റ്റ്ആക്ട് ക്ഷേമകരമായ ഒരു തൊഴില്‍ നിയമനിര്‍മാണമാണ്. മിനിമം വേജസ് ആക്ട് അല്‌ളെങ്കില്മറ്റേതെങ്കിലും തൊഴില്‍നിയമംപോലെ അതുമല്‌ളെങ്കില്‍ ഭരണഘടനപോലെതന്നെ സാധുതയുള്ളതാണ് ഈ നിയമവും. ഭരണഘടനയുടെനാലാം അധ്യായത്തില്‍ പറയുന്ന ഡയറക്ടീവ്പ്രിന്‍സിപ്പിള്‍സ് നടപ്പാക്കുന്നതിലേക്കുള്ള തുടര്ച്ചയാണ് വര്‍ക്കിOE് ജേണലിസ്റ്റ് ആക്ട്. 39, 43അനുച്ഛേദങ്ങള്‍ ഇവിടെ വളരെ പ്രസക്തമാണ്.
ഇന്ത്യയെ സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്‌ളിക്ആയാണ് ഭരണഘടനയുടെ ആമുഖത്തില് വിഭാവന ചെയ്യുന്നത്. ജനാധിപത്യത്തിന്റെനിലനില്‍പ്പിന് സേവന വേതന വ്യവസ്ഥകള്‍ പ്രത്യേക നിയമനിര്‍മാണത്തിലൂടെ ചിട്ടപ്പെടുത്തേണ്ട തുണ്ട്. ആ നിലക്കു രൂപംകൊണ്ടതാണ് വര്ക്കിOE് ജേണലിസ്റ്റ് ആക്ട്.

ഇലക്ട്രോണിക് മീഡിയ വേജ് ബോര്‍ഡ്

ഇലക്ട്രോണിക് മീഡിയയുടെ വളര്‍ച്ച അച്ചടിമാധ്യമപ്രവര്‍ത്തകരുടെ ക്‌ളാസിഫിക്കേഷനോവര്‍ക്കിOE് ജേണലിസ്റ്റ് ആക്ടോ യുക്തിരഹിതമാക്കുന്നില്ല. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കുവേണ്ടി മറ്റൊരു വേജ് ബോര്‍ഡിന്റെ ആവശ്യകതയിലേക്ക് അത് വിരല്‍ചൂണ്ടുന്നുവെന്നേയുള്ളൂ.ഇലക്ട്രോണിക് മാധ്യമങ്ങളുടെ വളര്‍ച്ച ഇന്ത്യയില്‍ അച്ചടി മാധ്യമങ്ങളെ ബാധിച്ചിട്ടേയില്ല.
മറിച്ച്, രാജ്യത്ത് പത്രവ്യവസായം അനുദിനം തഴച്ചു വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്ര ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ പ്രകാരം ആകാശവാണിയിലെയും ദൂരദര്‍ശനിലെയും ജീവനക്കാര്വര്‍ഷങ്ങളായി വര്‍ധിച്ച ശമ്പളമാണ് കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇലക്ട്രോണിക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക വേജ്‌ബോര്‍ഡ് അനിവാര്യമായിരിക്കുന്നു.
പണിമുടക്കുപോലുള്ള അസ്വാസ്ഥ്യങ്ങള്വ്യവസായത്തിന്റെ തകര്‍ച്ചക്ക് ഇടയാക്കുമെന്നതിനാല്‍ പത്രപ്രവര്‍ത്തകര്‍ക്കും പത്ര ജീവനക്കാര്‍ക്കും കാലാനുസൃതമായ ന്യായമായശമ്പളം ഉറപ്പാക്കി അത്തരം സാഹചര്യങ്ങള്ഒഴിവാക്കുകയാണ് വേജ് ബോര്‍ഡുകളുടെ ലക്ഷ്യം. അതിനാല്‍ പത്ര വ്യവസായത്തിന്റെനിലനില്‍പ്പിനും വളര്‍ച്ചക്കും അവശ്യംവേണ്ടഘടകമാണ് വേജ് ബോര്‍ഡ് വ്യവസ്ഥ. മാനേജ്‌മെന്റുകളുടെ നിര്‍ബന്ധത്തിനു വഴങ്ങി നിയമം അസാധുവാക്കുകയെന്നു പറഞ്ഞാല്‍ അവര്ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്നാണ് അര്‍ഥം.

മജീതിയ വേജ് ബോര്‍ഡിന്റെഘടന
ബന്ധപ്പെട്ട കക്ഷികളുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്വേജ് ബോര്‍ഡില്‍ വിവിധ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത്. ബോര്‍ഡ് സ്വീകരിക്കുന്ന നിവേദനങ്ങളും തെളിവെടുപ്പുകളുംസമഗ്ര റിപ്പോര്‍ട്ടിനു സഹായകരമായ വിവരശേഖരണത്തിനുവേണ്ടിയാണ്. ഓരോ അംഗത്തിനും അതില്‍ നിയതമായ പങ്കാണുള്ളത്. അംഗങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഏകോപിപ്പിച്ച് അന്തിമവിശകലനത്തിലത്തെുകയാണ്‌ചെയര്‍മാന്റെ ദൗത്യം. എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികള്ഉള്‍പ്പെടുന്നതിനാല്‍ മജീതിയ വേജ്‌ബോര്‍ഡ് രൂപവത്കരണത്തില്‍ ഒരു പിഴവും ചൂണ്ടിക്കാണിക്കാനാവില്ല.
ബോര്‍ഡിന്റെ പ്രവര്‍ത്തനം
മുന്നോട്ടുകൊണ്ടുപോകുന്നതില് ചെയര്‍മാനു നിയമത്തില്‍തന്നെമതിയായ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. നടപടികളില്‍ പാളിച്ചസംഭവിച്ചാല്‍ക്കൂടി റിപ്പോര്‍ട്ടിനുസാധുതയുണ്ടെന്ന് നിയമത്തിന്റെ 19(എ) വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വോട്ടിOE് വേണമെന്ന 1958ലെ ചട്ടം 1962ലെ ഭേദഗതിയോടെ അസാധുവാക്കപ്പെട്ടതാണ്. ശമ്പള കമീഷന്‍ അല്‌ളെങ്കില്‍ നാഷനല്‍ ആര്‍ബിട്രേഷന്‌ബോര്‍ഡിനോട് കൂടുതല്‍ സാദൃശ്യമുള്ളതാണ് വേജ്‌ബോര്‍ഡിന്റെ പ്രവര്‍ത്തനം. ഒരു ത്രികക്ഷി സംവിധാനത്തില്‍ ഒരു കക്ഷി എല്ലായ്‌പ്പോഴും നിസ്സഹകരണമനോഭാവം പുലര്‍ത്തുകയും ഇറങ്ങിപ്പോവുകയും ചെയര്‍മാനുനേരെ വിമര്‍ശന ശരങ്ങള് ഉതിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നാല്‍ അത് ബോര്‍ഡിന്റെസുഗമമായ പ്രവര്‍ത്തനത്തിനുസഹായകമായ നിലപാടല്ല. ഒരു കക്ഷിയുടെ നിസ്സഹകരണം മൂലം സമവായത്തിലത്തൊന്കഴിയുന്നില്‌ളെങ്കില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്അന്തിമ ശിപാര്‍ശ തയാറാക്കാന് ചെയര്‍മാനു നിയമപരവും ധാര്‍മികവുമായ അധികാരം സ്വാഭാവികമായും വന്നുചേരും.

സ്വതന്ത്ര അംഗങ്ങളുടെനിഷ്പക്ഷത
ബോര്‍ഡിലെ സ്വതന്ത്ര അംഗങ്ങള്‍ സ്വതന്ത്ര നിലപാടുപ ു ല ര്‍ ത്ത ു ന്ന വ ര െല ്‌ളന്ന ു ംപത്രപ്രവര്‍ത്തകരോട് അനുഭാവമുള്ള തല്‍പര കക്ഷികളാണെന്നുമുള്ള ഹരജിക്കാരുടെവാദത്തില്‍ കഴമ്പില്ല. ഇന്ത്യയില്‍ ലേബര്‍ സെക്രട്ടറിയുടെ തസ്തിക വഹിക്കുന്ന സാഹിനിതന്നെയാണ് സ്വതന്ത്ര അംഗം എന്ന ിശേഷണത്തിന് ഏറ്റവും അര്‍ഹനായ ആള്‍. ഭരണകൂടം തൊഴിലാളിക്കും തൊഴിലുടമ ക്കുമിടയില്‍ നിഷ്പക്ഷതയുടെ വക്താവാണെന്നത് തൊഴില്‍തര്‍ക്കങ്ങളില്‍ സര്‍വരും അംഗീകരിച്ചിട്ടുള്ള തത്ത്വമാണ്. വ്യവസായ തര്‍ക്ക നിയമപ്രകാരംതൊഴിലാളിക്കും തൊഴിലുടമക്കുമിടയില്അനുരഞ്ജനം നടത്തേണ്ട ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനാണ് തൊഴില്‍ സെക്രട്ടറി.
അദ്ദേഹത്തിന്റെ നിഷ്പക്ഷത ഒരു നിലക്കുംചോദ്യംചെയ്യപ്പെടരുതാത്തതാണ്. വാണിജ്യസെക്രട്ടറിയായും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായുംപ്രവര്‍ത്തിച്ചിട്ടുള്ള സാഹിനിക്ക് മാനേജ്‌മെന്റ് രംഗത്തുള്ള അനുഭവസമ്പത്തും അപാരമാണ്.സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍വീസില്‍നിന്ന് വിരമിച്ചവരും എന്നും സ്വതന്ത്ര അംഗങ്ങള്‍തന്നെയായിരിക്കും. അതുകൊണ്ടുതന്നെ സാഹിനിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബി.പി. സിങ്ങും എല്ലാ നിലക്കും തീര്‍ത്തും സ്വതന്ത്ര അംഗങ്ങള്‍തന്നെയാണ്. പി.എന്‍.പ്രസന്നകുമാര്‍ പത്രപ്രവര്‍ത്തകനായിരുന്നെങ്കിലും വേജ് ബോര്‍ഡ് രൂപവത്കരിക്കുന്ന സമയത്ത് പത്രപ്രവര്‍ത്തകന്‍ ആയിരുന്നില്ല. ഒരിക്കല്‍ പത്രപ്രവര്‍ത്തകനായിരുന്നയാള്‍ എന്നും പത്രപ്രവര്‍ത്തകനാണെങ്കില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍,സോവിയറ്റ് യൂനിയന്‍ സ്ഥാപകന്‍ വി.ഐ.ലെനിന്‍ തുടങ്ങിയവരെയെല്ലാം പത്രപ്രവര്‍ത്തകര്‍ എന്നു പറയേണ്ടിവരും.പി.എന്‍. പ്രസന്നകുമാര്‍ ഒരു പൊതുപ്രവര്‍ത്തകനാണ്.
കൊച്ചി കോര്‍പറേഷന് കൗണ്‍സിലില്‍ 17 വര്‍ഷം അദ്ദേഹം അംഗമായിരുന്നു. കോണ്ഗ്രസ് പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണം പത്രത്തില് 61 ശതമാനം ഓഹരി പങ്കാളിത്തമുള്ള എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്രഷറര്‍ ആയിരുന്നു അദ്ദേഹം.
പ്രസന്നകുമാര്‍ ഒരു പത്രത്തിന്റെയും ശമ്പളം പറ്റുന്ന ജീവനക്കാരനല്ല. പത്രപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമെന്നനിലയിലെ പരിചയവും പത്രനടത്തിപ്പിലെ പങ്കാളിത്തവും വേജ് ബോര്‍ഡിലെ സ്വതന്ത്ര അംഗമായി നിയമിക്കുന്നതിന് സര്‍ക്കാര് കണക്കിലെടുത്തിട്ടുണ്ടാവും. സാമ്പത്തികമായഒരു താല്‍പര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.ഏതെങ്കിലുമൊരു കക്ഷിയുടെ താല്‍പര്യത്തിനനുസൃതമായി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെസ്വാധീനിക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്‌ളെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. വേജ് ബോര്‍ഡ് രൂപവത്കരണത്തില്‍ പോരായ്കളുണ്ടെങ്കില്‍പോലും ബോര്‍ഡിന്റെ തീരുമാനംസാധുവായിരിക്കുമെന്ന് വര്‍ക്കിOE് ജേണലിസ്റ്റ്ആക്ടിന്റെ 19(എ) വകുപ്പ് വ്യക്തമാക്കുന്നുമുണ്ട്. മജീതിയ വേജ് ബോര്‍ഡ് നിയമനത്തെ മുമ്പൊരു സന്ദര്‍ഭത്തിലും ചോദ്യംചെയ്യാതിരുന്ന ഹരജിക്കാരന്‍ ഇപ്പോള്‍ സ്വതന്ത്ര അംഗങ്ങളുടെ പേരു പറഞ്ഞു തടസ്സവാദം ഉന്നയിക്കുന്നത്‌കേന്ദ്രസര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ്.
മജീതിയ വേജ് ബോര്‍ഡ് രൂപവത്കരണത്തിനെതിരെ സ്റ്റേറ്റ്‌സ്മാന്‍ മാനേജ്‌മെന്റ് ഡല്‍ഹി ഹൈകോടതിയില്‍ റിട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.ഇതേ ബോര്‍ഡ് നിര്‍ദേശിച്ച 30 ശതമാനം ഇടക്കാലാശ്വാസം രാജ്യത്തെ എല്ലാ പത്രങ്ങളും ഒരെതിര്‍പ്പും പ്രകടിപ്പിക്കാതെ നടപ്പാക്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഈ വൈകിയ വേളയില്‍ ഉന്നയിക്കുന്ന എതിര്‍പ്പുകള്‍ക്ക് ഒരര്‍ഥവുമില്ല.
ഏകപക്ഷീയതാ വാദം
അപ്രസക്തം അംഗത്തിന്റെ നിര്‍ദേശങ്ങള്‍ തള്ളാനോ തിരുത്താനോ വേജ് ബോര്‍ഡ് ചെയര്‍മാന് വര്ക്കിOE് ജേണലിസ്റ്റ് ആക്ട് പ്രത്യേക അധികാരം കല്‍പ്പിച്ചു നല്‍കുന്നുണ്ട്. എന്തെല്ലാം പോരായ്മകള്‍ ആരോപിച്ചാലും മജീതിയ വേജ് ബോര്‍ഡ് റിപ്പോര്‍ട്ടിനു പൂര്‍ണമായ നിയമസാധുത നല്‍കുന്നതാണ് വര്‍ക്കിOE് ജേണലിസ്റ്റ് ആക്ടില്‍ 1962ല്‌കൊണ്ടുവന്ന ഭേദഗതിയും 19(എ) വകുപ്പും. അംഗങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചെയര്‍മാന്‍ പൂര്‍ണമായി അംഗീകരിക്കേണ്ട കാര്യവുമില്ല. തൊഴിലുടമാ പ്രതിനിധികളൊഴികെ എല്ലാഅംഗങ്ങളും ഒപ്പുവെച്ച റിപ്പോര്‍ട്ടാണ് ജസ്റ്റീസ് മജീതിയ സമര്‍പ്പിച്ചതെന്നത് അതിന്റെ സാധുത കൂടുതല്‍ ബലപ്പെടുത്തുകയാണ്.
കരട് റിപ്പോര്‍ട്ട് എല്ലാവര്‍ക്കും വിതരണം ചെയ്തിരുന്നതാണ്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ സമയപരിധി വെച്ചിരുന്നു.അതുകൊണ്ടാണ് ചെയര്‍മാന്‍ നേരിട്ട് അതു തയാറാക്കിയത്. പകര്‍പ്പ് എല്ലാ അംഗങ്ങള്‍ക്കും ലഭ്യമാക്കുകയും ചെയ്തിരുന്നു.എല്ലാ പത്രങ്ങളിലും അതുപ്രസിദ്ധീകരിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍തന്നെറിപ്പോര്‍ട്ടിലെ വിശദാംശങ്ങള്ഉള്‍പ്പെടുത്തി വാര്‍ത്താക്കുറിപ്പ്പുറത്തിറക്കുകയുണ്ടായി.
തൊഴിലുടമകള്‍ക്കും തൊഴിലാളി യൂനിയനുകള്‍ക്കുമെല്ലാം ശിപാര്‍ശകളെപ്പറ്റി പൂര്‍ണബോധ്യമുണ്ടായിരുന്നു. ഹരജിയുമായി കോടതിയില്‍ വന്നിരിക്കുന്ന ചില പത്രങ്ങള്‍തന്നെ റിപ്പോര്‍ട്ടിനെതിരായ വിമര്‍ശങ്ങള്‍ പല പ്രകാരത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നിട്ടും അവര്‍ അന്തിമ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കിട്ടിയിട്ടില്‌ളെന്നുപറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതി സ്റ്റേ അനുവദിക്കാതിരുന്നപ്പോള്‍ ശിപാര്‍ശകള്‍ വിജ്ഞാപനം ചെയ്യരുതെന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തയക്കുകയാണു മാനേജ്‌മെന്റുകള്‍ ചെയ്തത്.അതിനുശേഷം ഇടക്കാല സ്റ്റേ ഇല്ലാത്തതിനാല്‍റിപ്പോര്‍ട്ട് വിജ്ഞാപനം ചെയ്യുന്നതില്‍ സര്ക്കാറിനു തടസ്സമില്‌ളെന്നു കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടതു പ്രകാരം മാനേജ്‌മെന്റുകള്‍ കത്ത്പിന്‍വലിക്കുകയായിരുന്നു.
തുടര്‍ന്ന് അവര്‍ റിട്ട് പെറ്റീഷനുകള്‍ ഭേദഗതിചെയ്ത് ഇപ്പോഴത്തെ വാദഗതികളുമായി രംഗത്തുവരികയായിരുന്നു. വേജ് ബോര്‍ഡ് ശിപാര്‍ശകളെ ഏതുവിധേനയും എതിര്‍ക്കുക എന്ന മാനേജ്‌മെന്റുകളുടെ ഹീന തന്ത്രമാണ് ഇതിലൂടെപ്രകടമാവുന്നത്.രണ്ട് പ്രത്യേക വിജ്ഞാപനങ്ങളിലൂടെ രൂപവത്കരിച്ച രണ്ട് വേജ് ബോര്‍ഡുകള്‍ ഒറ്റ ബോഡിയായി പ്രവര്‍ത്തിച്ചതിനെതിരായ വാദങ്ങള്‍ഇതുവരെയുള്ള കീഴ്വഴക്കങ്ങള്‍കൊണ്ടുതന്നെഅപ്രസക്തമാവുകയാണ്. സംയുക്ത തെളിവെടുപ്പിനെ മാനേജ്‌മെന്റുകള്‍ ഒരു ഘട്ടത്തിലുംഎതിര്‍ത്തിരുന്നില്‌ളെന്നു മാത്രമല്ല, അവരതിനോട് പൂര്‍ണമായി സഹകരിക്കുകയാണ് ചെയ്തത്.

മാനേജ്‌മെന്റുകളുടെവൈകിപ്പിക്കല്‍ തന്ത്രംഒരു തവണ കാലാവധി നീട്ടി നല്‍കിയ ബോര്‍ഡിനോട്ഇനിയൊരവസരമുണ്ടാവില്‌ളെന്നും 2010 ഡിസംബര്‍ 31നകം അന്തിമ റിപ്പോര്‍ട്ട് സമര്പ്പിക്കണമെന്നും സര്‍ക്കാര്‌നിഷ്‌കര്‍ഷിച്ചിരുന്നതിനാല്‍ മൂന്നുവര്‍ഷത്തിലേറെ നീണ്ട അധ്വാനം പാഴായിപ്പോകാതിരിക്കാന് കൃത്യസമയത്തുതന്നെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കേണ്ടതുണ്ടായിരുന്നു. ലഭ്യമായ എല്ലാ വിവരങ്ങളുടെയും ഗുണദോഷങ്ങള്‍ വിലയിരുത്തിയാണ് ചെയര്‍മാന്‍ ന്തിമതീരുമാനത്തിലത്തെിയത്.
ശമ്പളം നല്‍കാനുള്ള ശേഷിവിശദ പഠനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു എന്നതിനാല് വേജ് ബോര്‍ഡ് നിര്‍ദേശിച്ച ശമ്പളം യുക്തിസഹമല്‌ളെന്ന വാദവും നിലനില്‍ക്കുന്നതല്ല.വേജ് ബോര്‍ഡ് യോഗങ്ങളില്പങ്കെടുത്തിരുന്നു എന്നല്ലാതെമാനേജ്‌മെന്റ് പ്രതിനിധികള് അതിന്റെ പ്രവര്‍ത്തനവുമായി കാര്യമായി സഹകരിച്ചിരുന്നില്ല. ചെയര്‍മാന് അവരില്‍നിന്നു സഹായമോ സഹകരണമോഉണ്ടായില്ല. പകരം ചെയര്‍മാന്റെ സവിശേഷമായ അധികാരങ്ങളെ ചോദ്യംചെയ്യാനും തടസ്സവാദങ്ങളുന്നയിക്കാനുമാണ് അവര്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ നടപടിക്രമങ്ങള്പാലിച്ചില്‌ളെന്നും സ്വാഭാവികനീതി നിഷേധിച്ചെന്നും പറയുന്നതില്‍ കാര്യമില്ല. ആദ്യ നാലുവേജ് ബോര്‍ഡുകളും ഞ്ചു വര്‍ഷംകൊണ്ടു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാനിസാന വേജ് ബോര്‍ഡ് ഏഴുവര്‍ഷംകൊണ്ടാണ്‌റിപ്പോര്‍ട്ട് നല്‍കിയത്. മജീതിയ വേജ് ബോര്‍ഡ് രൂപവത്കരിക്കാന്‍ തന്നെ പത്തിലേറെ വര്‍ഷമെടുത്തു. 12 വര്‍ഷത്തിലേറെയായി പത്രവ്യവസായത്തില്‍ ശമ്പളപരിഷ്‌കരണമുണ്ടായിട്ടില്ല.
മറ്റേതു മേഖലയിലേക്കാളും കുറഞ്ഞ ശമ്പളമാണ് പത്രപ്രവര്‍ത്തകര്‍ക്കും പത്രജീവനക്കാര്‍ക്കുംലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാനിസാന വേജ് ബോര്‍ഡ് നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാറിലെ ക്‌ളാസ് ഫോര്‍ ജീവനക്കാരുടേതിനേക്കാള്താഴെയാണ് പത്രപ്രവര്‍ത്തകരുടെ ശമ്പളം.
ഇറങ്ങിപ്പോക്ക് നടത്തിയും അനാവശ്യ എതിര്‍പ്പ്പ്രകടിപ്പിച്ചും നടപടിക്രമങ്ങള്‍ അംഗീകരിക്കാന്വിസമ്മതിച്ചും ബോധപൂര്‍വമായ വൈകിപ്പിക്കല്തന്ത്രമാണ് മാനേജ്‌മെന്റുകള്‍ പയറ്റിയത്. വാസ്തവത്തില്‍, വേജ് ബോര്‍ഡുകളുടെ ചരിത്രത്തിലുടനീളം മാനേജ്‌മെന്റുകള്‍ പ്രകടിപ്പിച്ചത് ഈ നിസ്സഹകരണ മനോഭാവമായിരുന്നു. മാനേജ്‌മെന്റ് പ്രതിനിധികളുടെ ഇടപെടല്‍ സംഘര്‍ഷത്തിന വഴിവെച്ചതോടെ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ ഴിയാതായതോടെയാണ്പലേക്കര്‍ വേജ് ബോര്‍ഡ് പിരിച്ചുവിടേണ്ട സാഹചര്യമുണ്ടാവുകയും പിന്നീട് പലേക്കറെ ഏകാംഗട്രൈബ്യൂണലായി നിയമിക്കുകയും ചെയ്തത്.
ശമ്പളവിതരണശേഷി എത്രവരെഇന്ത്യയില്‍ അതിവേഗ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന വ്യവസായ മേഖലയാണ് പത്ര വ്യവസായം. അവരുടെ ലാഭശതമാനവും വളരെവലുതാണ്. മൊത്ത വരുമാനത്തില്‍ കഷ്ടിച്ച്10.5 ശതമാനം മാത്രമാണു മേഖലയിലെ ശമ്പള ചെലവ്. പത്രങ്ങളുടെ വരുമാനത്തില്‍ 75ശതമാനവും പരസ്യത്തില്‍നിന്നാണു വരുന്നത്.
ഇത് ഒരു പരിധിയോളം പൊതുസംഭാവനയെന്നനിലയില്‍ കാണേണ്ടതാണ്. വേജ് ബോര്‍ഡ് ശിപാര്‍ശയില്‍ 10 മുതല്‍ 14 വരെ അധ്യായങ്ങള്പത്രങ്ങളുടെ ശമ്പളവിതരണ ശേഷി വിശദമായിപ്രതിപാദിക്കുന്നുണ്ട്. പണത്തിന്റെ മൂല്യത്തില്12 വര്‍ഷം കൊണ്ട് വന്‍ ഇടിവുണ്ടായിട്ടുണ്ട്. വിലനിലവാരം നാലു മടങ്ങോളമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വേജ് ബോര്‍ഡ് നിര്‍ദേശിക്കുന്ന ശമ്പളഘടന തെല്ലും അധികമല്ല. പുതിയ ശമ്പളമായാല്‍തന്നെ അവര്‍ ബാങ്ക് ജീവനക്കാരുടെയോ യു.ജി.സി ജീവനക്കാരുടെയോ പൊതുസ്വകാര്യ മേഖലാ കമ്പനി ജീവനക്കാരുടെയോ ഒപ്പമത്തെില്ല. പലേക്കര്‍ വേജ് ബോര്‍ഡ് പത്രപ്രവര്‍ത്തകരെബാങ്ക് ജീവനക്കാര്‍ക്കും കോളജ് അധ്യാപകര്‍ക്കുമൊപ്പമാണ് പരിഗണിച്ചത്.വേരിയബിള്‍ ഡി.എയില്‍ 100 ശതമാനംന്യൂട്രലൈസേഷന്‍ എന്ന വേജ് ബോര്‍ഡ്‌നിര്‍ദേശം ദേശീയ ശമ്പള നയം പിന്‍പറ്റിയുള്ളതായതിനാല്‍ അതിനെതിരായ വാദഗതികളുംനിലനില്‍ക്കുന്നതല്ല. ആറാം ശമ്പള കമീഷന്റിപ്പോര്‍ട്ടും രാജ്യത്ത് നിലനില്‍ക്കുന്ന ശമ്പളഘടനയും കണക്കിലെടുത്താണ് വേജ് ബോര്ഡ് ഇത്തരമൊരു തീരുമാനമെടുത്തത്. ജീവിതച്ചെലവ്, നിലനില്‍ക്കുന്ന ശമ്പള സാഹചര്യം തുടങ്ങിയവ കണക്കിലെടുക്കണമെന്ന വര്‍ക്കിOE് ജേണലിസ്റ്റ് ആക്ടിലെ വ്യവസ്ഥതന്നെയാണ്(Section 10, sub section 4) വേജ് ബോര്‍ഡ്പിന്തുടര്‍ന്നത്. വിവിധ ശമ്പള സ്‌കെയിലുകള്‌ലയിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന പോരായ്മകള്പരിഹരിക്കുന്നതിനാണ് ഗ്രേഡ് പേ സമ്പ്രദായംഏര്‍പ്പെടുത്തിയത്. മറ്റെല്ലാ മേഖലകളിലും 12വര്‍ഷത്തിനിടെ ഒന്നിലേറെ തവണ വേതനവര്‍ധന നടപ്പായിട്ടും പത്രമേഖലയിലെ പരിഷ്‌കരണത്തിന് മാനേജ്‌മെന്റുകള്‍ എതിരുനില്ക്കുകയാണ്. നിര്‍ദേശിക്കുന്ന ശമ്പള വര്‍ധന ഭീമമാെണന്നു പറയുന്ന മാനേജ്‌മെന്റുകള്‍ കരാര്‌തൊഴിലാളികള്‍ക്ക് ഇപ്പോള്‍തന്നെ ഭീമമായ ശമ്പളം നല്‍കുന്നുണ്ട്.

അനാരോഗ്യകരമായ പ്രവണതകള്പത്രപ്രവര്‍ത്തകരെ വ്യവസായത്തിന്റെ ഭാഗമായി കാണാനോ ലാഭത്തിലൊരു ഭാഗം അവരുമായി പങ്കുവെക്കാനോ മാനേജ്‌മെന്റുകള്‍ തയാറാവുന്നില്‌ളെന്നതിനു രേഖകള്‍ തന്നെയാണുസാക്ഷ്യം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് പത്രമുടമകള്‍ സമര്‍പ്പിച്ച കണക്കുകള്‍ വരുമാനത്തിലുംലാഭത്തിലുമുണ്ടാവുന്ന വര്‍ധന ശരിവെക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസാധകരായ ബെന്നറ്റ് കോള്‍മാന്‍ കമ്പനിയുടെ മൊത്തവരുമാനം 201112ലെ 4946 കോടിയില്‍നിന്ന്201213ല്‍ 5057 കോടിയായി ഉയര്‍ന്നപ്പോള്‍ ശമ്പളവും മറ്റ് അലവന്‍സുകളുമടക്കം ജീവനക്കാര്‍ക്ക്‌നല്‍കിയ തുക 818 കോടി രൂപയില്‍നിന്ന് 816 കോടി രൂപയായി കുറയുകയായിരുന്നു. ഇക്കാലയളവിലെ ലാഭം 537 കോടി രൂപയില്‍നിന്ന് 739കോടി രൂപയായി കുതിച്ചുയരുകയും ചെയ്തു.201213ല്‍ 11 ഡയറക്ടര്‍മാര്‍ക്കായി നല്‍കിയത്73.3 കോടി രൂപയാണ്. ഒരു ഡയറക്ടറുടെ ശരാശരി വരുമാനം 6.67 കോടി രൂപ. മലയാള മനോരമയുടെ വിറ്റുവരവ് 814.72 കോടിയില്‍നിന്ന് 899.24കോടിയായും ലാഭം 98.84 ോടിയില്‍നിന്ന് 107.20കോടിയായും വര്‍ധിച്ചു. രാജസ്ഥാന്‍ പത്രികയു ഫാലി നരിമാന്‌ടെ വിറ്റുവരവ് 539.31 കോടിയില്‌നിന്ന് 630.33 കോടിയായും ലാഭം
10.48 കോടിയില്‍നിന്ന് 46.02 കോടിയായും ഉയര്‍ന്നു. ഏഴു ഡയറക്ടര്‍മാര്‍ ചേര്‍ന്ന് പങ്കിട്ടെടുത്തത്14.97 കോടി രൂപയും. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്‌സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന റാവു ഇന്ദര്‍ജിത് സിOE്അധ്യക്ഷനായ പാര്‍ലമെന്ററിസ്റ്റാന്‍ഡിOE് കമ്മിറ്റിയുടെ ശിപാര്‍ശകളും ഇവിടെ പ്രസക്തമാണ്.അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും രാജ്യാന്തര പ്രമാണങ്ങളുടെയും സ്വാധീനം വേജ്‌ബോര്‍ഡ് ശിപാര്‍ശകളിലുമുണ്ട്.
മാന്യമായ തൊഴില്‍ അജണ്ടയു.എന്നിന്റെയും ഐ.എല്‍.ഒയുടെയും പ്രഖ്യാപിത നയമാണ്. ന്യായമായ ശമ്പളമെന്നുപറയുന്നത് ഇന്ത്യന്‍ ഭരണഘടനഉറപ്പുനല്‍കുന്ന ജീവിക്കാനുള്ളശമ്പളമാകുന്നില്ല. കുറഞ്ഞ ശമ്പളം ജീവിതത്തിന്റെ ഏറ്റവുംകുറഞ്ഞ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ചെലവാണ്. ജീവിക്കാനുള്ള ശമ്പളെമന്നു പറഞ്ഞാല്‍ അഞ്ചംഗ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ട തുകയാണ്. രാജ്യാന്തര നിലവാരം നോക്കിയാല്മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശ ചെയ്ത ശമ്പളം ന്യായമായ ശമ്പളമാവുന്നില്ല. സ്‌പെയ്‌നില്പത്രപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ജീവനക്കാരായാണുപരിഗണിക്കപ്പെടുന്നത്. പാക്കിസ്താന്‍, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങള്‍ സമാനമായ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ അംഗീകരിച്ചു നടപ്പാക്കുകയും അതതു സുപ്രീംകോടതികള്‍ അതുശരിവെക്കുകയും ചെയ്തിട്ടുണ്ട്.
ശമ്പള പരിഷ്‌കരണം വഴി പത്ര മുതലാളിമാര്‍ക്കുണ്ടാവുന്ന അധികച്ചെലവ് പത്രസ്വാതന്ത്ര്യത്തിനു വിഘാതമാവുമെന്ന വാദവുംഅടിസ്ഥാന രഹിതമാണ്. പത്രസ്വാതന്ത്ര്യമെന്നുപറഞ്ഞാല്‍ എഡിറ്റര്‍മാരുടെയും പത്രപ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യമാണ്. അല്ലാതെ മുതലാളിമാരുടെ സ്വാതന്ത്ര്യമല്ല. മുതലാളിമാര്‍ നിക്ഷേപകര്‍ മാത്രമാണ്. പത്രപ്രവര്‍ത്തകരാണു ഫോര്‍ത്ത്എസ്റ്റേറ്റായി വിശേഷിപ്പിക്കപ്പെടുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ ഗുണമേന്മ റപ്പാക്കേണ്ടതുംപത്രപ്രവര്‍ത്തകരാണ്.തികച്ചും ഹീനലക്ഷ്യങ്ങളോടെയാണു പത്രമുതലാളിമാര്‍ റിട്ട് ഹരജികളുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അതില്‍ ഒരുവിധ പൊതുജന താല്‍പര്യമോ ജനാധിപത്യത്തിന്റെ നിലനില്പ്പിലുള്ള ആശങ്കയോ ഇല്ല. പത്രപ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ ശമ്പളം നിഷേധിക്കുക മാത്രമാണ്അതിന്റെ ലക്ഷ്യം.
പത്രമുതലാളിമാരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയുമാണ് സര്‍ക്കാര്‍ വേജ് ബോര്‍ഡ് ശിപാര്‍ശകള്വിജ്ഞാപനം ചെയ്തത്. എന്നിട്ടും ഇനിയുംവേജ് ബോര്‍ഡ് അസ്ഥിരപ്പെടുത്തണമെന്നും ട്രൈബ്യൂണലിനെ നിയോഗിക്കണമെന്നും പറയുന്നത് രാജ്യത്തെ പത്ര വ്യവസായത്തില്അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കാന് മാത്രമേ ഇടവരുത്തൂ.
ഇലക്ട്രോണിക് മീഡിയയുടെ സ്വാധീനത്തെ ക്കുറിച്ചടക്കം നമ്മള്‍ ഉയര്‍ത്തിയ വാദങ്ങള് പൂര്‍ണമായി ശരിവെക്കുന്നതാണ് സുപ്രീംകോടതിയുടെ ിധിവാചകങ്ങള്‍. ഇലക്ട്രോണിക്മാധ്യമരംഗത്തുള്ളവര്‍ക്ക് വേജ് ബോര്‍ഡ് പോലുള്ള സംരക്ഷണ നടപടികള്‍ അതു തുറന്നിടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കാനുംവിപുലപ്പെടുത്താനുമുള്ള അവസരംകൂടിയാണ്ഈ വിധി പത്രപ്രവര്‍ത്തക യൂനിയന് മുന്നില്തുറന്നിടുന്നത്.

Leave a comment

Your email address will not be published. Required fields are marked *