Kerala Union of Working Journalists

ഡെസ്‌കില്‍ എത്തിയ മാടത്തെരുവി

കെ. പത്മനാഭന്‍ നായര്‍ : 

‘ഇവിടെയടുത്ത് റോഡ് സൈഡില്‍ ഉള്ള കുറ്റിക്കാട്ടില്‍ പ്രൗഡയായ സ്ത്രീയുടെ മൃതദേഹം കണ്ടത്തെി’ പത്ര ഏജന്റിന്റെകുറിപ്പ് ലോക്കല്‍ ഡെസ്‌കിലിരുന്ന് വായിക്കുമ്പോഴേ ഒരു ചൂടുവാര്‍ത്തയുടെ മണമടിക്കുന്നുണ്ടായിരുന്നു. പത്തനംതിട്ട റാന്നി ഭാഗത്തെ മന്ദമരുതി ഏജന്‍സിയുടെ ഒരു കുറിപ്പ്. ഒറ്റ വാചകം മാത്രമുള്ള കുറിപ്പിന്റെ പിന്നാലെ പോയാല്‍ വാര്‍ത്തക്ക് വകയുണ്ടെന്ന് കണ്ടതോടെ കുറിപ്പ്
ചീഫ് സബ് സി.പി. ശ്രീധരനെ കാണിക്കാനായി പ്യൂണിന്റെ കൈയില്‍ കൊടുത്തുവിട്ടു. അത് വാ
യിച്ചുനോക്കിയിട്ട് സി.പി ഇതിന് ഫോളോഅപ് വേണ്ടതാണല്‌ളോ എന്നുപറഞ്ഞ് ന്യൂസ് എഡിറ്റര്‍
ബാബു ചെങ്ങന്നൂരിന്റെ ടേബിളിലേക്ക് മാറ്റി.

1966 ജൂണിലായിരുന്നു ഈ സംഭവം.പാലാ കെ.എം. മാത്യു, സി.പി. ശ്രീധരന്‍, കെ.ചാണ്ടി, ലീഡര്‍ എഴുതുന്ന എന്‍.എം. എബ്രഹാം,പി.സി. കോരുത്, കെ.പി.കെ. പിഷാരടി, ടി. ചാണ്ടി, ബാബു ചെങ്ങന്നൂര്‍ എന്നിങ്ങനെ 12ഓളംപത്രാധിപന്മാര്‍ മാത്രമുള്ള എഡിറ്റോറിയല്‍ ഡെസ്‌ക്. പ്രാദേശിക വാര്‍ത്താവിഭാഗത്തിലായിരുന്നു ഞാന്‍ അന്നു ജോലി ചെയ്തിരുന്നത്. പത്രങ്ങള്‍ക്ക് വളരെ ചുരുക്കം ലോക്കല്‍ എഡിഷന്‍മാത്രമുള്ള കാലം. മനോരമയുടെ ഇപ്പോഴത്തെ പത്തനംതിട്ട യൂനിറ്റിന് കീഴില്‍ വരുന്ന പ്രദേശങ്ങളായിരുന്നു എന്റെ കൈകാര്യത്തില്‍.അന്ന് കേരളത്തില്‍ കോട്ടയത്ത് മാത്രമാണ് പത്രത്തിന് യൂനിറ്റ്. അന്ന്പ്രാദേശിക തലത്തില്‍ ഏജന്റുമാര്‍ എന്നത് ഏജന്റ് കം റിപ്പോര്‍ട്ടര്‍മാരാണ്.എഴുതാനറിയുന്നവര്‍ക്ക് ഏജന്‍സിയുടെ ഉത്തരവാദിത്തത്തില്‍ വാര്‍ത്ത അയക്കാനുള്ള അധികാരമുണ്ട്. സര്‍ക്കുലേഷന്‍ വിഭാഗം അവര്‍ക്ക് വാര്‍ത്ത എഴുതാന്‍ ഒരു പാഡ് അയച്ചുനല്‍കും.അതിന്മേല്‍ മലയാള മനോരമ എന്നു മാത്രമേ കാണൂ. സ്ഥലം, ഏജന്റ് എന്നിവയൊക്കെ അവര്‍എഴുതണം.അന്നൊക്കെ രണ്ടുതരത്തിലാണ് ചരമം ഓഫീസില്‍ ലഭിക്കുന്നത്. ഒന്ന് ഫോണില്‍ വിളിച്ചുപറയുന്ന മരണവാര്‍ത്തകള്‍. അത് പിറ്റേന്നുതന്നെ പത്രത്തില്‍ വരണം. ഏജന്‍സി എഴുതിയയക്കുന്ന ചരമങ്ങളാണ് രണ്ടാമത്തേത്. അത് എപ്പോഴെങ്കിലും വന്നാല്‍ മതി. എഴുതിയയക്കുന്നതുതന്നെ മിക്കപ്പോഴും ഒരാഴ്ച കഴിഞ്ഞാകും.മന്ദമരുതിയിലെ മൃതദേഹ വാര്‍ത്തയെക്കുറിച്ചുള്ള കുറിപ്പ് വായിച്ച ന്യൂസ് എഡിറ്റര്‍ ബാബുചെങ്ങന്നൂര്‍ ചീഫ് റിപ്പോര്‍ട്ടറായിരുന്ന ഡബ്‌ള്യു.സി. കുര്യനെ സാധനം ഏല്‍പിച്ചു.ദീര്‍ഘനാള്‍ തിരുവനന്തപുരം ബ്യൂറോയില്‍ ജോലി ചെയ്ത കുര്യന്‍ വളരെ സീനിയറും സത്യസന്ധനുമാണ്, അസ്സല്‍ ഗാന്ധിയനും. ഗാന്ധിജയന്തി ദിനത്തില്‍ ചൂലുമായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ അദ്ദേഹം ശുചീകരിക്കുന്നത്
ആളുകള്‍ നോക്കിനില്‍ക്കുമായിരുന്നു.എന്തുപറഞ്ഞാലും ‘ഗുഡ്’ എന്ന് പറയുന്നതും കുര്യന്റെ ഒരു സവിശേഷതയാണ്. ചരമം വിളിച്ചു പറഞ്ഞാലും അങ്ങനെ തന്നെ പ്രതികരണം.
‘പഞ്ചായത്ത് പ്രസിഡന്റ് കേശവക്കുറുപ്പ് മരിച്ചു’വെന്ന് അറിയിച്ചാല്‍ ഉടന്‍ വരും കുര്യന്റെ
നാവില്‍നിന്ന് ഗുഡ് എന്ന്. മരിച്ചയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട് എന്ന് പറഞ്ഞാല്‍ ‘ഗു
ഡ് ഗുഡ്’ എന്നാകും പിന്നെ കേള്‍ക്കുക.സത്യസന്ധമായി കാര്യങ്ങള്‍ അന്വേഷിച്ച ശേഷമേ എന്തും റിപ്പോര്‍ട്ട് ചെയ്യൂ. ആരെങ്കിലും പറയുന്നതുകേട്ട് ഒന്നും എഴുതില്ല, അങ്ങനെയാണ് കുര്യന്റെ ശീലം.
മന്ദമരുതി കുറിപ്പ് ‘ഡബ്‌ള്യു.സി. കുര്യന്‍ ഫോളോഅപ്’ എന്നുപറഞ്ഞ് ന്യൂസ് എഡിറ്ററുടെ ഡെസ്‌കില്‍നിന്ന് പോയി. അങ്ങനെ കുര്യന്‍ സംഭവം അന്വേഷിക്കാന്‍ തയാറെടുത്തു.
ആദ്യമായി മാപ്പെടുത്ത് മന്ദമരുതി സ്ഥലംകണ്ടുപിടിച്ച് അവിടുത്തെ പൊലീസ് ആരാണ്
എന്നൊക്കെ മനസ്സിലാക്കി. ശാസ്ത്രീയമായ മുന്നൊരുക്കത്തോടെയാണ് അദ്ദേഹത്തിന്റെ
പോക്ക്. അന്നത്തെക്കാലത്ത് ഒരു മൃതദേഹം റോഡുവക്കില്‍ കിടന്നെന്നുവെച്ചാല്‍ വലിയ കാ
ര്യമൊന്നുമല്ല. എന്നാല്‍, കുര്യന്‍ നല്‍കിയ ആദ്യറിപ്പോര്‍ട്ട് നല്ല ആഴമുള്ളതായിരുന്നു.
റോഡുസൈഡില്‍ കിടക്കേണ്ടയാളുടെ മൃതദേഹമല്ല അതെന്ന് പ്രഥമദൃഷ്ട്യാ അറിയാന്‍ സാ
ധിച്ചതായി റിപ്പോര്‍ട്ടില്‍ അദ്ദേഹം വ്യക്തമാക്കി.വളരെ പ്രൗoeയായ മധ്യവയസ്‌ക, വേഷം
ചട്ടയും മുണ്ടും. ഒരു ദിവസം കഴിഞ്ഞ് വിശദമായഅടുത്ത റിപ്പോര്‍ട്ട് വന്നു. ആദ്യത്തെ റിപ്പോര്‍ട്ട്
മനോരമയില്‍ വന്നപ്പോഴാണ് മറ്റു പത്രങ്ങള്‍ വിഷയം ഏറ്റെടുത്തത്.
ഒരു കത്തോലിക്കാ പുരോഹിതന്‍ ഉള്‍പ്പെട്ട കുറ്റകൃത്യമെന്ന നിലയില്‍ വളരെ വാര്‍ത്താ
പ്രാധാന്യം ആ കേസ് നേടി. 43 വയസ്സുള്ള മറിയക്കുട്ടി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
പിന്നീട് ഈ സംഭവത്തെ പിന്‍പറ്റിയാണ് മാടത്തരുവി കൊലക്കേസ് എന്നും മൈനത്തെരുവി
കൊലക്കേസെന്നും 1967ല്‍ രണ്ട് മലയാള സിനിമകള്‍ പിറവിയെടുത്തത്. കൊല്ലത്ത് ഈ കേസിന്റെ വിചാരണ നടക്കുമ്പോള്‍ അന്ന് നാലുപേജുള്ള മനോരമയില്‍ മൂന്നുപേജും കേസ് വിവരങ്ങളാണ് അച്ചടിച്ചത്.
ടെലിപ്രിന്റര്‍ ഇല്ലാത്ത അക്കാലത്ത് ഫോണിലൂടെയാണ് വാര്‍ത്ത അറിയിക്കുക. ബാലകൃഷ്ണന്‍ എന്നയാളായിരുന്നു കോടതിയില്‍ റിപ്പോര്‍ട്ട് പറയുന്നത്.അദ്ദേഹം ഫോണില്‍ പറയുന്നത് ഡെസ്
കില്‍ നാലഞ്ചുപേര്‍ മാറിമാറി നിരന്നിരുന്ന് എഴുതും. പത്രത്തിന് അന്ന് 25,000 കോപ്പി വര്‍ധിച്ചു.
അഞ്ചുകോപ്പി കൂടുകയെന്നത് തന്നെ വലിയസംഭവമായിരുന്ന കാലത്താണ് ഒരുകേസിന്റെ
വാര്‍ത്തകള്‍ കൊണ്ട് ഇത്രയും സര്‍ക്കുലേഷന്‍വര്‍ധനയുണ്ടായത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത
ഡബ്‌ള്യു.സി. കുര്യന് ഒടുവില്‍ നാട്ടുകാര്‍ ഒരു സ്വീകരണം തന്നെ നല്‍കി.

Leave a comment

Your email address will not be published. Required fields are marked *